Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആറാം വയസിൽ റോഡരുകിൽ നിൽക്കുമ്പോൾ കാറിടിച്ചു കോമയിലായ മകനെ 11 കൊല്ലമായി ചികിൽസിച്ചും പരിചരിച്ചും ജീവിതം ഹോമിച്ച് ഒരു അമ്മ; ഭർത്താവ് മരിച്ച തൊഴിൽ ഇല്ലാത്ത അമ്മ നഷ്ടപരിഹാരം എല്ലാം ചികിൽസയ്ക്കായി തീർത്തു; അമ്മയുടെ കണ്ണൂനീരിന് മുമ്പിൽ വിങ്ങിയ ഹൈക്കോടതി അനുവദിച്ചത് 51 ലക്ഷം നഷ്ടപരിഹാരവും തുടർ ചികിൽസയും

ആറാം വയസിൽ റോഡരുകിൽ നിൽക്കുമ്പോൾ കാറിടിച്ചു കോമയിലായ മകനെ 11 കൊല്ലമായി ചികിൽസിച്ചും പരിചരിച്ചും ജീവിതം ഹോമിച്ച് ഒരു അമ്മ; ഭർത്താവ് മരിച്ച തൊഴിൽ ഇല്ലാത്ത അമ്മ നഷ്ടപരിഹാരം എല്ലാം ചികിൽസയ്ക്കായി തീർത്തു; അമ്മയുടെ കണ്ണൂനീരിന് മുമ്പിൽ വിങ്ങിയ ഹൈക്കോടതി അനുവദിച്ചത് 51 ലക്ഷം നഷ്ടപരിഹാരവും തുടർ ചികിൽസയും

കൊച്ചി : ആറു വയസ്സു മുതൽ 'കോമ'യിൽ കഴിയുന്ന തൃശൂർ ചാവക്കാട് അകലാട് കര്യാടത്തു വീട്ടിൽ ബാസിതിനു വേണ്ടി മാതാവ് മൈമുന ജീവിതം ഉഴിഞ്ഞു വച്ചിരിക്കുകയാണ്. മകനെ ചികിൽസിച്ചും പരിചരിക്കും മുന്നോട്ട് പോവുകയാണ് ഈ അമ്മ. പക്ഷേ ചെലവുകൾ താങ്ങാനാവിന്നില്ല. ഈ സാഹചര്യം തിരിച്ചറിഞ്ഞ് ഹൈക്കോടതിയും ആശ്വാസവചനവുമായെത്തുന്നു. ഒപ്പം നഷ്ടപരിഹാരവും ഉറപ്പാക്കുന്നു.

'അമ്മയുടെ കണ്ണീരിനു വിലയിടാനാവില്ലെങ്കിലും ദുഃഖത്തോടെ ആ ജോലി ഏറ്റെടുക്കുന്നു' വാഹനാപകടത്തിൽ കിടപ്പിലായ മകനെ 11 വർഷത്തിലേറെയായി പരിചരിക്കുന്ന മാതാവിന്റെ ജീവിതംകൂടി കണക്കാക്കി മൊത്തം 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് ഹൈക്കോടതി ഉത്തവ്. മൈമുന നൽകിയ അപ്പീൽ അനുവദിച്ചാണു ജസ്റ്റിസ് പി.എൻ.രവീന്ദ്രൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. 35 ലക്ഷം മകന്റെ ഭാവി ചികിൽസയ്ക്കും 15 ലക്ഷം അമ്മയുടെ ജീവിതനഷ്ടത്തിനുള്ള പരിഹാരത്തുകയുമാണ്. തൃശൂർ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ അനുവദിച്ച 31 ലക്ഷം രൂപയ്ക്കു പുറമേയാണിത്.

2006 ഒക്ടോബറിലാണു റോഡരികിൽ നിന്ന ബാസിതിനെ കാറിടിച്ചു വീഴ്‌ത്തിയത്. തലയ്ക്കു ഗുരുതര പരുക്കേറ്റു 'കോമ'യിലായ മകനെ പരിചരിക്കുന്ന മാതാവാണു യഥാർഥ ഇരയെന്നു കോടതി ചൂണ്ടിക്കാട്ടി. ഭർത്താവ് മരിച്ചു. ജോലിക്കു പോകാനുള്ള സാഹചര്യമില്ല. വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ അനുവദിച്ച 31 ലക്ഷം രൂപ ഇത്രയും കാലത്തെ ചികിൽസയ്ക്കും അതിനെടുത്ത വായ്പ തിരിച്ചടവിനും ചെലവായി. ഈ സാഹചര്യത്തിലാണ് 50 ലക്ഷം രൂപ കൂടി അനുവദിക്കുന്നത്. ഭാവിയിൽ ചികിൽസച്ചെലവു കൂടുമെന്ന വാദം കോടതി അംഗീകരിച്ചു.

കുട്ടിയുടെ ആരോഗ്യനില അതേപടി തുടരുമെന്നും മാസംതോറും ചികിൽസയ്ക്ക് 25,000 രൂപ വേണ്ടിവരുമെന്നുമാണു മെഡിക്കൽ ബോർഡ് റിപ്പോർട്ട്. മാസം 25,000 രൂപ പലിശയായി കിട്ടണമെങ്കിൽ 35 ലക്ഷം രൂപ നിക്ഷേപം വേണമെന്നതു കണക്കാക്കിയാണു കോടതി തുക നിശ്ചയിച്ചത്. ഇതു പൂർണമായോ ഭാഗികമായോ പിൻവലിക്കണമെങ്കിൽ കോടതിയുടെ അനുമതി വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP