Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാംഗ്ലൂർ സ്‌ഫോടന കേസ്: മദനി ഉൾപ്പെട്ട കേസുകൾ ഒന്നിച്ച് വിചാരണ നടത്തിക്കൂടെ എന്ന് സുപ്രീംകോടതി; ഒരാഴ്‌ച്ചക്കകം വിശദീകരണം നൽകാൻ കർണ്ണാടക സർക്കാറിനോട് കോടതി

ബാംഗ്ലൂർ സ്‌ഫോടന കേസ്: മദനി ഉൾപ്പെട്ട കേസുകൾ ഒന്നിച്ച് വിചാരണ നടത്തിക്കൂടെ എന്ന് സുപ്രീംകോടതി; ഒരാഴ്‌ച്ചക്കകം വിശദീകരണം നൽകാൻ കർണ്ണാടക സർക്കാറിനോട് കോടതി

ന്യൂഡൽഹി: അബ്ദുൾ നാസർ മദനി ഉൾപ്പെട്ട ബാംഗ്ലൂർ സ്‌ഫോടന കേസിൽ പ്രതികളും സാക്ഷികും ഒന്നാണെങ്കിൽ എല്ലാ കേസുകളും ഒരുമിച്ച് വിചാരണ നടതതിക്കൂടേ എന്ന് സുപ്രീംകോടതി. ഒറ്റ വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് കേസിൽ പ്രതിയാക്കപ്പെട്ട പിഡിപി നേതാവ് അബ്ദുന്നാസർ മദനി സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി കർണാടക സർക്കാറിന്റൈ വിശദീകരണം തേടിയത്. ഇക്കാര്യത്തിൽ കർണാകട ഒരാഴ്ചക്കകം മറുപടി നൽകണമെന്നും വിചാരണ എപ്പോൾ പൂർത്തിയാക്കാമെന്ന് അറിയിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ഒമ്പത് കേസുകളിൽ പ്രത്യേകം പ്രത്യേകം വിചാരണ നടത്തിയാൽ കാലതാമസം നേരിടുമെന്ന് മഅ്ദനിക്കായി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചു.

ബംഗളുരുവിൽ നടന്ന വ്യത്യസ്ത സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഒൻപതു കേസുകളാണ് വെവ്വേറെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിലെ സാക്ഷികളും തെളിവുകളുമെല്ലാം ഒന്നുതന്നെയാണ്. ഈ സാഹചര്യത്തിൽ ഒൻപതു കേസുകളും ഒന്നിച്ചാക്കി വിചാരണ നടത്തിയില്‌ളെങ്കിൽ നടപടികക്രമങ്ങളിൽ അനാവശ്യമായ കാലതാമസമുണ്ടാകുമെന്ന് അഡ്വ. ഹാരിസ് ബീരാൻ മുഖേന സമർപ്പിച്ച സത്യവാങ്മൂലത്തിൽ മഅ്ദനി ചൂണ്ടിക്കാട്ടിയിരുന്നു. ഒൻപതു കേസുകളിലായി 91 സാക്ഷികളെയാണ് ഇനി വിസ്തരിക്കാൻ ബാക്കിയുള്ളത്.

ഇവരെ ഓരോരുത്തരെയും ഓരോ കേസിലും വെവ്വേറെ വിസ്തരിക്കുമ്പോൾ ആകെ 819 വിസ്താരങ്ങൾ ആവശ്യമായി വരും. വിചാരണ നടപടികൾ എത്രനാൾ കൊണ്ട് പൂർത്തിയാക്കുമെന്ന് കർണാടക സർക്കാറും വിചാരണ കോടതിയും വ്യക്തമാക്കണമെന്ന ആവശ്യവും സത്യവാങ്മൂലത്തിൽ ഉന്നയിച്ചിരുന്നു. വിചാരണ നടപടി കൂടുതൽ നീണ്ടുപോയാൽ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്നും ഹരജയിൽ ആവശ്യപ്പെട്ടിരുന്നു. ചികിത്സ ബംഗളുരുവിൽ തന്നെ വേണമെന്ന നിബന്ധനയിൽ ഇളവു നൽകണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP