Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിൾ നൽകാൻ മടിച്ച ബിനോയി കോടിയേരി പീഡന കേസ് റദ്ദാക്കാൻ മുംബൈ ഹൈക്കോടതിയിൽ; ബിഹാർ യുവതി നൽകിയ പീഡന പരാതിയിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യം; മൊഴിയിലെ വൈരുദ്ധ്യവും പരാതി നൽകാനുണ്ടായ കാലതാമസവും ഹർജിയിൽ ചൂണ്ടിക്കാട്ടി; കേസ് ബുധാഴ്‌ച്ച കോടതി പരിഗണിക്കും

ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിൾ നൽകാൻ മടിച്ച ബിനോയി കോടിയേരി പീഡന കേസ് റദ്ദാക്കാൻ മുംബൈ ഹൈക്കോടതിയിൽ; ബിഹാർ യുവതി നൽകിയ പീഡന പരാതിയിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യം; മൊഴിയിലെ വൈരുദ്ധ്യവും പരാതി നൽകാനുണ്ടായ കാലതാമസവും ഹർജിയിൽ ചൂണ്ടിക്കാട്ടി; കേസ് ബുധാഴ്‌ച്ച കോടതി പരിഗണിക്കും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ബിഹാർ സ്വദേശിനിയായ യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ബിനോയി കോടിയേരി കേസ റദ്ദു ചെയ്യണമെന്ന ആവശ്യവുമായി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. യുവതിയുടെ പരാതിയിൽ മുംബൈ പൊലീസ് എടുത്ത് എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിനോയി കോടതിയെ സമീപിച്ചത്. ഹരജി ഈ മാസം 24ന് മുംബൈ ഹൈക്കോടതി പരിഗണിക്കും. ബിനോയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കവെ യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യവും പരാതി നൽകാനുണ്ടായ കാലതാമസവും സെഷൻസ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് മുംബൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

മുൻകൂർ ജാമ്യവ്യവസ്ഥയുടെ ഭാഗമായി ബിനോയ് കോടിയേരി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകും. അതേസമയം യുവതിയുടെ കുട്ടിയുടെ പിതൃത്വ പരിശോധനയ്ക്കായി ഡി.എൻ.എ പരിശോധനയ്ക്കായി ബിനോയിയുടെ രക്തസാംപിൾ എടുക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു രക്തസാംപിൾ കൈമാറേണ്ടിയിരുന്നത്. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ഡി.എൻ.എ പരിശോധനയ്ക്ക് രക്ത സാമ്പിളുകൾ നൽകാനാവില്ലെന്ന് ബിനോയ് കോടിയേരി പറഞ്ഞിരുന്നു. ഇപ്പോഴും ആ നിലപാടിലാണ് ബിനോയി.

ഒരു മാസത്തേയ്ക്ക് എല്ലാ തിങ്കളാഴ്‌ച്ചയും അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ബിനോയിക്ക് മുംബൈ കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ജൂൺ 13 നാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശി മുംബൈ ഓഷിവാര സ്റ്റേഷനിൽ പീഡന പരാതി നൽകിയത്. ദുബൈയിൽ ഡാൻസ് ബാറിൽ ജോലി ചെയ്തിരുന്ന യുവതിയാണ് ബിനോയിക്കെതിരെ ലൈംഗിക ചൂഷണ പരാതി നൽകിയത്.

വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം ലൈംഗിക ചൂഷണം നടത്തിയെന്നും ഈ ബന്ധത്തിൽ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിനോയിക്കെതിരെ ഐ.പി.സി 376, 376(2), 420, 504, 506 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അയച്ച വക്കീൽ നോട്ടീസിൽ ബിനോയ് തന്നെ കല്യാണം കഴിച്ചതാണെന്ന് യുവതി പറഞ്ഞിരുന്നു. എന്നാൽ പൊലീസിൽ നൽകിയ പരാതിയിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണുള്ളത്. എന്നാൽ തന്നെ ബ്ലാക്ക്മെയിൽ ചെയ്യാനുള്ള ശ്രമമാണ് കേസെന്നും ബിനോയ് പറഞ്ഞിരുന്നു. തന്റെ പക്കൽനിന്ന് അഞ്ചുകോടി ആവശ്യപ്പെട്ട് കത്തയച്ചതിന് പരാതിക്കാരിയായ യുവതിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് താൻ പരാതി നൽകിയിട്ടുണ്ടെന്നും ബിനോയ് കോടിയേരി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP