Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശശീന്ദ്രൻ കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്തതു തന്നെയെന്ന് സിബിഐ; പുനരന്വേഷണത്തിൽ കൂടുതൽ തെളിവുകളെന്നും കോടതിയിൽ

ശശീന്ദ്രൻ കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്തതു തന്നെയെന്ന് സിബിഐ; പുനരന്വേഷണത്തിൽ കൂടുതൽ തെളിവുകളെന്നും കോടതിയിൽ

കൊച്ചി : മലബാർ സിമന്റ്‌സ് മുൻ കമ്പനി സെക്രട്ടറി വി ശശീന്ദ്രന്റെ മരണം ആത്മഹത്യതന്നെയെന്ന് ആവർത്തിച്ചു വ്യക്തമാക്കി സിബിഐ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട എറണാകുളം സിജെഎം കോടതിയിലാണ് സിബിഐ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

ചന്ദ്രനഗറിലെ ഒരു കടയിൽ നിന്ന് ശശീന്ദ്രൻ കയർ വാങ്ങിയെന്നും ആ കയർ ഉപയോഗിച്ചാണ് അദ്ദേഹം തൂങ്ങിമരിച്ചത് എന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. ശശീന്ദ്രന്റെ വീട്ടുപടിക്കൽ കണ്ടത് ചോരക്കറയല്ലെന്ന് ശാസ്ത്രീയമായി തെളിഞ്ഞു. മരണദിനത്തിൽ ചിലർ ശശീന്ദ്രന്റെ വീട്ടിലെത്തിയിരുന്നു എന്ന പ്രചാരണത്തിൽ കഴമ്പില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേ സമയം വിവാദവ്യവസായ വി എം രാധാകൃഷ്ണനെതിരെ ശശീന്ദ്രന്റെയും കുട്ടികളുടെയും ദുരൂഹമരണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണം എന്ന നിലപാടിലാണ് സിബിഐ. 2013 ജൂണിൽ നൽകിയ റിപ്പോർട്ടിലും സിബിഐ ഇതേ കാര്യം പറഞ്ഞിരുന്നു. കൊലപാതക സാധ്യത കൂടി അന്വേഷിക്കണമെന്ന് അന്ന് സിജെഎം കോടതി സിബിഐയോടു നിർദ്ദേശിക്കുകയായിരുന്നു.

മലബാർ സിമന്റ്‌സിൽ കമ്പനി സെക്രട്ടറിയും ഇന്റേണൽ ഓഡിറ്റ് വിഭാഗം തലവനുമായിരുന്ന വി. ശശീന്ദ്രൻ, സ്ഥാപനവുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളിൽ നിർണ്ണായവിവരങ്ങൾ അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. 2011 ജനവരി 24 നാണ് ശശീന്ദ്രനെയും മക്കളായ വിവേകിനെയും വ്യാസിനെയും കഞ്ചിക്കോട്ടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP