Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദേശ യാത്ര നടത്താൻ ബോളിവുഡ് താരം സൽമാൻ ഖാന് അനുമതി; ദുബായിൽ അവാർഡു ദാനച്ചടങ്ങിൽ പോകാൻ അനുമതി നൽകിയത് ബോംബെ ഹൈക്കോടതി

വിദേശ യാത്ര നടത്താൻ ബോളിവുഡ് താരം സൽമാൻ ഖാന് അനുമതി; ദുബായിൽ അവാർഡു ദാനച്ചടങ്ങിൽ പോകാൻ അനുമതി നൽകിയത് ബോംബെ ഹൈക്കോടതി

മുംബൈ: വിദേശയാത്ര നടത്താൻ സൂപ്പർ താരം സൽമാൻ ഖാന് കോടതിയുടെ അനുമതി. ബോളിവുഡ് സൂപ്പർ സ്റ്റാറിനുണ്ടായിരുന്ന വിലക്ക് നീക്കിയത് ബോംബെ ഹൈക്കോടതിയാണ്. ജസ്റ്റിസ് ശാലിനി ഫൻസാൽക്കർ ജോഷിയുടെ കീഴിൽ ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് മെയ് 29ന് ദുബായിൽ വച്ചു നടക്കുന്ന 'ഇന്തോ-അറബ് ബോളിവുഡ് അവാർഡ്' ചടങ്ങിൽ പങ്കെടുക്കാൻ സൽമാനെ അനുവദിച്ചത്.

റോഡരികിൽ ഉറങ്ങിക്കിടന്നയാൾ കാറിടിച്ചു മരിച്ച കേസിൽ ജാമ്യത്തിലിറങ്ങിയിരിക്കുകയാണു സൽമാൻ. സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ടു ദുബായിയിൽ പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു താരം കഴിഞ്ഞയാഴ്ചയാണ് കോടതിയെ സമീപിച്ചത്.

യാത്ര മൂന്ന് ദിവസമായി (മെയ്‌ 28 മുതൽ മെയ്‌ 30 വരെ) ചുരുക്കണമെന്ന് കോടതി പറഞ്ഞു. യാത്ര ചെയ്യുന്ന വിമാനത്തിന്റെ നമ്പർ, വിദേശത്ത് എവിടെയാണ് താമസിക്കുന്നത് തുടങ്ങിയ വിവരങ്ങൾ അധികൃതരെ അറിയിക്കണം. ഇതോടൊപ്പം താമസസ്ഥലത്തെ ലാൻഡ് ഫോൺ-മൊബൈൽ നമ്പറുകൾ അറിയിക്കണമെന്നും നിബന്ധനയുണ്ട്. യാത്ര അവസാനിപ്പിച്ച് തിരിച്ചെത്തി 12 മണിക്കൂറിനുള്ളിൽ സൽമാൻ പാസ്‌പോർട്ട് പൊലീസിനെ തിരിച്ചേൽപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.

മെയ്‌ ആറിനാണ് വാഹനാപകട കേസിൽ സൽമാനെ മുംബയ് സെഷൻസ് കോടതി അഞ്ചു വർഷം തടവിന് ശിക്ഷിച്ചത്. എന്നാൽ അന്ന് ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിനെ തുടർന്ന് രണ്ടു ദിവസത്തേക്ക് സൽമാന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സൽമാൻ നൽകിയ അപ്പീൽ വിശദമായ വാദം കേൾക്കാനായി ഫയലിൽ സ്വീകരിച്ച കോടതി ഈ അപ്പീലിൽ അന്തിമ തീരുമാനം വരുന്നത് വരെ സൽമാന്റെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP