Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏതെങ്കിലും അംഗം നടത്തുന്ന അപകീർത്തി പരാമർശത്തിന് ഗ്രൂപ് അഡ്‌മിനു ബാധ്യതയില്ല; പത്രത്തിൽ വരുന്ന അപകീർത്തി പരാമർശത്തിന് പേപ്പർ ഉത്പാദിപ്പിക്കുന്ന കമ്പനിക്കെതിരേ കേസെടുക്കുമോയെന്നും ഡൽഹി ഹൈക്കോടതിയുടെ ചോദ്യം

ഏതെങ്കിലും അംഗം നടത്തുന്ന അപകീർത്തി പരാമർശത്തിന് ഗ്രൂപ് അഡ്‌മിനു ബാധ്യതയില്ല; പത്രത്തിൽ വരുന്ന അപകീർത്തി പരാമർശത്തിന് പേപ്പർ ഉത്പാദിപ്പിക്കുന്ന കമ്പനിക്കെതിരേ കേസെടുക്കുമോയെന്നും ഡൽഹി ഹൈക്കോടതിയുടെ ചോദ്യം

ന്യൂഡൽഹി: സോഷ്യൽമീഡിയ ഗ്രൂപ്പിലെ ഏതെങ്കിലുമൊരംഗം നടത്തുന്ന അപകീർത്തി പരാമർശത്തിന്റെ പേരിൽ ഗ്രൂപ്പ് അഡ്‌മിനിസ്‌ട്രേറ്റർക്കെതിരേ കേസെടുക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി വിധിച്ചു. അപകീർത്തി പരാമർശത്തിന്റെ പേരിൽ രണ്ടു സോഷ്യൽ മീഡിയകളിലെ ഗ്രൂപ് അഡ്‌മിനിസ്‌ട്രേറ്റർമാർക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണു ഹൈക്കോടതിയുടെ ഉത്തരവ്.

ഇങ്ങനെ കേസെടുത്താൽ അത് പത്രത്തിൽ പ്രസിദ്ധീകരിക്കുന്ന അപകീർത്തി പരാമർശത്തിന്റെ പേരിൽ പത്രം അച്ചടിക്കുന്ന പേപ്പർ ഉത്പാദിപ്പിക്കുന്നവർക്കെതിരേ കേസെടുക്കുന്നതിനു തുല്യമായിരിക്കുമെന്നു കോടതി നിരീക്ഷിച്ചു.

അഡമിനിസ്‌ട്രേറ്റർ ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുമ്പോൾ അംഗളാരും അപകീർത്തി പരാമർശം നടത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നു കോടതി വ്യക്തമാക്കി. അതുപോലെതന്നെ ഏതെങ്കിലും തരത്തിലുള്ള പരാമർശം പോസ്റ്റ് ചെയ്യുന്നതിൽനിന്നും ഒരു ഗ്രൂപ് അംഗത്തെ വിലക്കാനും അഡ്‌മിനിസ്‌ട്രേറ്റർക്ക് ആകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ചില അപകീർത്തി പരാമർശങ്ങളുടെ പേരിൽ ഇൻസ്റ്റൻന്റ് മെസേജിങ് ആപ് ആയ ടെലിഗ്രാമിന്റെയും മറ്റൊരു ഗൂഗിൾ ഗ്രൂപ്പിന്റെയും അഡ്‌മിനിസ്‌ട്രേറ്റർമാർക്കെതിരേ കേസെടുക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. സമാന പരാതിയിൽ നേരത്തേ വാട്‌സാപ് അടക്കമുള്ളവയിലെ ഗ്രൂപ് അഡ്‌മിനിസ്‌ട്രേറ്റർമാർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP