Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മദ്യനയം കൊണ്ടുവന്നത് ജനതാൽപ്പര്യം കണക്കിലെടുത്ത്; മദ്യ ഉപഭോഗം കുറയുന്നില്ലെങ്കിൽ സുപ്രീംകോടതിക്ക് നയം റദ്ദാക്കമെന്നും കേരളം; ബാർക്കേസിൽ വാദം പൂർത്തിയായി; ഇനി വിധിപ്രസ്താവം

മദ്യനയം കൊണ്ടുവന്നത് ജനതാൽപ്പര്യം കണക്കിലെടുത്ത്; മദ്യ ഉപഭോഗം കുറയുന്നില്ലെങ്കിൽ സുപ്രീംകോടതിക്ക് നയം റദ്ദാക്കമെന്നും കേരളം; ബാർക്കേസിൽ വാദം പൂർത്തിയായി; ഇനി വിധിപ്രസ്താവം

ന്യൂഡൽഹി: മദ്യനയം ഭരണഘടനാവിരുദ്ധമാണെങ്കിൽ സുപ്രീം കോടതിക്ക് റദ്ദാക്കാമെന്ന് കേരള സർക്കാർ. ബാർ ലൈസൻസ് കേസിൽ സുപ്രീംകോടതിയിലെ വാദത്തിനിടെയാണ് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ നയം തെറ്റാണെങ്കിൽ റദ്ദാക്കിക്കൊള്ളാൻ പറഞ്ഞത്. കേസിൽ സുപ്രീംകോടതിയിലെ വാദം പൂർത്തിയായി. കേസ് വിധി പറയാനായി മാറ്റിവച്ചു.

മദ്യനയം കൊണ്ടുവന്നത് ജനതാൽപര്യം കണക്കിലെടുത്താണെന്നും ഇതിലൂടെ മദ്യ ഉപഭോഗം കുറയുന്നില്ലെങ്കിൽ സുപ്രീംകോടതിക്ക് നയം റദ്ദാക്കാവുന്നതാണെന്നുമായിരുന്നു സർക്കാർ നിലപാട് എടുത്തത്. കേസിൽ സർക്കാരിന്റേയും വാദം ഇന്ന് പൂർത്തിയായി. ഹർജിയിൽബാറുടമകളുടെ വാദം നേരത്തെ പൂർത്തിയായിരുന്നു. സംസ്ഥാന സർക്കാരിന്റെ നടപടി വിവേചനപരമാണെന്നായിരുന്നു ബാറുടമകളുടെ വാദം. എന്നാൽ, മദ്യ ഉപഭോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാറുകൾ പൂട്ടിയതെന്നായിരുന്നു സർക്കാരിന്റെ വാദം.

പഞ്ചനക്ഷത്ര ഹോട്ടലുകൾ ഒഴികെയുള്ള ത്രീസ്റ്റാർ, ഫോർസ്റ്റാർ ബാറുകൾക്ക് ബാർലൈസൻസ് നൽകേണ്ടതില്ലെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെത്തിരെ ബാറുടമകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ബാർതൊഴിലാളികളുടെ കാര്യത്തിൽ സഹതാപമുണ്ടെന്ന് കോടതി വാദത്തിനിടെ അഭിപ്രായപ്പെടുകയുണ്ടായി. ജോലി നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.

ബാർലൈസൻസ് പഞ്ചനക്ഷത്ര ഹോട്ടലുകൾക്കു മാത്രമേ നൽകൂവെന്ന് സർക്കാരിനു പിടിവാശിയെന്തിനെന്നു സുപ്രീം കോടതി ഇന്നലെ ചോദിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ മദ്യനയം ചോദ്യം ചെയ്ത് ഹോട്ടലുടമകൾ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് വിക്രംജിത് സെന്നും ജസ്റ്റിസ് ശിവകീർത്തി സിങ്ങും ഉൾപ്പെട്ട ബെഞ്ചിന്റെ പരാമർശം.

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക മദ്യനയത്തിന്റെ ലക്ഷ്യമല്ലെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. പഞ്ചനക്ഷത്ര ഹോട്ടലുകൾക്കുമാത്രം ബാർ ലൈസൻസ് അനുവദിച്ചത് ടൂറിസത്തെ പ്രോൽസാഹിപ്പിക്കാനാണെന്ന വാദം കോടതി തള്ളി. പൊതുസ്ഥലങ്ങളിൽ മദ്യപാനം നിയന്ത്രിക്കുകയാണു മദ്യനയത്തിന്റെ ലക്ഷ്യമെന്നു വ്യക്തമാണ്. ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ല. ബാറുടമകളുടെ വാദം സർക്കാരിന്റെ വായിൽ തിരുകാൻ ശ്രമിക്കരുതെന്നും കോടതി ഓർമിപ്പിച്ചു.

തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28-08-15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP