Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് ക്ലബ്ബിലെ എ സി മുറിയിലെ സുഖവാസം തീർന്നു..! ബലാത്സംഗ കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോക്ക് ഇനി പാല സബ് ജയിലിലെ അഴിയെണ്ണാം; അടുത്തമാസം ആറു വരെ റിമാൻഡ് ചെയ്തു പാല മജിസ്‌ട്രേറ്റ് കോടതി; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്‌ച്ചത്തേക്ക് മാറ്റിയതോടെ പീഡക മെത്രാനെ ജയിയിൽ അടച്ചു; കള്ളത്തെളിവുകൾ ഉണ്ടാക്കാൻ ശ്രമമെന്ന് വാദിച്ചെങ്കിലും പരിഗണിക്കാതെ ഹൈക്കോടതി; പാല സബ് ജയിലിന് കനത്ത സുരക്ഷ ഒരുക്കി പൊലീസ്

പൊലീസ് ക്ലബ്ബിലെ എ സി മുറിയിലെ സുഖവാസം തീർന്നു..! ബലാത്സംഗ കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോക്ക് ഇനി പാല സബ് ജയിലിലെ അഴിയെണ്ണാം; അടുത്തമാസം ആറു വരെ റിമാൻഡ് ചെയ്തു പാല മജിസ്‌ട്രേറ്റ് കോടതി; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്‌ച്ചത്തേക്ക് മാറ്റിയതോടെ പീഡക മെത്രാനെ ജയിയിൽ അടച്ചു; കള്ളത്തെളിവുകൾ ഉണ്ടാക്കാൻ ശ്രമമെന്ന് വാദിച്ചെങ്കിലും പരിഗണിക്കാതെ ഹൈക്കോടതി; പാല സബ് ജയിലിന് കനത്ത സുരക്ഷ ഒരുക്കി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പാല: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അടുത്ത മാസം ആറു വരെയാണ് കോടതി റിമാൻഡ് ചെയ്തത്. പാല മജിസ്‌ട്രേറ്റ് കോടതിയാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ബിഷപ്പിനെ റിമാൻഡു ചെയ്തുകൊണ്ട് ഉത്തരവിട്ടത്. പാല സബ് ജയിലിലേക്കാണ് ബിഷപ്പിനെ മാറ്റുക. അടുത്ത ശനിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും. അതിനിടെ ബിഷപ്പ് നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്‌ച്ചത്തേക്ക് മാറ്റിവെച്ചതോടെ ബിഷപ്പിനെയും കൊണ്ട് പാല സബ് ജയിലിൽ എത്തിച്ചു. കനത്ത സുരക്ഷയാണ് പാല സബ് ജയിലിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നീല ജുബ്ബയും പാന്റും ധരിച്ചാണ് ബിഷപ്പ് ജയിലിന് ഉള്ളിലേക്ക് കയറിയത്.

അതേസമയം, പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് ബിഷപ്പ് ഫ്രാങ്കോ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. പൊലീസിന് ദുരുദ്ദേശ്യമാണെന്നും അന്വേഷണവുമായി സഹകരിച്ച ബിഷപ്പിനെ അറസ്റ്റു ചെയ്തത് അനാവശ്യമാണെന്ന് ഹർജിയിൽ പറയുന്നു. തെറ്റായ രാഷ്ട്രീയ തെളിവുകൾ ബിഷപ്പിനെതിരെ സംഘടിപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നു. കൃത്രിമ തെളിവുകൾ സൃഷ്ടിക്കുന്നു. ബിഷപ്പിന്റെ ആരോഗ്യനില തൃപ്തികരമല്ല. കസ്റ്റഡിയിൽ ധരിച്ചിരുന്ന വസ്ത്രങ്ങൾ പൊലീസ് കൈവശപ്പെടുത്തി. മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിൽ ഇരിക്കേയാണ് അറസ്റ്റ്. അന്വേഷണവുമായി സഹകരിച്ചിരുന്നു. അറസ്റ്റ് അനാവശ്യമെന്നും പൊലീസിന് ദുരുദ്ദേശ്യമെന്നും ജാമ്യഹർജിയിൽ പറയുന്നു. ഹർജി ഉച്ചകഴിഞ്ഞ് പരിഗണിച്ചേക്കും.

എന്നാൽ 20 വർഷത്തിലേറെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നതിനാൽ മജിസ്ട്രേറ്റ് കോടതി ഇത് പരിഗണിക്കില്ല. റിമാൻഡിൽ വിടാൻ തന്നെയാണ് സാധ്യത. കോടതി കൈവിട്ടതോടെ ബിഷപ്പ് ആദ്യമായി അഴിക്കുള്ളിൽ ഉറങ്ങേണ്ടി വരും. വ്യാഴാഴ്‌ച്ചത്തേക്ക് കേസ് മാറ്റിയതോടെ ഇതുവരെ പൊലീസ് ക്ലബ്ബിലെ എസി മുറിയിൽ കിടന്നുറങ്ങിയ ഫ്രാങ്കോയ്ക്ക് കൊതുകു കടിയും കൊണ്ട് തറനിരത്തിൽ ഉറങ്ങേണ്ട അവസ്ഥയാണുള്ളത്. ജയിൽ പുള്ളികൾ ധരിക്കുന്ന വസ്ത്രവും ധരിച്ച് കിടക്കേണ്ടി വരും. ബിഷപ്പിനെയും പല് സബ് ജയിലിൽ പാർപ്പിക്കും.

ബിഷപിനെനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതി. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാൻ വിടണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട പൊതുതാൽപര്യഹർജികൾ ഹൈക്കോടതി തീർപ്പാക്കി. ഹർജികൾക്കു പിന്നിൽ മറ്റെന്തെങ്കിലും താൽപര്യമുണ്ടോയെന്നും കോടതി ആരാഞ്ഞു. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും കോടതിയിൽ ഹാജരാക്കിയത്. തന്റെ വസ്ത്രങ്ങൾ അടക്കമുള്ളവ പൊലീസ് ഊരിവാങ്ങിയെന്ന് ഫ്രാങ്കോ മുളയ്ക്കൽ കോടതിയോട് പരാതിപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടര വരെയാണ് പൊലീസ് കസ്റ്റഡി അനുവദിച്ചിരുന്നത്. ചോദ്യംചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തിൽ നുണ പരിശോധന അടക്കമുള്ളവയിലേക്ക് നീങ്ങാനാണ് പൊലീസ് ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച അപേക്ഷ പൊലീസ് ഉടൻ നൽകിയേക്കും. പൊലീസിന്റെ പല ചോദ്യങ്ങൾക്കും അറിയില്ല, ഓർമ്മയില്ല തുടങ്ങിയ മറുപടികളാണ് ഫ്രാങ്കോ നൽകിയത്.

അതിനിടെ, കഴിഞ്ഞ ദിവസം കുറവിലങ്ങാട്ടെ മഠത്തിൽ ഫ്രാങ്കോയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. വൈക്കം ഡിവൈ.എസ്‌പി. കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മഠത്തിന്റെ ഒന്നാംനിലയിലെ 20-ാം നമ്പർ ഗസ്റ്റ് മുറിയിലെത്തിച്ചാണ് തെളിവെടുത്തത്. മുറിയിലുണ്ടായിരുന്ന വസ്ത്രങ്ങൾ ഫ്രാങ്കോ മുളയ്ക്കലിനെ കാണിച്ചിരുന്നു. പീഡനം നടന്ന ദിവസം ധരിച്ച വസ്ത്രങ്ങൾ ഏതാണെന്ന് ചോദിച്ചെങ്കിലും മറുപടി നൽകിയില്ല. തുടർന്ന് കന്യാസ്ത്രീ പൊലീസിൽ നൽകിയ പരാതി വായിച്ചു കേൾപ്പിച്ചു. മഠത്തിലെ സന്ദർശക രജിസ്റ്ററിൽ ഫ്രാങ്കോ എത്തിയ വിവരങ്ങൾ രേഖപ്പെടുത്തിയ പേജും കാണിച്ചു. ഓർമയില്ലെന്നായിരുന്നു മറുപടി.

കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനു ബിഷപ്പിനെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. പരിശോധനയ്ക്കുള്ള അപേക്ഷയെ ബിഷപ് എതിർത്താൽ അതു മറ്റൊരു സാഹചര്യ തെളിവാക്കാനാണു പൊലീസിന്റെ ആലോചന. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം വേഗത്തിലാക്കിയിട്ടുണ്ട്. ഫാ. ജയിംസ് ഏർത്തയിലിനെതിരെയാണു കേസുള്ളത്.

അന്വേഷണം പുരോഗമിക്കുമ്പോൾ ബിഷപ് ഉൾപ്പെടെ കൂടുതൽ പേരെ പ്രതി ചേർത്തേക്കാം. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസിൽ മിഷനറീസ് ഓഫ് ജീസസ് വക്താവ് സിസ്റ്റർ അമലയ്‌ക്കെതിരെയും നടപടിയുണ്ടാകും. കേസുകളിൽ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അന്വേഷണ ഉദ്യോഗസ്ഥൻ കെ.സുഭാഷിനു നിർദ്ദേശം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP