Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കപിൽ സിബലിന്റെ ഇടപെടലിൽ ക്ഷുഭിതനായി നടത്തിയ പരാമർശങ്ങൾ ബ്രേക്കിങ് ന്യൂസായി; വിശ്വാസ്യത നഷ്ടമാകാതിരിക്കാൻ ആദ്യം പറഞ്ഞ നിലപാടിൽ ചാനലുകൾ ഉറച്ചുനിന്നു; കോടതിവിധിയുടെ സമ്പൂർണ പകർപ്പ് ഇവിടെ വായിക്കാം

കപിൽ സിബലിന്റെ ഇടപെടലിൽ ക്ഷുഭിതനായി നടത്തിയ പരാമർശങ്ങൾ ബ്രേക്കിങ് ന്യൂസായി; വിശ്വാസ്യത നഷ്ടമാകാതിരിക്കാൻ ആദ്യം പറഞ്ഞ നിലപാടിൽ ചാനലുകൾ ഉറച്ചുനിന്നു; കോടതിവിധിയുടെ സമ്പൂർണ പകർപ്പ് ഇവിടെ വായിക്കാം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബാർകോഴക്കേസ് കോടതിക്കുള്ളിൽ മാത്രമല്ല, പുറത്തും നാടകീയ രംഗങ്ങൾ തന്നെയാണ് സമ്മാനിച്ചത്. അഭിഭാഷകനായ കപിൽ സിബലിന്റെ ചില ഇടപെടലുകളിൽ ക്ഷുഭിതനായി കോടതി നടത്തിയ പരാമർശങ്ങളാണ് ആദ്യം ചാനലുകളിലൂടെ ബ്രേക്കിങ് ന്യൂസായി പുറത്തുവന്നത്. ഇവയെല്ലാം തന്നെ മാദ്ധ്യമങ്ങൾ ആഘോഷമാക്കുകയും ചെയ്തു. ധനമന്ത്രി കെ എം മാണിയുടെ രാജിക്കായി കോൺഗ്രസിൽനിന്നും സ്വന്തം പാർട്ടിയായ കേരള കോൺഗ്രസിൽ നിന്നുവരെ സമ്മർദമുയരുകയും ചെയ്തിരുന്നു.

ചാനലുകളുടെ ബ്രേക്കിങ് ന്യൂസിൽനിന്നാണ് മാണിയുടെ രാജി ആവശ്യവുമായി വിവിധ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയത്. കെ എം മാണിയുടെ രാജി എപ്പോൾ എന്ന ചോദ്യമാണ് പ്രമുഖ ചാനലുകളുൾപ്പെടെ ഉയർത്തിയത്. ചർച്ചകളിൽ പങ്കെടുക്കാൻ എത്തിയ രാഷ്ട്രീയ നേതാക്കളോടൊക്കെത്തന്നെ മാണി എപ്പോൾ രാജിവയ്ക്കും എന്ന ചോദ്യമാണ് ചാനലുകൾ ചോദിച്ചതും. എന്നാൽ, കോടതിവിധിയുടെ പകർപ്പു പുറത്തുവന്നപ്പോൾ തങ്ങൾ പറഞ്ഞ കാര്യങ്ങളിലൊക്കെ ചില തിരുത്തലുകളുണ്ടെന്നു മനസിലായെങ്കിലും മുൻ നിലപാടിൽ നിന്നു മാറാൻ തയ്യാറായില്ല. തങ്ങളുടെ വിശ്വാസ്യത നിലനിർത്തുന്നതിനായി നിലപാടുമാറ്റത്തിനു തയ്യാറാകാതിരുന്നതോടെ ചർച്ചകൾ പിന്നെയും കൊഴുക്കുകയും ചെയ്തു.

പുറമെ നിന്ന് നിയമോപദേശം തേടിയതിൽ വിജിലൻസ് ഡയറക്ടറെ കുറ്റപ്പെടുത്താനാവില്ലെന്ന് പറഞ്ഞ ശേഷം കേസിലെ സാഹചര്യങ്ങളെക്കുറിച്ച് ഹൈക്കോടതി പറഞ്ഞു തുടങ്ങിയപ്പോഴാണ് അഡ്വക്കേറ്റ് ജനറലും കപിൽ സിബലും മറ്റും എണീറ്റ് നിന്ന് എതിർപ്പുന്നയിച്ചത്. കോടതി നിർദ്ദേശിച്ചതു പ്രകാരം വിജിലൻസ് ഡയറക്ടറുടെ അധികാരത്തെക്കുറിച്ചു മാത്രമേ താൻ വാദിച്ചിട്ടുള്ളൂ എന്ന് കപിൽ സിബൽ പറഞ്ഞു. മറ്റ് കാര്യങ്ങളെക്കുറിച്ചു പറയുകയാണങ്കിൽ അക്കാര്യത്തിലും വാദം കേൾക്കണമെന്നായിരുന്നു ആവശ്യം. അതിനിടെ കേസിൽ വിധി പറയുന്നത് നിർത്തിവെയ്ക്കണമെന്ന് അഡ്വക്കേറ്റ് ജനറൽ പറഞ്ഞെങ്കിലും കോടതി വഴങ്ങിയില്ല. ഇതോടെയാണ് എല്ലാം കൈവിട്ടു പോയത്. കേസിലെ വിധിപകർപ്പിലും ഇതെല്ലാം വ്യക്തമാണ്. അഭിഭാഷകരുടെ പ്രകോപനത്തിന്റെ ഫലമായാണു ചില പരാമർശങ്ങൾ കോടതി നടത്തിയത്.

കോടതിവിധിയെക്കുറിച്ചുള്ള മറുനാടൻ മലയാളിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ എങ്ങും ആശയക്കുഴപ്പം സജീവമാണ്. കോടതിവിധിയുടെ മറുനാടൻ പുറത്തുവിട്ട പേജുകൾക്കപ്പുറം കോടതി പരാമർശങ്ങൾ ഉണ്ടാകും എന്നതാണു പ്രധാനവാദം. ഈ സാഹചര്യത്തിൽ കോടതിവിധിയുടെ മുഴുവൻ പേജുകളും ഞങ്ങൾ പ്രസിദ്ധീകരിക്കുകയാണ്. ഏതുവിധിയുടെയും അവസാന ഖണ്ഡികകളാണു വിധിന്യായം. അതുകൊണ്ട് അവസാനത്തെ മൂന്നു പാരഗ്രാഫുകൾ പ്രത്യേകം വായിക്കുക. ചുവടെ കൊടുത്തിരിക്കുന്ന പകർപ്പു വായിച്ചശേഷം വായനക്കാർതന്നെ തീരുമാനിക്കുക തെറ്റു പറ്റിയത് ആർക്കാണെന്ന്.

കോടതിവിധിയുടെ സമ്പൂർണ പകർപ്പ് ഇവിടെ വായിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP