Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സരിതയെ ക്രോസ് വിസ്താരം ചെയ്യാൻ ബിജു രാധാകൃഷ്ണന്റെ നമ്പർ; സോളാർ കമ്മീഷനിൽ നിന്നും ഒഴിവാകുന്നതായി ബിജുവിന്റെ അഭിഭാഷകൻ

സരിതയെ ക്രോസ് വിസ്താരം ചെയ്യാൻ ബിജു രാധാകൃഷ്ണന്റെ നമ്പർ; സോളാർ കമ്മീഷനിൽ നിന്നും ഒഴിവാകുന്നതായി ബിജുവിന്റെ അഭിഭാഷകൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തന്ത്രങ്ങളും കുതന്ത്രങ്ങളുമാണ് സോളാർ കേസിനെ എന്നും ശ്രദ്ധേയമാക്കിയത്. എല്ലാം തീർന്നെന്ന് കഴിയുന്നിടത്ത് വീണ്ടുമൊരു വഴിത്തിരവ്. ബിജു രാധാകൃഷ്ണനും സരിതാ എസ് നായരും ചേർന്ന് നൽകിയ കളിയാണ് സോളാർ അഴിമതിയെന്നാണ് കരുതിയിരുന്നത്. എന്നാൽ രണ്ടു പേരും രണ്ട് വഴിക്കായിരുന്നു യാത്രയെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. സരിതയുടെ കുഞ്ഞിന്റെ അച്ഛൻ പോലും ബിജു രാധാകൃഷ്ണനെന്നാണ് വ്യക്തമാകുന്നത്. ഇവർ തമ്മിൽ ദാമ്പത്യ ബന്ധവുമില്ലായിരുന്നു എന്നും വാർത്ത വരുന്നു. അതിനിടെയാണ് ബിജു രാധാകൃഷ്ണന്റെ പുതിയ നീക്കം.

സോളാറിൽ സരിതയെ ക്രോസ് ചെയ്യാനാണ് ബിജുവിന്റെ പദ്ധതി. ഇതിനുള്ള കരുക്കൾ നീക്കുകയും ചെയ്തു. ഡിഡി കണ്ടെത്തൽ വിവാദം പൊളിഞ്ഞതിന്റെ ക്ഷീണം സരിതയെ ക്രോസ് ചെയ്ത് തീർക്കാനായിരുന്നു നീക്കം. എന്നാൽ അഭിഭാഷനുള്ളതിനാൽ അനുവദിക്കാൻ കഴിയില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇതോടെ പുതിയ തന്ത്രമെത്തി. വ്യക്തിപരമായ ബുദ്ധിമുട്ടുള്ളതിനാൽ സോളാർ കമ്മിഷനിൽ ബിജു രാധാകൃഷ്ണനു വേണ്ടി ഹാജരാകുന്നതിൽനിന്ന് ഒഴിവായതായി കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ശിവരാജന് അഡ്വ. കെ. മോഹൻകുമാർ കത്തു നൽകി. ഇതോടെ ബിജു രാധാകൃഷ്ണന് സോളാർ കമ്മിഷനിൽ അഭിഭാഷകരില്ലാതായി.

സരിത എസ്. നായരെ ക്രോസ് ചെയ്യാനുള്ള ബിജു രാധാകൃഷ്ണന്റെ തന്ത്രമാണ് ഇത്. സരിതയുടെ മൊഴിയെടുക്കൽ പൂർത്തിയാകുമ്പോൾ ക്രോസ് ചെയ്യാൻ നേരിട്ട് അനുമതി ആവശ്യപ്പെട്ട് ബിജു കമ്മിഷന് അപേക്ഷ നൽകിയിരുന്നു. സരിതയെ ക്രോസ് ചെയ്യാൻ അനുമതിയും നൽകി. എന്നാൽ ഇതിനുള്ള അവകാശം അഭിഭാഷകനാണെന്ന് കമ്മിഷൻ വ്യക്തമാക്കിയിരുന്നു. വേണമെങ്കിൽ കക്ഷിക്ക് ക്രോസ് ചെയ്യുന്ന സമയം കോടതിയിൽ ഹാജരാകുന്നതിനു തടസമില്ലെന്നും കമ്മിഷൻ പറഞ്ഞു. ഇതോടെ അഭിഭാഷകന് അധികപ്പെറ്റായി മാറി ബിജുവിന്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.

അഭിഭാഷകനെ ഒഴിവാക്കിയതോടെ നേരിട്ട് ക്രോസ് ചെയ്യാൻ അവസരം ലഭിക്കുമെന്നാണ് ബിജു കരുതുന്നത്. കമ്മിഷൻസ് ഒഫ് എൻക്വയറി ആക്ട് പ്രകാരം കേസിലെ കക്ഷിക്ക് സാക്ഷിയെ ക്രോസ് ചെയ്യാനുള്ള അവകാശമുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ കമ്മിഷന്റേതാണ് അന്തിമ തീരുമാനം. ബിജുവിനുവേണ്ടി മറ്റു കോടതികളിൽ ഹാജരാകുമെന്ന് നെയ്യാറ്റിൻകര ബാറിലെ അഭിഭാഷകനായ മോഹൻകുമാർ വ്യക്തമാക്കി. ഇതിൽ നിന്നും തന്നെ തന്ത്രം വ്യക്തമാണ്. സരിതയെ ക്രോസ് ചെയ്യാൻ കമ്മീഷൻ അനുമതി നൽകി കഴിഞ്ഞു. അതുകൊണ്ട് തന്നെ അഭിഭാഷകൻ ഇല്ലാത്തതിനാൽ ബിജുവിന് ക്രോസ് ചെയ്യാൻ കഴിയും.

അതിനിടെ സോളാർ കമ്മിഷൻ സിറ്റിങ് അനന്തമായി നീട്ടിക്കൊണ്ടു പോകാൻ കഴിയില്ലെന്ന് ജസ്റ്റീസ് ശിവരാജൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കമ്മിഷനു മുമ്പാകെ മൊഴി നൽകാനുള്ളവരോട് അവരുടെ സൗകര്യം നോക്കിയാണ് മൊഴി നൽകാനുള്ള തിയതി നിശ്ചയിക്കുന്നത്. എന്നിട്ടും പലരും കൃത്യമായി ഹാജരാകാത്തത് ശരിയല്ലെന്നും കമ്മിഷൻ പറഞ്ഞു. ഇന്നലെ സോളാർ കമ്മിഷനിൽ മൊഴി നൽകാൻ സരിത എസ് നായർ എത്താതിരുന്ന സാഹചര്യത്തിലായിരുന്നു കമ്മിഷൻ നിലപാട് വ്യക്തമാക്കിയത്.

കമ്മിഷൻ നടപടികൾ എത്രയും വേഗം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് കമ്മിഷൻ ആഗ്രഹിക്കുന്നത്. സർക്കാരിന്റെ താൽപര്യവും അതാണെന്ന് സർക്കാർ അഭിഭാഷകനും വ്യക്തമാക്കിയിട്ടുള്ളതാണ്. സോളാർ ഇടപാട് സംബന്ധിച്ച കേസുകളിലെ പ്രധാന പ്രതികളാണ് ബിജു രാധാകൃഷ്ണനും സരിത എസ് നായരും. അതുകൊണ്ടു തന്നെ സോളാർ കമ്മിഷനിൽ അവരുടെ മൊഴികൾ പ്രധാനപ്പെട്ടതാണ്. അനാവശ്യമായി ഒരാളേയും കമ്മിഷൻ വിളിച്ചു വരുത്തുന്നില്ല.

ഈ കേസുമായി ബന്ധപ്പെട്ട് ആവശ്യമുള്ള ചോദ്യങ്ങൾ മാത്രമേ കമ്മീഷൻ കഴിഞ്ഞ ദിവസം സരിതയോടു ചോദിച്ചിട്ടുള്ളു. വളരെ സൗഹാർദപരമായിട്ടാണ് താൻ കാര്യങ്ങൾ ചോദിച്ചത്. മിക്കവാറും ചോദ്യത്തിനും 'പേഴ്‌സണൽ' കാര്യമാണെന്നായിരുന്നു അവരുടെ മറുപടിയെന്നും കമ്മീഷൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP