Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീവിരുദ്ധ പരാമർശം: രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ കേസ്; പരാതി നൽകിയത് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിന്റെ സഹോദരൻ; തന്റെ അമ്മയുടെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ ഉണ്ണിത്താൻ പ്രസംഗിച്ചുവെന്ന് വർഗീസ്

സ്ത്രീവിരുദ്ധ പരാമർശം: രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ കേസ്; പരാതി നൽകിയത് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിന്റെ സഹോദരൻ; തന്റെ അമ്മയുടെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ ഉണ്ണിത്താൻ പ്രസംഗിച്ചുവെന്ന് വർഗീസ്

മറുനാടൻ മലയാളി ബ്യൂറോ

ചിറ്റാരിക്കാൽ: സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ പേരിൽ കേസെടുത്തു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിന്റെ സഹോദരൻ പി എ വർഗീസിന്റെ പരാതിയിലാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്.

വർഗീസിന്റെ അമ്മയുടെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ ഉണ്ണിത്താൻ പ്രസംഗിക്കുകയും അതിന്റെ വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് അപകീർത്തിപ്പെടുത്തിയെന്നുമാണ് പരാതി. ജെയിംസ് പന്തമ്മാക്കലിനെ മർദ്ദിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ മണ്ഡലം പ്രഡിഡന്റിന് ചിറ്റാരിക്കാലിൽ കോൺഗ്രസ് സ്വീകരണം നൽകിയിരുന്നു. സ്വീകരണം നൽകി നടത്തിയ കോൺഗ്രസ് പൊതുയോഗത്തിൽ പ്രസംഗിച്ച ഉണ്ണിത്താൻ എംപി മാതാവിന്റെ ചാരിത്ര്യത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ പ്രസംഗിച്ചെന്നാണ് പരാതി. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയതിനെ തുടർന്നാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP