Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കള്ളപ്പണ കേസിൽ അറസ്റ്റിലായ സിസി തമ്പിക്ക് ജാമ്യം; മലയാളി വ്യവസായിക്ക് ഡൽഹിയിലെ പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചത് വിദേശയാത്രയ്ക്ക് വിലക്കേർപ്പെടുത്തി കൊണ്ട്; കസ്റ്റഡി കാലാവധി നീട്ടണം എന്ന എൻഫോഴ്‌സ്‌മെന്റ് ആവശ്യം തള്ളി കോടതി; തെളിവു നശിപ്പിക്കമെന്ന വാദവും തള്ളി; റോബർട്ട് വാദ്രയുടെ അനുയായികൾ വഴി തമ്പി 50 കോടിയുടെ ഇടപാട് നടത്തിയെന്ന് വിശദീകരിച്ച് എൻഫോഴ്‌സ്‌മെന്റ്

കള്ളപ്പണ കേസിൽ അറസ്റ്റിലായ സിസി തമ്പിക്ക് ജാമ്യം; മലയാളി വ്യവസായിക്ക് ഡൽഹിയിലെ പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചത് വിദേശയാത്രയ്ക്ക് വിലക്കേർപ്പെടുത്തി കൊണ്ട്; കസ്റ്റഡി കാലാവധി നീട്ടണം എന്ന എൻഫോഴ്‌സ്‌മെന്റ് ആവശ്യം തള്ളി കോടതി; തെളിവു നശിപ്പിക്കമെന്ന വാദവും തള്ളി; റോബർട്ട് വാദ്രയുടെ അനുയായികൾ വഴി തമ്പി 50 കോടിയുടെ ഇടപാട് നടത്തിയെന്ന് വിശദീകരിച്ച് എൻഫോഴ്‌സ്‌മെന്റ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കള്ളപ്പണക്കേസിൽ അറസ്്റ്റിലായ മലയാളി വ്യവസായി സി.സി തമ്പിക്ക് ജാമ്യം. ഡൽഹിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് ഉത്തരവ്. വിദേശയാത്രയ്ക്ക് വിലക്ക് അടക്കം ഉപാധികളോടെയാണ് ജാമ്യം. ജാമ്യം നൽകുന്നത് തെളിവ് നശിപ്പിക്കാൻ കാരണമാകുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വാദിച്ചിരുന്നു. എന്നാൽ ഈ ആവശ്യം കോടതി തള്ളുകയാണ് ഉണ്ടായത്. എജൻസി ആവശ്യപ്പെട്ടപ്പോഴൊക്കെ ഹാജരായെന്നും കേസിൽ പെട്ട മറ്റ് രണ്ട് പേർക്ക് മുൻകൂർ ജാമ്യം നൽകിയെന്നും അതിനാൽ തനിക്കും ജാമ്യം നൽകണമെന്നും തമ്പി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

സി സി തമ്പി 2005ൽ ഫരീദാബാദിൽ ഭൂമി വാങ്ങിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. റോബർട്ട് വധേരയുടെ അനുയായിയിൽ നിന്നാണ് തമ്പി ഭൂമി വാങ്ങിയത്. വധേരയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ഭൂമിയുമായി ചേർന്ന് കിടക്കുന്ന സ്ഥലമാണ് തമ്പി വാങ്ങിയതെന്നും ഇഡി പറഞ്ഞു. വധേരയുടെ അനുയായികൾ വഴി തമ്പി 50 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇഡി വിശദീകരിക്കുന്നത്. സി സി തമ്പിയിലൂടെ റോബർട്ട് വധേരയ്കക്കുള്ള കുരുക്ക് മുറുക്കുകയാണ് എൻഫോഴ്‌സ്‌മെന്റ്.

വധേരയുമായി ചേർന്നുള്ള ലണ്ടനിലെയും ഹരിയാനയിലെയും നിക്ഷേപങ്ങളിൽ തമ്പിയെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് 2005ൽ ഫരീദാബാദിലെ അമീപ്പൂർ ഗ്രാമത്തിൽ റോബർട്ട് വധേരയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഭൂമിയുമായി ചേർന്നു കിടക്കുന്ന സ്ഥലങ്ങൾ തമ്പി വാങ്ങിയെന്ന വിവരം എൻഫോഴ്‌സ്‌മെന്റ് പുറത്തുവിട്ടിരിക്കുന്നത്. ഇടനിലക്കാരായ മഹേഷ് നാഗർ, ലാൽ പഹാ എന്നിവർ അമീപ്പൂരിൽ ചുരുങ്ങിയ വിലക്ക് ഭൂമി വാങ്ങി കൂട്ടി. ഇത് പിന്നീട് വധേരക്കും തമ്പിക്കുമായി വിൽക്കുകയായിരുന്നു. നേരത്തെ വാങ്ങിയ വിലയ്ക്ക് തന്നെയാണ് ഭൂമി മറിച്ചുവിറ്റത്. 50 കോടി രൂപയുടെ ഇടപാടുകൾ അമീപ്പൂരിൽ മാത്രം നടന്നെന്നാണ് ഇഡിയുടെ വിശദീകരണം.

ഹരിയാനയിലും രാജസ്ഥാനിലും ഇത്തരത്തിൽ ഭൂമി വാങ്ങിയതിന്റെ തെളിവുകളും എൻഫോഴ്‌സ്‌മെന്റ് ശേഖരിച്ചിട്ടുണ്ട്. എന്നാൽ തമ്പിയുടെ മറ്റു സ്ഥലങ്ങളിലെ ഇടപാടുകളെക്കുറിച്ചും അന്വേഷണം വ്യാപിക്കുമെന്നാണ് സൂചന. തമ്പിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ വധേരയെ വിളിച്ചുവരുത്താനാണ് നീക്കം. കള്ളപ്പണക്കേസിൽ വധേരയുടെ ജാമ്യം റദ്ദാക്കാൻ നേരത്തെ എൻഫോഴ്സ്മെന്റ് കോടതിയെ സമീപിച്ചിരുന്നു.

മലയാളിയായ തമ്പി റോബർട്ട് വധേരയുടെ ബിനാമിയായിരുന്നെന്ന് എൻഫോഴ്സ്‌മെന്റ് വിഭാഗം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒഎൻജിസിയുടെ പ്രത്യേക സാമ്പത്തിക മേഖല കരാർ, സാംസങ് കമ്പനിക്ക് നല്കാൻ ആയുധ ഇടപാടുകാരനായ സഞ്ജയ് ഭണ്ഡാരി ഇടനിലക്കാരനായിരുന്നു. ഈ ഇടപാടിന്റെ ഭാഗമായി വധേരയ്ക്ക് കെട്ടിടം വാങ്ങി നല്കാനായിരുന്നു ഭണ്ഡാരി ശ്രമിച്ചത്. തമ്പി രൂപീകരിച്ച കടലാസ് കമ്പനിയുടെ പേരിലായിരുന്നു ദുബായിൽ ഇടപാടിന് ശ്രമിച്ചത്. പിന്നീട് ലണ്ടനിൽ 26 കോടിയുടെ കെട്ടിടം ഭണ്ഡാരി വാങ്ങി തമ്പിക്ക് കൈമാറി. തമ്പിയെ ബിനാമിയാക്കി വധേരയാണ് ഈ കെട്ടിടം ഉപയോഗിച്ചിരുന്നതെന്നും എൻഫോഴ്‌സമെന്റ് വ്യക്തമാക്കിയിരുന്നു.

തമ്പിയുടെ അറസ്റ്റിൽ ഇതുവരെ റോബർട്ട് വധേര പ്രതികരിച്ചിട്ടില്ല.ഒഎൻജിസിയുമായി ബന്ധപ്പെട്ട 1000 കോടിയിലേറെ രൂപയുടെ അഴിമതി ഇടപാടിൽ തമ്പിക്ക് പങ്കുണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്. 2017ലാണ് അദ്ദേഹത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹിയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു തിങ്കളാഴ്ച തമ്പിയെ ഇഡി അറസ്റ്റ് ചെയ്തത്. തമ്പിയുടെ കേരളത്തിലെ ഭൂമി ഇടപാടുകളും പരിശോധനയിലുണ്ട്. ദുബായി കേന്ദ്രീകരിച്ചാണ് തമ്പിയുടെ ബിസിനസ്സുകൾ. റോബർട്ട് വധേരയുമായുള്ള ബന്ധത്തിന്റെ പേരിൽ മുമ്പും എൻഫോഴ്‌സ്‌മെന്റ് തമ്പിയെ ചോദ്യം ചെയ്തിരുന്നു. അതീവ രഹസ്യമായി ആയിരുന്നു സി സി തമ്പിയെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്‌ച്ച ഡൽഹിയിൽ വിളിച്ചുവരുത്തിയ തമ്പിയെ കസ്റ്റഡിയിലെടുക്കുന്നതായി ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP