Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാട്ടാനകൾ നാട്ടിലിറങ്ങുന്നതു തടയാൻ പിടിയാനകളിൽ ഗർഭനിരോധനം നടപ്പിൽ വരുത്തണമെന്നു കേന്ദ്ര സർക്കാർ; പരീക്ഷണ അടിസ്ഥാനത്തിൽ ആദ്യഘട്ടം നടപ്പാക്കുക ബിഹാറിലും ബംഗാളിലും

കാട്ടാനകൾ നാട്ടിലിറങ്ങുന്നതു തടയാൻ പിടിയാനകളിൽ ഗർഭനിരോധനം നടപ്പിൽ വരുത്തണമെന്നു കേന്ദ്ര സർക്കാർ; പരീക്ഷണ അടിസ്ഥാനത്തിൽ ആദ്യഘട്ടം നടപ്പാക്കുക ബിഹാറിലും ബംഗാളിലും

ന്യൂഡൽഹി: കാട്ടാനകൾ നാട്ടിലിറങ്ങുന്നതു തടയാൻ ഗർഭനിരോധന മാർഗങ്ങൾ നടപ്പിൽ വരുത്തണമെന്നു കേന്ദ്രസ സർക്കാർ. പിടിയാനകളിൽ ഗർഭനിരോധനം നടപ്പാക്കണമെന്ന ആവശ്യം സുപ്രീം കോടതിയിലാണ് ഉന്നയിച്ചത്.

കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം. ഇതുസംബന്ധിച്ച സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിച്ചു. ആനകളെ പിടികൂടാതെ തന്നെ ഗർഭനിരോധന മരുന്നു കുത്തിവയ്ക്കാൻ സാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

കോടതി അനുവദിച്ചാൽ വിവിധ സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കാമെന്നും മന്ത്രാലയം അറിയിച്ചു. രണ്ടു വർഷം കാലാവധിയുള്ള മരുന്നുകളാണ് കുത്തിവയ്ക്കുക. ഈ രണ്ടുവർഷം ആനകൾക്ക് പ്രത്യുൽപാദനം നടത്താൻ കഴിയുകയില്ല.

ആഫ്രിക്കൻ രാജ്യങ്ങളിൽ പരീക്ഷിച്ച് വിജയിച്ച മരുന്നാണ് ആനകളിൽ കുത്തിവയ്ക്കുന്നതെന്നു കേന്ദ്രം കോടതിയെ അറിയിച്ചു. കാട്ടാനകളുടെ ശല്യം ഏറ്റവും രൂക്ഷമായ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനാണ് സർക്കാർ അനുമതി ചോദിച്ചിരിക്കുന്നത്.

കേസ് സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും. എണ്ണംകുറച്ച് കാട്ടാനകൾ നാട്ടിലിറങ്ങുന്നത് തടയുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP