Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതിഷേധം സംഘടിപ്പിച്ചത് പിണറായി സർക്കാരിന്റെ നയങ്ങൾക്കെതിരേ യുഡിഎഫ് സംസ്ഥാനവ്യാപകമായി നടത്തിയ ഉപരോധസമരത്തിന്റെ ഭാഗമായി; നേതൃത്വം നൽകിയത് വികെ ശ്രീകണ്ഠൻ; നയിക്കാനെത്തിയത് ഷാഫി പറമ്പിലും വിടി ബൽറാമും അടക്കമുള്ള എംഎൽഎമാർ; കളക്ടറേറ്റ് ഉപരോധം കേസായാപ്പോൾ ഗതാഗതം തടസ്സപ്പെടുത്തിയതിന് കോടതിയുടെ ശിക്ഷാവിധി; വിടി ബൽറാമിനേയും ഷാഫി പറമ്പലിനേയും വികെ ശ്രീകണ്ഠനേയും കോടതി ശിക്ഷിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട് കളക്ടറേറ്റ് ഉപരോധത്തിനിടെ ഗതാഗതം തടസ്സപ്പെടുത്തിയെന്ന കേസിൽ വി.കെ. ശ്രീകണ്ഠൻ എംപി., എംഎ‍ൽഎ.മാരായ ഷാഫി പറമ്പിൽ, വി.ടി. ബൽറാം എന്നിവരടക്കം 25 യു.ഡി.എഫ്. പ്രവർത്തകർക്ക് പാലക്കാട് കോടതിയുടെ ശിക്ഷ. ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് കോടതി കേസ് പരിഗണിച്ചത്. അഞ്ചുമണിക്ക് കോടതി പിരിയുംവരെ നിൽക്കാനും 1,000 രൂപ പിഴയുമാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) വിധിച്ചത്.

2019 ജനുവരി 23-നാണ് കേസിനാസ്പദമായ സംഭവം. ഡി.സി.സി. പ്രസിഡന്റ് എന്ന നിലയ്ക്കാണ് വി.കെ. ശ്രീകണ്ഠൻ പങ്കെടുത്തത്. യു.ഡി.എഫ്. ജില്ലാ ചെയർമാൻ എ. രാമസ്വാമി, മുൻ എംഎ‍ൽഎ. സി.പി. മുഹമ്മദ്, മുൻ ഡി.സി.സി. പ്രസിഡന്റ് സി.വി. ബാലചന്ദ്രൻ, ഡി.സി.സി. ഭാരവാഹികളായ എ. സുമേഷ്, കെ. ഭവദാസ്, ശാന്താ ജയറാം, കെ.സി. പ്രീത്, എസ്. കൃഷ്ണദാസ്, കെ.എസ്. തണികാചലം തുടങ്ങിയവർക്കും ശിക്ഷ കിട്ടി. കേസിൽ പ്രതിചേർക്കപ്പെട്ട 12 പേർ ശനിയാഴ്ച കോടതിയിൽ ഹാജരായിരുന്നില്ല.

ടൗൺ സൗത്ത് പൊലീസ് രജിസ്റ്റർചെയ്ത കേസിലാണ് 25 പേർക്കും ശിക്ഷ. സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരേ യു.ഡി.എഫ്. സംസ്ഥാനവ്യാപകമായി നടത്തിയ കളക്ടറേറ്റ് ഉപരോധസമരത്തിന്റെ ഭാഗമായാണ് പാലക്കാട്ടും സമരം നടത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP