Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രായഭേദമന്യേ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണം; ദർശനത്തിന് എത്തുന്ന യുവതികളുടെ പ്രായം പരിശോധിക്കുന്ന കേരളാ പൊലീസിന്റെ നടപടി അടിയന്തരമായി നിർത്തലാക്കണം; ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും എഴുതിയ ന്യൂനപക്ഷ വിധിക്ക് പ്രചരണം നൽകാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണം; സുപ്രീംകോടതിയിൽ ഹർജി നൽകി ബിന്ദു അമ്മിണി; ക്രിസ്മസ് അവധിക്ക് മുമ്പുതന്നെ ഹർജി സുപ്രീംകോടതി പരിഗണിക്കുമ്പോൾ കോടതി വിധിയിൽ വ്യക്തത കൈവരുമെന്ന് പ്രതീക്ഷിച്ച് ആക്ടിവിസ്റ്റുകൾ

പ്രായഭേദമന്യേ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണം; ദർശനത്തിന് എത്തുന്ന യുവതികളുടെ പ്രായം പരിശോധിക്കുന്ന കേരളാ പൊലീസിന്റെ നടപടി അടിയന്തരമായി നിർത്തലാക്കണം; ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും എഴുതിയ ന്യൂനപക്ഷ വിധിക്ക് പ്രചരണം നൽകാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണം; സുപ്രീംകോടതിയിൽ ഹർജി നൽകി ബിന്ദു അമ്മിണി; ക്രിസ്മസ് അവധിക്ക് മുമ്പുതന്നെ ഹർജി സുപ്രീംകോടതി പരിഗണിക്കുമ്പോൾ കോടതി വിധിയിൽ വ്യക്തത കൈവരുമെന്ന് പ്രതീക്ഷിച്ച് ആക്ടിവിസ്റ്റുകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധിയിൽ കൂടുതൽ വ്യക്തത തേടി ബിന്ദു അമ്മിണി. പ്രായഭേദമന്യേ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശം നൽകണം എന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീംകോടതിയിൽ ഹർജി നൽകി. ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്ന യുവതികൾക്ക് പൊലീസ് സംരക്ഷണം ഒരുക്കണമെന്നും ശബരിമലയിൽ പോകാൻ എത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കുന്ന കേരളാ പൊലീസിന്റെ നടപടി അടിയന്തരമായി നിർത്തലാക്കണമെന്നും ബിന്ദു അമ്മിണി ഹർജിയിൽ ആവശ്യപ്പെട്ടു.

മാത്രമല്ല ശബരിമല കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ നൽകിയ പുനഃപരിശോധനാ ഹർജികളിൽ തീരുമാനമെടുക്കുന്നതിനായി വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയിൽ ജസ്റ്റിസ് റോഹിങ്ടൺ നരിമാനും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും എഴുതിയ ന്യൂനപക്ഷ വിധിയും ബിന്ദു അമ്മിണി ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷ വിധിക്ക് പത്ര-ദൃശ്യമാധ്യമങ്ങളിൽ കൂടി വ്യാപക പ്രചാരണം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യപ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്നും ബിന്ദു അമ്മിണി ഹർജിയിൽ ആവശ്യപ്പെടുന്നു.

ശബരിമല ദർശനം തടയപ്പെട്ടതിന് ചീഫ് സെക്രട്ടറി അടക്കമുള്ളവർക്കെതിരെ കോടതി അലക്ഷ്യ ഹർജി നൽകുമെന്നായിരുന്നു മുമ്പ് ബിന്ദു അമ്മിണി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ അത്തരമൊരു കോടതി അലക്ഷ്യ ഹർജിയല്ല ഇപ്പോൾ ബിന്ദു സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ക്രിസ്മസ് അവധിക്ക് മുമ്പുതന്നെ ഹർജി സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരും. ഡിസംബർ 17ന് മുമ്പ് തന്നെ ഹർജികൾ കോടതി പരിഗണനയ്ക്ക് എടുത്തേക്കുമെന്നാണ് സുപ്രീംകോടതി രജിസ്ട്രിയിൽ നിന്ന് ലഭിക്കുന്ന സൂചന. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയാണ്.

നേരത്തെ തൃപ്തി ദേശായിക്കൊപ്പം ശബരിമലയിലേക്ക് പോകാൻ ബിന്ദു അമ്മിണി കൊച്ചിയിൽ എത്തിയിരുന്നു. എന്നാൽ, അന്ന് സംഘപരിവാർ പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് ഇവർക്ക് ശബരിമലയ്ക്ക് പുറപ്പെടാൻ സാധിച്ചിരുന്നില്ല. അന്ന് ബിന്ദു അമ്മിണിക്കെതിരെ കെമിക്കൽ സ്‌പ്രേ ആക്രമണവും ഉണ്ടായിരുന്നു. ഇതിന് ശേഷം ജനുവരി രണ്ടിന് വീണ്ടും ശബരിമല ദർശനം നടത്തുമെന്ന് ബിന്ദു അമ്മിണി അറിയിച്ചിരുന്നു. സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് അവർ അറിയിച്ചു. ബിന്ദു അമ്മിണി ശബരിമല ദർശനം നടത്തിയതിന്റെ വാർഷികമാണ് ജനുവരി രണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ബിന്ദു അമ്മിണി ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇന്ത്യയിലെ വ്യത്യസ്ഥ പ്രദേശങ്ങളിൽ നിന്നുള്ളവർ ചേർന്നാകും ദർശനം നടത്തുക.നവോത്ഥാന കേരള സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തത്. പൊലീസിൽ നിന്ന് സംരക്ഷണം കിട്ടുമെന്ന് പ്രതീക്ഷയില്ല. അത്കൊണ്ടാണ് കോടതിയെ സമീപിച്ചതെന്നാണ് ബിന്ദു അമ്മിണിയുടെ വാദം. കമ്മിഷണറുടെ ഓഫീസിനു പുറത്തുവെച്ച് ബിന്ദു അമ്മിണിയുടെ മുഖത്ത് മുളകുലായനി സ്‌പ്രേചെയ്ത അഖിലേന്ത്യാ ഹിന്ദു പരിഷത്ത് പ്രവർത്തകൻ കണ്ണൂർ തളിപ്പറമ്പ് സ്വദേശി ശ്രീനാഥ് പത്മനാഭനെ പൊലീസ് അറസ്റ്റുചെയ്തു റിമാൻഡ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP