Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വകാര്യത പൗരന്റെ മൗലിക അവകാശമല്ല; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അവകാശ ലംഘനമല്ല; ആധാർ വേണ്ടെന്നു വയ്ക്കാൻ ആകില്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

സ്വകാര്യത പൗരന്റെ മൗലിക അവകാശമല്ല; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അവകാശ ലംഘനമല്ല; ആധാർ വേണ്ടെന്നു വയ്ക്കാൻ ആകില്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: സ്വകാര്യതയെ ഒരു പൗരന്റെ മൗലിക അവകാശമായി കണക്കാക്കാൻ ആകില്ലെന്നു കേന്ദ്രസർക്കാർ. സുപ്രീം കോടതിയിലാണ് കേന്ദ്രത്തിന്റെ വാദം.

സ്വകാര്യത പൗരന്റെ അവകാശമാണെന്ന് ഭരണഘടനയിൽ പറയുന്നില്ല. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അവകാശ ലംഘനമല്ലെന്നും കേന്ദ്ര സർക്കാരിനായി സുപ്രീംകോടതിയിൽ ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി അറിയിച്ചു.

ആധാർ കാർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ വാദം കേൾക്കുമ്പോഴായിരുന്നു അറ്റോർണി ജനറൽ കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്. ജസ്റ്റിസ് ചലമേശ്വർ അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിലുള്ള കാര്യങ്ങൾ വ്യക്തമാക്കി കോടതി ഉത്തരവ് പുറപ്പെടുവിക്കണമെന്നും റോഹത്ഗി ആവശ്യപ്പെട്ടു.

ആധാർ പദ്ധതി ഉപേക്ഷിക്കാനാവില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ആധാറിനെതിരെ പരിഗണനയിലുള്ള ഹർജികൾ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിടണമെന്നും അറ്റോർണി ജനറൽ മുകുൾ റോഹത്ഗി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ആധാർ പദ്ധതിക്കായി ഇതുവരെ 5000 കോടി രൂപ ചെലവിട്ടുകഴിഞ്ഞെന്നും രാജ്യത്തെ 120 കോടി ജനങ്ങളിൽ 80 കോടിയും അംഗങ്ങളായെന്നും ഇനി ഇതു വേണ്ടെന്നുവയ്ക്കാനാവില്ലെന്നും റോഹത്ഗി വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP