Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

23.4 കോടിയുടെ തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസ് തെറ്റായാണ് എഴുതി തള്ളിയതെങ്കിൽ റഫർ റിപ്പോർട്ടിന്റെ സ്ഥാനം ചവറ്റുകുട്ടയിൽ ആയിരിക്കുമെന്ന് കോടതി; കേസ് റദ്ദാക്കണമെന്ന ആവശ്യത്തിലും അന്വേഷണം തുടരണമെന്ന ആവശ്യത്തിലും വിധി ചൊവ്വാഴ്ച; മകളുടെ വിവാഹ തീയതിക്ക് മുമ്പ് റഫർ റിപ്പോർട്ട് അംഗീകരിച്ച് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ഒന്നാംപ്രതിയായ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനും; തൊണ്ടിസാമ്പിൾ എത്തിക്കാതെ പ്രതികളെ രക്ഷിക്കാൻ ശ്രമമെന്നും ആക്ഷേപം

23.4 കോടിയുടെ തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസ് തെറ്റായാണ് എഴുതി തള്ളിയതെങ്കിൽ റഫർ റിപ്പോർട്ടിന്റെ സ്ഥാനം ചവറ്റുകുട്ടയിൽ ആയിരിക്കുമെന്ന് കോടതി; കേസ് റദ്ദാക്കണമെന്ന ആവശ്യത്തിലും അന്വേഷണം തുടരണമെന്ന ആവശ്യത്തിലും വിധി ചൊവ്വാഴ്ച; മകളുടെ വിവാഹ തീയതിക്ക് മുമ്പ് റഫർ റിപ്പോർട്ട് അംഗീകരിച്ച് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ഒന്നാംപ്രതിയായ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനും; തൊണ്ടിസാമ്പിൾ എത്തിക്കാതെ പ്രതികളെ രക്ഷിക്കാൻ ശ്രമമെന്നും ആക്ഷേപം

പി നാഗരാജ്

തിരുവനന്തപുരം: 23.4 കോടി രൂപയുടെ തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസ് തെറ്റായാണ് വിജിലൻസ് എഴുതി തള്ളിയതെങ്കിൽ റഫർ റിപ്പോർട്ടിന്റെ സ്ഥാനം ചവറ്റുകുട്ടയിൽ ആയിരിക്കുമെന്ന് വിജിലൻസിന് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ മുന്നറിയിപ്പ്. തെളിവില്ലാത്തതിനാൽ കേസ് റദ്ദാക്കണമെന്ന വിജിലൻസിന്റെ ആവശ്യത്തിലും തുടരന്വേഷണം വേണമെന്ന ഹർജിക്കാരന്റെയും ആവശ്യത്തിൽ വിജിലൻസ് ജഡ്ജി ഡി. അജിത് കുമാർ ഇന്ന് വിധി പറയും.

തന്റെ മകളുടെ വിവാഹത്തീയതിക്ക് മുമ്പായി റഫർ റിപ്പോർട്ട് വിജിലൻസ് അംഗീകരിച്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതിയും കശുവണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനും ഐ. എൻ. റ്റി. യു. സി. സംസ്ഥാന പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ റിട്ട് ഹർജിയും നൽകിയിട്ടുണ്ട്. ഈ ഹർജിയിൽ ജനുവരി 31 നകം റഫർ റിപ്പോർട്ട് സ്വീകരിക്കണമോ തള്ളണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി വിജിലൻസ് കോടതിയോട് നിർദ്ദേശിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് തിങ്കളാഴ്ച വാദം കേട്ട കോടതി ചൊവ്വാഴ്ച വിധി പറയുന്നത്.

കേസ് എഴുതിത്ത്ത്ത്തള്ളുന്നതിന് അനുകൂലമായി നിയമോപദേശം നൽകിയ വിജിലൻസ് ലീഗൽ അഡൈ്വസർമാർ അതേ കേസിന്റെ പ്രോസിക്യൂഷനിലോ തുടർ നടപടികളിലോ കോടതിയിൽ ഹാജരാകരുതെന്ന സുപ്രീം കോടതിയുടെ വിധിന്യായം ഉള്ളതിനാൽ അതിനുള്ള ക്രമീകരണം ഏർപ്പെടുത്താൻ അഡീ.ലീഗൽ അഡൈ്വസർ ബിജുനോഹറിനോട് കോടതി നിർദ്ദേശം നൽകി. റഫർ റിപ്പോർട്ട് പരിഗണനാ വേളയിൽ പ്രതിക്ക് തന്റെ ഭാഗം പറയാൻ അവകാശമില്ലെന്നും അതിനാൽ പ്രതിഭാഗം വാദം കേൾക്കേണ്ടതില്ലെന്നുമുള്ള സുപ്രീം കോടതി വിധിയുള്ളതിനാൽ ഹർജിക്കാരന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങൾ ആണ് കോടതി കേട്ടത്.

2015 ഓണക്കാലത്ത് 2,000 ടൺ നിലവാരമില്ലാത്ത തോട്ടണ്ടി നിയമവിരുദ്ധമായി ടെണ്ടർ നടപടിക്രമം ലംഘിച്ച് കുത്തക കമ്പനിയായ ജെ.എം.ജെ കമ്പനി മുഖേന ഇറക്കുമതി ചെയ്തതിൽ 2.86 കോടി രൂപയുടെ നഷ്ടം കശുവണ്ടി വികസന കോർപ്പറേഷന് വരുത്തിയെന്നാണ് കേസ്. സംസ്ഥാനത്തുള്ള നിലവാരമില്ലാത്ത തോട്ടണ്ടി വിദേശത്ത് നിന്ന് തൂത്തുക്കുടി തുറമുഖത്ത് ഇറക്കി കണ്ടെയിനറിലും ലോറിയിലുമായി എത്തിച്ചുവെന്നാണ് എഫ്.ഐ.ആർ.

എന്നാൽ കപ്പലിൽ തോട്ടണ്ടി ഇറക്കുമതി ചെയ്തതായുള്ള യാതൊരു രേഖയും വിജിലൻസ് പിടിച്ചെടുക്കുകയോ കോടതിയിൽ ഹാജരാക്കുകയോ ചെയ്തിട്ടില്ലെന്ന് ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എഫ്.ഐ.ആറിന് ശേഷം സ്വാധീനത്താൽ വിജിലൻസ് പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്തു. അതുകൊണ്ടാണ് തൊണ്ടി സാമ്പിളുകൾ കോടതിയിൽ ഹാജരാക്കാത്തതും കോടതി മുഖേന ലബോറട്ടറിയിൽ പരിശോധനയ്ക്കയക്കാത്തതും. തെളിവുകൾ ശേഖരിക്കാതെയാണ് ഇപ്പോൾ തെളിവില്ലെന്ന് കാട്ടി എഴുതിത്ത്ത്ത്ത്തള്ളാൻ കോടതിയുടെ അനുമതി തേടിയിരിക്കുന്നത്.

മഞ്ഞപ്പരിപ്പ് ചേർക്കാൻ പാടില്ലായെന്ന ചട്ടം ഉള്ളപ്പോൾ നിലവാരമില്ലാത്ത തോട്ടണ്ടിയായതിനാലാണ് കോർപ്പറേഷൻ ഹെഡ് ഓഫീസിന്റെ ഉത്തരവ് പ്രകാരം കടക്കൽ ഫാക്ടറിയിൽ വെച്ച് മഞ്ഞപ്പരിപ്പ് ചേർത്തതെന്നും ഹർജിക്കാരൻ വാദിച്ചു.സർക്കാരിന്റെ പണം ഇടനിലക്കാരന്റെ കൈകളിലാണ് എത്തിയത്. തൊണ്ടി സാമ്പിൾ കോടതിയിൽ ഹാജരാക്കാത്തത് പ്രതികളെ ശിക്ഷയിൽ നിന്ന് രക്ഷിക്കാനാണ് എന്നും ഹർജി ഭാഗം അഭിഭാഷകൻ ചന്ദ്രശേഖരൻ നായർ വാദിച്ചു. എന്നാൽ തുടരന്വേഷണം നടത്താനോ കുറ്റപത്രം നൽകാനോ തെളിവുകൾ ലഭ്യമല്ലെന്ന് അഡീ.ലീഗൽ അഡൈ്വസർ ബിജു മനോഹറും വാദിച്ചു. ഈർപ്പത്താൽ കശുവണ്ടി ശുഷ്‌കിച്ചു പോയതിനാലാണ് സാമ്പിൾ പരിശോധനയ്ക്കയക്കാൻ സാധിക്കാത്തതെന്നും വാദിച്ചു.

കൊല്ലം കടപ്പാക്കടയിലുള്ള കേരള കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ ചന്ദ്രശേഖരൻ , കോർപ്പറേഷൻ മുൻ എം.ഡി. കെ.എ. രതീഷ് , കുത്തക കമ്പനിയായ ജെ.എം.ജെ. കമ്പനി ഉടമ ജെയ്‌മോൻ ജോസഫ്, കൊല്ലം കാപ്പക്‌സിലെ ഗുണനിലവാര പരിശോധകൻ ഭുവനചന്ദ്രൻ എന്നിവരാണ് അഴിമതിക്കേസിലെ ഒന്നു മുതൽ നാലുവരെയുള്ള പ്രതികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP