Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെടിയുണ്ട കാണാതായതിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി; മാധ്യമ വാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ കേസെടുക്കാനാവില്ലെന്ന് കോടതി; ജോർജ്ജ് വട്ടുകുളം നൽകിയ ഹർജിയിൽ ആഭ്യന്തരവകുപ്പ് അന്വേഷണം നടക്കുകയാണെന്ന് സർക്കാർ; അപക്വകമായി ഹർജിയെന്ന് തള്ളിക്കൊണ്ട് കോടതി

വെടിയുണ്ട കാണാതായതിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി; മാധ്യമ വാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ കേസെടുക്കാനാവില്ലെന്ന് കോടതി; ജോർജ്ജ് വട്ടുകുളം നൽകിയ ഹർജിയിൽ ആഭ്യന്തരവകുപ്പ് അന്വേഷണം നടക്കുകയാണെന്ന് സർക്കാർ; അപക്വകമായി ഹർജിയെന്ന് തള്ളിക്കൊണ്ട് കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളാ പൊലീസിലെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. മാധ്യമ വാർത്തകളെ അടിസ്ഥാനമാക്കി കേസ് എടുക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജി അപക്വമാണെന്നും കോടതി പറഞ്ഞു.

പൊതുപ്രവർത്തകനായ ജോർജ്ജ് വട്ടുകുളം ആണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. അപേക്ഷകന്റെ ഹർജി മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണെന്ന് കോടതി നീരീക്ഷിച്ചു. ഈ വിഷയത്തിൽ ആഭ്യന്തരവകുപ്പ് അന്വേഷണം നടക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വെടിയുണ്ട കാണാതായതുമായി ബന്ധപ്പെട്ട ഫയലുകൾ മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഹർജിയിൽ പറയുന്നു. പൊലീസിന്റെ പക്കലുണ്ടായിരുന്ന 12,061 വെടിയുണ്ടകൾ കാണാനില്ലെന്ന സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം കേസ് സിബിഐയോ, എൻഐഎയോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പുതിയ ഹർജി കൂടി ഹൈക്കോടതിയിൽ സമർപ്പിച്ചു. കോട്ടയം സ്വദേശിയായ രഘുചന്ദ്രകൈമളാണ് പുതിയ ഹർജി നൽകിയത്.

കേരളാ പൊലീസിന്റെ ആയുധശേഖരത്തിൽ നിന്ന് വൻതോതിൽ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്നാണ് സിഎജിയുടെ കണ്ടെത്തൽ. 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകൾ വയ്ക്കുകയും സംഭവം മറച്ചു വയ്ക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയും ചെയ്തതായും സിഎജി റിപ്പോർട്ടിൽ പറയുന്നു. ചൂണ്ടിക്കാട്ടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP