Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതവിദ്വേഷം പടർത്തുക മൗലികാവകാശം; വിദ്വേഷ പ്രസംഗം നടത്താൻ ഭരണഘടന അനുവദിച്ചിട്ടുണ്ട്; വിചിത്ര വാദങ്ങൾ ഉന്നയിച്ച് സുബ്രഹ്മണ്യം സ്വാമി സുപ്രീം കോടതിയിലേക്ക്

മതവിദ്വേഷം പടർത്തുക മൗലികാവകാശം; വിദ്വേഷ പ്രസംഗം നടത്താൻ ഭരണഘടന അനുവദിച്ചിട്ടുണ്ട്; വിചിത്ര വാദങ്ങൾ ഉന്നയിച്ച് സുബ്രഹ്മണ്യം സ്വാമി സുപ്രീം കോടതിയിലേക്ക്

നിയമങ്ങളെ എങ്ങനെ ദുർവ്യാഖ്യാനം ചെയ്യാമെന്ന കാര്യത്തിൽ ഗവേഷണം നടത്തുകയാണ് സുബ്രഹ്മണ്യം സ്വാമി. അപകീർത്തി നിമയത്തിന്റെ സാധുത ചോദ്യം ചെയ്ത സ്വാമിയുടെ അടുത്ത ലക്ഷ്യം വിദ്വേഷ പ്രസംഗങ്ങൾക്ക് നിയമസാധുത നേടിയെടുക്കലാണ്. മതവിദ്വേഷം പടർത്തുന്ന വിദ്വേഷ പ്രസംഗങ്ങൾ ഭരണഘടനാനുസൃതമാണെന്നും അത് അഭിപ്രായസ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിന്റെ പരിധിയിൽ വരുമെന്നുമാണ് സ്വാമിയുടെ വാദം.

വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലും മതങ്ങൾ തമ്മിലും ഭിന്നിപ്പുണ്ടാക്കുന്നതോ ഏതെങ്കിലും വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതോ ആയ പ്രസംഗവും ആംഗ്യവും എഴുത്തും പ്രദർശനവുമൊക്കെ വിദ്വേഷ പ്രസംഗത്തിന്റെ പരിധിയിൽവരും. എന്നാൽ, വിദ്വേഷ പ്രസംഗം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും അതിന് ഭരണഘടനയുടെ അനുമതിയുണ്ടെന്നും സ്വാമി സുപ്രീം കോടതിയിൽ വാദിച്ചു.

ഇന്ത്യൻ പീനൽകോഡിന്റെ 153, 153എ, 153ബി,295, 295എ, 298, 505 എന്നീ വകുപ്പുകളാണ് വിദ്വേഷ പ്രസംഗത്തെ കുറ്റകരമാക്കുന്നത്. എന്നാൽ, ഒരാൾ തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിനെ ഈ വകുപ്പുകളൊന്നും തടയുന്നില്ലെന്ന് സ്വാമി വാദിക്കുന്നു.നിലവിലുള്ള നിയമം അനുസരിച്ച് രണ്ട് വിഭാഗങ്ങളെത്തമ്മിൽ ഭിന്നിപ്പിക്കുന്ന രീതിയിലുള്ള പൊതു ചർച്ചയ്ക്്ക് വഴിയൊരുക്കുന്നതു മാത്രമേ കുറ്റകരമായിട്ടുള്ളൂ.

തീവ്രവാദത്തെ സംബന്ധിച്ച അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ ഡൽഹി, മുംബൈ, ആസാം, മൊഹാലി, കേരളം എന്നിവിടങ്ങളിലെ കോടതികൾ തനിക്കെതിരെ സ്വീകരിച്ചിട്ടുള്ള നിയമ നടപടികൾ അവസാനിപ്പിക്കാൻ നിർദ്ദേശം നൽകണമെന്ന് സ്വാമി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. തന്റെ നടപടികൾ അഭിപ്രായസ്വാത്ര്രന്ത്യത്തിന്റെ പരിധിയിലാണ് വരികയെന്ന് സ്വാമി പറഞ്ഞു. ഇത്തരം പ്രസംഗങ്ങൾ നടന്നതിനുശേഷം നിശ്ചിത കാലയളവിനുള്ളിൽ അതിന്റെ പ്രത്യാഘാതങ്ങളുണ്ടായില്ലെങ്കിൽ ആ പ്രസംഗത്തിന്റെ പേരിൽ ഒരാൾക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ പാടില്ലെന്നും അദ്ദേഹം വാദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP