Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പശ്ചിമഘട്ട സംരക്ഷണം: ഗാഡ്ഗിൽ റിപ്പോർട്ട് തള്ളി കേന്ദ്രം; കസ്തൂരി രംഗൻ റിപ്പോർട്ടുമായി മുന്നോട്ടു പോകുമെന്ന് ദേശീയ ഹരിത ട്രിബ്യൂണലിൽ സത്യവാങ്മൂലം

പശ്ചിമഘട്ട സംരക്ഷണം: ഗാഡ്ഗിൽ റിപ്പോർട്ട് തള്ളി കേന്ദ്രം; കസ്തൂരി രംഗൻ റിപ്പോർട്ടുമായി മുന്നോട്ടു പോകുമെന്ന് ദേശീയ ഹരിത ട്രിബ്യൂണലിൽ സത്യവാങ്മൂലം

ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിൽ കസ്തൂരി രംഗൻ റിപ്പോർട്ടുമായി മുന്നോട്ടു പോകാനുറച്ച് കേന്ദ്രം. ദേശീയ ഹരിത ട്രിബ്യൂണലിനു മുന്നിലാണ് കേന്ദ്രം നിലപാടറിയിച്ച് സത്യവാങ്മൂലം നൽകിയത്. ഗാഡ്ഗിൽ റിപ്പോർട്ട് പൂർണമായും തള്ളിയ കേന്ദ്രം പശ്ചിമഘട്ട സംരക്ഷണത്തിൽ ഗാഡ്ഗിൽ റിപ്പോർട്ട് പരിഗണിക്കുന്നില്ലെന്നും വ്യക്തമാക്കി.

പശ്ചിമഘട്ട സംരക്ഷണത്തിന് വ്യക്തമായ നിലപാട് അറിയിക്കാത്ത കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ കഴിഞ്ഞ ദിവസം രൂക്ഷമായ ഭാഷയിലാണ് ഹരിത ട്രിബ്യൂണൽ വിമർശിച്ചത്. പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരി രംഗൻ റിപ്പോർട്ട് പരിഗണിക്കുന്നതായി കേന്ദ്രം കഴിഞ്ഞ ദിവസം ട്രിബ്യൂണലിന് സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ ഗാഡ്ഗിൽ റിപ്പോർട്ടാണോ കസ്തൂരി രംഗൻ റിപ്പോർട്ടാണോ നടപ്പാക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ട്രിബ്യൂണൽ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇന്ന് നിലപാട് അറിയിക്കണമെന്ന് പറഞ്ഞ ട്രിബ്യൂണൽ അല്ലാത്ത പക്ഷം പരിസ്ഥിതി സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്നും പറഞ്ഞിരുന്നു. തുടർന്നാണ് ഇന്ന് കേന്ദ്രം വ്യക്തമായ നിലപാടുമായി എത്തിയത്.

സത്യവാങ്മൂലം പരിഗണിച്ച ട്രിബ്യൂണൽ പരിസ്ഥിതി ദുർബല പ്രദേശങ്ങളെക്കുറിച്ച് നിലപാട് അറിയിക്കാനും കൂടുതൽ പരിസ്ഥിതി ലോല പ്രദേശങ്ങളെ ഉൾപ്പെടുത്താനാകുമൊയെന്ന് വ്യക്തമാക്കാനും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംരക്ഷിക്കണമെന്ന് ഗാഡ്ഗിൽസമിതി ശുപാർശ ചെയ്തിട്ടുള്ള ഒട്ടേറെ പ്രദേശങ്ങളെക്കുറിച്ച് കസ്തൂരിരംഗൻ റിപ്പോർട്ടിൽ പരാമർശമില്ല. അവ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ഹരിത ട്രിബ്യൂണൽ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP