Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായി വിജയന്റെ ചിത്രം വികൃതമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചു; സ്‌ക്രീൻ ഷോട്ട് സഹിതമുള്ള പരാതിയിൽ ഐ എൻ ടി യു സി നേതാവിന് ഒരു ദിവസത്തെ തടവും പിഴയും ശിക്ഷ വിധിച്ച് ഇടുക്കി കോടതി; മുഖ്യമന്ത്രിയെ സോഷ്യൽ മീഡിയയിൽ കളിയാക്കിയതിന് ശിക്ഷ കിട്ടുന്ന ആദ്യ നേതാവായി മൂലമറ്റത്തുകാരൻ; ശബരിമല വിഷയത്തിൽ ഫോട്ടോ മോർഫ് പോസ്റ്റിലെ വിധി ചർച്ചയാകുമ്പോൾ

പിണറായി വിജയന്റെ ചിത്രം വികൃതമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചു; സ്‌ക്രീൻ ഷോട്ട് സഹിതമുള്ള പരാതിയിൽ ഐ എൻ ടി യു സി നേതാവിന് ഒരു ദിവസത്തെ തടവും പിഴയും ശിക്ഷ വിധിച്ച് ഇടുക്കി കോടതി; മുഖ്യമന്ത്രിയെ സോഷ്യൽ മീഡിയയിൽ കളിയാക്കിയതിന് ശിക്ഷ കിട്ടുന്ന ആദ്യ നേതാവായി മൂലമറ്റത്തുകാരൻ; ശബരിമല വിഷയത്തിൽ ഫോട്ടോ മോർഫ് പോസ്റ്റിലെ വിധി ചർച്ചയാകുമ്പോൾ

മൂലമറ്റം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ മോർഫ് ചെയ്ത് വിവാദ പോസ്റ്റിട്ട ഐ.എൻ.ടി.യു.സി. യുവനേതാവിന് ഒരുദിവസത്തെ തടവും പിഴയും. ഡിവൈഎഫ്ഐ. മൂലമറ്റം ബ്ലോക്ക് പ്രസിഡന്റ് നൽകിയ പരാതിയിലാണ് മൂലമറ്റം സ്വദേശി ബിപിൻ ഈട്ടിക്കാനെ കോടതി ശിക്ഷിച്ചത്.

5000 രൂപ പിഴയും ഒരുദിവസത്തെ തടവുമാണ് കോടതി വിധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വികൃതമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചതു സംബന്ധിച്ച് സ്‌ക്രീൻഷോട്ട് സഹിതം പരാതി നൽകുകയായിരുന്നു. ഐ എൻ റ്റി യു സി യുവജന വിഭാഗം സംസ്ഥാന സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ബിപിൻ ഈട്ടിക്കൻ. കർഷക കോൺഗ്രസിലും നേതൃസ്ഥാനമുണ്ട്.

അറക്കുളം പഞ്ചായത്തിലെ വിവിധ സാമൂഹിക പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുന്ന നാതവാണ് ഈട്ടിക്കൻ. റോഡുകളുടെ ശോചനീയ അവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിപിൻ ഈട്ടിക്കൻ നടത്തിയ നിരാഹാര സമരം ഏറെ ചർച്ചയായിരുന്നു. ശബരിമലയിലും വിശ്വാസികൾക്കൊപ്പമായിരുന്നു ബിപിൻ. വിശ്വാസം അത് ഓരോ പൗരന്റയും അവകാശമാണ്. ഹൈന്ദവനും ,മുസൽമാനും, ക്രെസ്തവനും തുല്യ നീതി. വിശ്വാസമില്ലാത്തവർ മറ്റുള്ളവരേ അടിച്ചമർത്താൻ നോക്കണ്ടെന്നാണ് ബിപിന്റെ നിലപാട്.

മുഖ്യമന്ത്രിയെ സോഷ്യൽ മീഡിയയിൽ കളിയാക്കിയതിന് ശിക്ഷ കിട്ടുന്ന ആദ്യ നേതാവായി മൂലമറ്റത്തുകാരൻ. സമാനമായ നിരവധി കേസുകൾ സംസ്ഥാനത്തിന്റെ പലഭാഗത്തുമുണ്ട്. ഇതെല്ലാം വിവിധ കോടതികളുടെ പരിഗണനയിലുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP