Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശോഭ സിറ്റിയുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് വിലക്ക്; തൃശൂർ പുഴയ്ക്കൽ പാടത്തെ നിർമ്മാണം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്

ശോഭ സിറ്റിയുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് വിലക്ക്; തൃശൂർ പുഴയ്ക്കൽ പാടത്തെ നിർമ്മാണം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്

തൃശൂർ: ശോഭ സിറ്റിയുടെ നിർമ്മാണപ്രവർത്തനങ്ങൾ തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. തൃശൂർ പുഴയ്ക്കൽ പാടത്ത് ശോഭ സിറ്റി നടത്തി വന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് ഹൈക്കോടതി തടഞ്ഞത്. ജില്ലാ പഞ്ചായത്ത് അംഗം വിദ്യ സംഗീത നൽകിയ പരാതിയിലാണ് ഹൈക്കോടതി ഉത്തരവ്.

വ്യാപകമായി നെൽവയൽ നികത്തി നിർമ്മാണം തുടരുന്ന ശോഭ സിറ്റിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് നേരത്തെ ഉയർന്നിരുന്നത്. തൃശൂരിൽ 55 ഏക്കറിൽ ആരംഭിച്ച ശോഭ സിറ്റി പ്രധാന പദ്ധതിക്കെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകൾ പ്രതിഷേധം ഉയർത്തിയിരുന്നു.

മൂവായിരത്തോളം പ്രത്യക്ഷ തൊഴിലവസരങ്ങളും 10000 പരോക്ഷ തൊഴിലവസരങ്ങളുമാണ് പദ്ധതി വാഗ്ദാനം ചെയ്തിരുന്നത്. സംസ്ഥാനത്ത് നിലവിലുള്ള കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം അനുസരിച്ച് ഭൂവുടമയ്ക്ക് വീട് വയ്ക്കാൻ പഞ്ചായത്തിൽ പത്തുസെന്റും, കോർപ്പറേഷനിൽ അഞ്ചുസെന്റും നികത്താമെന്ന് 2008 ഓഗസ്റ്റ് 12ലെ നിയമം പറയുന്നു. എന്നാൽ കേരള നെൽവയൽ തണ്ണീർത്തട നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി രൂപാന്തരം വരുത്തുന്ന ഏതെങ്കിലും നെൽവയലിലോ തണ്ണീർത്തടത്തിലോ നിർമ്മാണ പ്രവൃത്തികൾക്ക് അനുമതിയൊന്നും തദ്ദേശ സ്ഥാപനങ്ങൾ നൽകാൻ പാടില്ലെന്ന് നിയമത്തിന്റെ പതിനാലാം വകുപ്പ് പറയുന്നുണ്ട്.

നിയമങ്ങളെല്ലാം വെല്ലുവിളിച്ചാണ് ശോഭ സിറ്റിയുടെ നിർമ്മാണം എന്നായിരുന്നു പ്രധാന ആരോപണം. ശോഭാ സിറ്റിക്ക് 19 ഏക്കർ നെൽവയൽ അനുമതി ഇല്ലാതെ നികത്തിയതും നിർമ്മാണം നടത്തിയതും ചോദ്യംചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഇപ്പോൾ കോടതി വിധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP