Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റഫാൽ ഇടപാടിൽ ഫ്രഞ്ച് സർക്കാരിന്റെ ഗ്യാരന്റിയില്ല; ഫ്രഞ്ച് പ്രധാനമന്ത്രിയുടെ കത്ത് സർക്കാർ ഗ്യാരന്റിക്ക് തുല്യം; ദസോ കമ്പനിയുടെ ഇന്ത്യൻ പങ്കാളിയെ കുറിച്ച് അറിവ് ലഭിച്ചിരുന്നില്ലെന്നും കേന്ദ്രസർക്കാരിന്റെ ആവർത്തനം; കേസിൽ എയർ മാർഷലും, എയർ വൈസ് മാർഷലും സുപ്രീംകോടതിയിൽ ഹാജരായി; പ്രതിരോധ സാമഗ്രികൾ വാങ്ങാനുള്ള നയം മാറ്റിയത് എന്തിനെന്ന് ആരാഞ്ഞ് കോടതി

റഫാൽ ഇടപാടിൽ ഫ്രഞ്ച് സർക്കാരിന്റെ ഗ്യാരന്റിയില്ല; ഫ്രഞ്ച് പ്രധാനമന്ത്രിയുടെ കത്ത് സർക്കാർ ഗ്യാരന്റിക്ക് തുല്യം; ദസോ കമ്പനിയുടെ ഇന്ത്യൻ പങ്കാളിയെ കുറിച്ച് അറിവ് ലഭിച്ചിരുന്നില്ലെന്നും കേന്ദ്രസർക്കാരിന്റെ ആവർത്തനം; കേസിൽ എയർ മാർഷലും, എയർ വൈസ് മാർഷലും സുപ്രീംകോടതിയിൽ ഹാജരായി; പ്രതിരോധ സാമഗ്രികൾ വാങ്ങാനുള്ള നയം മാറ്റിയത് എന്തിനെന്ന് ആരാഞ്ഞ് കോടതി

മറുനാടൻ മലയാളി ബ്യൂറോ


ന്യൂഡൽഹി: റഫാൽ കേസിൽ എയർ മാർഷൽ സുപ്രീംകോടതിയിൽ ഹാജരായി. എയർ വൈസ് മാർഷൽ ടി.ചലപതിയും കോടതിയിലെത്തി. അഡീഷണൽ ഡിഫൻസ് സെക്രട്ടറി വരുൺ മിത്രയോട് കോടതി വിശദംശങ്ങൾ തേടി. പ്രതിരോധ സാമഗ്രികൾ വാങ്ങാനുള്ള നയം മാറ്റിയത് എന്തിനെന്ന് കോടതി ആരാഞ്ഞു. കരാർ കുഴപ്പത്തിലായാൽ, റഫാൽ ഇടപാടിന് ഫ്രാൻസിന്റെ ഗ്യാരന്റിയൊന്നുമില്ലെന്ന് കേന്ദ്രസർക്കാർ സമ്മതിച്ചു. എന്നാൽ, ഫ്രഞ്ച് പ്രധാനമന്ത്രി നൽകിയിരിക്കുന്ന കത്ത് സർക്കാർ ഗ്യാരന്റിക്ക് തുല്യമാണെന്നും വാദം ഉന്നയിച്ചു. ദസോ കമ്പനിയുടെ ഇന്ത്യൻ പങ്കാളിയെ കുറിച്ച് കേന്ദ്രസർക്കാരിന് അറിവ് ലഭിച്ചിരുന്നില്ലെന്ന് ആവർത്തിച്ചു.

ഇന്ത്യൻ വ്യോമസേനയിലേക്ക് ഏറ്റവുമൊടുവിൽ പോർവിമാനങ്ങൾ വാങ്ങിയത് എപ്പോഴെന്ന് കോടതി ആരാഞ്ഞപ്പോൾ, 1980 കളിൽ ജഗ്വാറുകളായിരുന്നുവെന്ന് മറുപടി. ഇന്ത്യൻ നിർമ്മിത സുഖോയ് 30 യും എൽസിഎയും പതിവായി സേനയിൽ ഉൾപ്പെടുത്തി വരുന്നുണ്ട്. ജഗ്വാറുകളും സുഖോയ് 30 യും ലൈറ്റ് കോമ്പാറ്റ് എയർക്രാഫ്റ്റുമൊക്കെ മൂന്ന്, നാല് തലമുറ പോർവിമാനങ്ങളാണ്. എന്നാൽ, ഇന്ത്യക്ക് ഫോർ പ്ലസ് ജനറേഷൻ ഫൈറ്ററുകൾ ആവശ്യമാണെന്നും അതുകൊണ്ടാണ് റഫാലിനെ തിരഞ്ഞെടുത്തതെന്നും എയർ വൈസ് മാർഷൽ കോടതിയിൽ വ്യക്തമാക്കി.

റഫാൽ വിമാനങ്ങളുടെ സാങ്കേതിക വശം വിശദീകരിക്കുന്നതിനാണ് വ്യോമസേനാ ഉന്നതോദ്യോഗസ്ഥർ കോടതിയിൽ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടത്. പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥൻ സാങ്കേതികവശങ്ങൾ വിശദീകരിക്കേണ്ടതില്ലെന്നും സുപ്രീം കോടതി പറഞ്ഞു. റാഫാൽ കേസിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഉത്തരവ്.

ഹർജിക്കാരുടെ വാദമാണ് ഇന്ന് കോടതിയിൽ നടന്നത്. മുഴുവൻ നടപടിക്രമങ്ങളും തെറ്റിച്ചുകൊണ്ടാണ് ഇടപാട് നടന്നതെന്നും ഹർജിക്കാർ വാദിച്ചു. തുടർന്നാണ് ഇടപാടിന്റെ സാങ്കേതിക വശങ്ങളിലേക്ക് കോടതി കടന്നത്. തുടർന്ന് സാങ്കേതിക കാര്യങ്ങൾ സംബന്ധിച്ച് അറ്റോർണി ജനറലിനോട് കോടതി ചോദിച്ചു. തുടർന്നാണ് എയർഫോഴ്സ് ഉന്നതോദ്യോഗസ്ഥൻ തന്നെ ഹാജരായി വിവരങ്ങൾ നൽകണമെന്ന് കോടതി ഉത്തരവിട്ടത്.

പ്രതിരോധ മന്ത്രാലയത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥൻ ഹാജരായി കാര്യങ്ങൾ വിശദീകരിക്കാമെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ഇന്ന് വാദം അവസാനിക്കുന്നതിനു മുൻപായി വ്യോമസേനാ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. വിമാനങ്ങളുടെ വില സംബന്ധിച്ച വിശദാംശങ്ങളിലേക്ക് ഇപ്പോൾ പോകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP