Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാർ കോഴ കേസ്: വിജിലൻസിനും ലീഗൽ അഡൈ്വസർക്കും കോടതിയുടെ രൂക്ഷ വിമർശനം; കേസ് റദ്ദാക്കാൻ ലീഗൽ അഡൈ്വസർ അമിതാവേശം കാട്ടി; ആദ്യ വസ്തുതാന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ മായ്ക്കാൻ വിജിലൻസ് എസ്‌പി കെഇ ബൈജു ശ്രമിച്ചു; സുകേശന്റെ റിപ്പോർട്ട് മുഖവിലയ്ക്ക് എടുത്തില്ല; മാണിയെ കുറ്റവിമുക്തനാക്കാനുള്ള കള്ളക്കളികൾ പുറത്ത്

ബാർ കോഴ കേസ്: വിജിലൻസിനും ലീഗൽ അഡൈ്വസർക്കും കോടതിയുടെ രൂക്ഷ വിമർശനം; കേസ് റദ്ദാക്കാൻ ലീഗൽ അഡൈ്വസർ അമിതാവേശം കാട്ടി; ആദ്യ വസ്തുതാന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ മായ്ക്കാൻ വിജിലൻസ് എസ്‌പി കെഇ ബൈജു ശ്രമിച്ചു; സുകേശന്റെ റിപ്പോർട്ട് മുഖവിലയ്ക്ക് എടുത്തില്ല; മാണിയെ കുറ്റവിമുക്തനാക്കാനുള്ള കള്ളക്കളികൾ പുറത്ത്

പി നാഗരാജ്

തിരുവനന്തപുരം: ബാർകോഴ കേസിൽ 18 താളുകൾ അടങ്ങുന്ന തുടരന്വേഷണ ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. ഉത്തരവിൽ വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥർക്കും ലീഗൽ അഡൈ്വസർക്കുമെതിരെ രൂക്ഷമായ വിമർശനമാണ് വിജിലൻസ് ജഡ്ജി ഡി.അജിത്കുമാർ ഉയർത്തിയിരിക്കുന്നത്. 2017ൽ ബാർ കോഴക്കേസ് നടത്താനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ.കെ.പി.സതീശനെ സർക്കാർ നിയമിച്ചു.

എന്നാൽ പ്രതിയായ മാണിക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് വിജിലൻസ് സമർപ്പിച്ച റഫർ റിപ്പോർട്ട് പരിഗണിക്കുന്ന ദിവസം അദ്ദേഹം ഹാജരായി.എന്നാൽ അടുത്ത മണിക്കൂറിൽ അദ്ദേഹത്തിന്റെ സേവനം വിജിലൻസ് സർക്കാരിനെ ക്കൊണ്ട് അവസാനിപ്പിച്ചു.തുടർന്ന് ഹാജരായ വിജിലൻസ് ലീഗൽ അഡൈ്വസർ സി.സി.അഗസ്റ്റിൻ തുടരന്വേഷണം ആവശ്യപ്പെട്ട് വന്ന ഹർജിക്കാരെയെല്ലാം റഫർ റിപ്പോർട്ടിന് ആക്ഷേപം ഉന്നയിക്കുന്നവരെ തടയുന്നതിൽ പരമാവധി ജാഗ്രത പുലർത്തി. എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ തന്റെ മുൻഗാമിയായ വൈക്കം വിശ്വന് വേണ്ടി ഹർജി തുടർന്ന് നടത്തുന്നതിന്റെ യോഗ്യതയെ എതിർത്ത പെരുമാറ്റ രീതിയിൽ നിന്നു തന്നെ ഇക്കാര്യങ്ങൾ വ്യക്തമാണ്.

സ്പെഷ്യൽ പ്രോസിക്യൂട്ടറിന്റെ സേവനം അവസാനിപ്പിച്ച ശേഷം പ്രോസിക്യൂഷൻ വിജിലൻസ് കോടതിയുടെ അന്തരീക്ഷം കലുഷിതമാക്കി. തെളിവില്ലായെന്ന കാരണത്താൽ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ലീഗൽ അഡൈ്വസർ കോടതിയുടെ മുഴുവൻ ദിവസവും വാദിച്ചു. തെളിവു മൂല്യം വിലയിരുത്തേണ്ടത് പൊലീസിന്റെയോ പ്രോസിക്യൂട്ടറുടേയോ പണിയല്ല.കോടതിയുടെ തുടരന്വേഷണ ഉത്തരവിലെ നിർദ്ദേശങ്ങൾഅന്വേഷണ ഏജൻസി പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടത് കോടതിയാണ്. അതിനാൽ തന്നെ കേസ് റദ്ദാക്കി മാണിയെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെടുന്ന ലീഗൽ അഡൈ്വസറുടെ അമിതാവേശം നടപ്പിലാവില്ല. അന്വേഷണ ഏജൻസി കോടതി നിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടോയെന്നതിന്റെ ശരിതെറ്റുകൾ പരിശോധിക്കേണ്ടതിന്റെ ചുമതല കോടതിക്കാണ്.

അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് എസ്‌പി.കെ.ഇ.ബൈജുവിനെയും നിശിതമായ ഭാഷയിൽ കോടതി വിമർശിച്ചു.അഴിമതി കൃത്യത്തിൽ നിർണ്ണായകമായ തെളിവുകൾക്ക് മേൽ ഇരുന്ന് വീണ മീട്ടേണ്ട ആവശ്യം അന്വേഷണ ഉദ്യോഗസ്ഥനില്ല. തെളിവുകളുടെ സ്വീകാര്യതയെ ക്കുറിച്ച് മുൻ ചെയ്തികളെ ആശ്രയിച്ച് കൂടുതൽ ആയി അധ്വാനിച്ച് വിയർക്കേണ്ട ആവശ്യം അദ്ദേഹത്തിനില്ല. യാതൊരു ആത്മാർത്ഥമായ ശ്രമം നടത്താതെ നിർണ്ണായകമായ ഭാഗങ്ങളിൽ അന്വേഷിക്കാതെ അദ്ദേഹം ഒഴിഞ്ഞു മാറൽ പ്രയത്നം നടത്തി. മുൻ എസ്. പി.സുകേശന്റെ വസ്തുതാന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ മായ്ച്ചുകളയാനും അദ്ദേഹം ശ്രമം നടത്തി.

വസ്തുതാന്വേഷണ റിപ്പോർട്ട് അസാധുവെന്ന് വരുത്താൻ അന്വേഷണ ഉദ്യോഗസ്ഥൻ തെളിവു മൂല്യം വിലയിരുത്തി മെനക്കെട്ട് വേദന സഹിച്ചു. കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവില്ലന്ന് വരുത്തി എങ്ങനെയും കേസ് അവസാനിപ്പിക്കാനായി അദ്ദേഹം അമിതാവേശം കാട്ടിയതായി അ നുബന്ധ റിപ്പോർട്ടിൽ നിന്നും കോടതിക്ക് ബോധ്യപ്പെട്ടതായി വിജിലൻസ് ജഡ്ജി ചൂണ്ടിക്കാട്ടി. അഴിമതിക്കേസുകളിൽ അത്തരം ഉദ്യമം നടത്തി സാഹചര്യത്തെളിവുകൾ വിലയിരുത്തേണ്ടത് കോടതിയാണ്.എന്നാലിവിടെ സാഹചര്യത്തെളിവുകൾ ശേഖരിക്കാൻ കോടതിയുടെ പ്രത്യേക നിർദ്ദേശമുണ്ടായിട്ടും കോടതിയെ സഹായിക്കാൻ യാതൊരു ശ്രമവും നടത്താതെ പ്രതിയെ സഹായിക്കാനാണ് അദ്ദേഹം വ്യഗ്രത കാട്ടിയത്. സുപ്രിം കോടതിയുടെ 5 വിധിന്യായങ്ങളും കോടതി ഉത്തരവിൽ ഉദ്ധരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP