Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിബിഐ ദൈവമല്ല! എല്ലാ കേസുകളും അവർക്ക് നൽകേണ്ടതില്ല; അവർക്ക് എല്ലാം സാധിക്കണമെന്നില്ലെന്നും സുപ്രീം കോടതി; സുപ്രധാന നിരീക്ഷണം പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് പരിഗണിക്കുന്നതിനിടെ

സിബിഐ ദൈവമല്ല! എല്ലാ കേസുകളും അവർക്ക് നൽകേണ്ടതില്ല; അവർക്ക് എല്ലാം സാധിക്കണമെന്നില്ലെന്നും സുപ്രീം കോടതി; സുപ്രധാന നിരീക്ഷണം പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് പരിഗണിക്കുന്നതിനിടെ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; സിബിഐ ദൈവമല്ലെന്നും എല്ലാ കേസുകളും ഈ അന്വേഷണ ഏജൻസിക്ക് വിടേണ്ടതില്ലെന്നും സുപ്രീംകോടതി. ജസ്റ്റിസുമാരായ എൻ.വി.രമണ, സഞ്ജീവ് ഖന്ന എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം. പൊലീസിൽ നിന്ന് സിബിഐക്ക് അന്വേഷണം കൈമാറിയ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിത്.

സിബിഐ ദൈവമല്ല. അവർക്ക് എല്ലാം സാധിക്കണമെന്നില്ലെന്നും ജസ്റ്റിസ് രമണ പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവിനോട് യോജിക്കുന്നില്ലെന്നും കോടതി അറിയിച്ചു. ഒരാളെ കാണാതായതുമായി ബന്ധപ്പെട്ടുള്ള കേസിന്റെ അന്വേഷണമാണ് ഹൈക്കോടതി സിബിഐയെ ഏൽപിച്ചത്. 2017-ലാണ് കേസ് സിബിഐക്ക് കൈമാറിയത്.

കേസിന്റെ അന്വേഷണം പൊലീസിന് തന്നെ നടത്താവുന്നതേയുള്ളൂവെന്ന് സിബിഐയും കോടതിയെ അറിയിക്കുകയുണ്ടായി. സിബിഐയുടെ ഈ വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. എല്ലാ കേസുകളും സിബിഐക്ക് വിടേണ്ടതില്ലെന്നും. ഇതുപോലെ മറ്റെല്ലാ കേസുകളും സിബിഐക്ക് വിടാൻ തുടങ്ങിയാൽ അത് മൊത്തത്തിൽ അലങ്കോലമാകും. അത് അംഗീകരിക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP