Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി സുപ്രീം കോടതി മുൻ ജീവനക്കാരി; ഔദ്യോഗിക വസതിയിലെ ഓഫീസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം ഉന്നയിച്ചത് 35കാരിയായ മുൻ ജൂനിയർ കോർട്ട് അസിസ്റ്റന്റ്; 22 സുപ്രീം കോടതി ജഡ്ജിമാർക്ക് ഇന്നലെ നൽകിയ കത്ത് നൽകിയതിന് പിന്നാലെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇപ്പോൾ അടിയന്തര സിറ്റിങ് ചേരുന്നു

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി സുപ്രീം കോടതി മുൻ ജീവനക്കാരി; ഔദ്യോഗിക വസതിയിലെ ഓഫീസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം ഉന്നയിച്ചത് 35കാരിയായ മുൻ ജൂനിയർ കോർട്ട് അസിസ്റ്റന്റ്; 22 സുപ്രീം കോടതി ജഡ്ജിമാർക്ക് ഇന്നലെ നൽകിയ കത്ത് നൽകിയതിന് പിന്നാലെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇപ്പോൾ അടിയന്തര സിറ്റിങ് ചേരുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയുമായി സുപ്രീം കോടതി മുൻ ജീവനക്കാരി രംഗത്തെത്തി. ഇതിന് പിന്നാലെ ഈ വിഷയത്തിൽ അടിയന്തര സിറ്റിങ് കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. പൊതുതാല്പര്യമുള്ള വിഷയം പരിഗണിക്കാനാണ് സിറ്റിങ് എന്ന് അറിയിപ്പ് ലഭിച്ചത്. സോളിസിറ്റർ ജനറലിന്റെ ആവശ്യപ്രകാരമാണ് സിറ്റിങ് നടക്കുന്നതെന്നാണ് അറിയുന്നത്. ചീഫ് ജസ്റ്റിസിനെതിരായ ആരോപണം ചർച്ച ചെയ്യാൻ വേണ്ടിയാണ് സിറ്റിങ് എന്നാണ് അറിയുന്നത്.

പൊതുതാത്പര്യപ്രകാരമുള്ള വിഷയം ശ്രദ്ധയിൽപ്പെടുത്തിയത് സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയാണെന്ന് നോട്ടീസിൽ പറയുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് സിറ്റിങ് ചേരുന്നത്. സോളിസിറ്റർ ജനറലിന്റെ ആവശ്യപ്രകാരമാണ് സിറ്റിങ് എന്ന് നോട്ടീസിൽ പറയുന്നു. സാധാരണ ഒരാൾ ഹർജി നൽകുമ്പോഴോ, അല്ലെങ്കിൽ ഏതെങ്കിലും വിഷയം പരാമർശിക്കുമ്പോഴോ ആണ് കോടതികൾ ഒരു കേസ് പരിഗണിക്കുന്നത്. അല്ലെങ്കിൽ കത്തുകളോ അല്ലെങ്കിൽ ഏതെങ്കിലും രേഖകളോ സുപ്രീംകോടതിക്ക് പരിഗണിക്കാം. എന്താണ് സുപ്രീംകോടതിയുടെ അടിയന്തരസിറ്റിംഗിന് വിഷയമാകുന്നതെന്ന് കാര്യം തുടക്കത്തിൽ പറഞ്ഞിരുന്നില്ല. എന്തായാലും അറ്റോർണി ജനറൽ കെ കെ വേണുഗോപാലും സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയും കോടതിയിലുണ്ട്.

35കാരിയായ മുൻ ജൂനിയർ കോർട്ട് അസിസ്റ്റന്റ് ആണ് പരാതിയുമായി 22 സുപ്രീം കോടതി ജഡ്ജമാർക്ക് ഇന്നലെ കത്ത് നൽകിയത്. 2018 ഒക്ടോബർ 10, 11 തീയതികളിൽ ന്യൂഡൽഹിയിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് യുവതിയുടെ ആരോപണം. സ്‌ക്രോൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്റെ അരക്കെട്ടിൽ കയറിപ്പിടിച്ചു, കെട്ടിപ്പിടിച്ചു, ശരീരഭാഗങ്ങളിൽ മുഴുവൻ തൊട്ടു. ഞാൻ കുതറിമാറാൻ ശ്രമിച്ചെങ്കിലും പോകാനനുവദിക്കാതെ ബലമായി എന്നെ പിടിച്ചുനിർത്തി കവറിങ് ലെറ്ററുമായി നൽകിയ സത്യവാങ്മൂലത്തിൽ യുവതി പറയുന്നു. ''എന്നെ ചേർത്തുപിടിക്കൂ'' എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ആരോപണം അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണ് എന്ന് സുപ്രീം കോടതി സെക്രട്ടറി ജനറൽ പ്രതികരിച്ചു.

ഇതിന്റെ പിന്നിൽ സുപ്രീം കോടതിയെ തന്നെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ശക്തികളുണ്ട് എന്ന് സംശയിക്കുന്നതായി സുപ്രീം കോടതി സെക്രട്ടറി ജനറിലിന്റെ ഇ മെയിലിൽ പറയുന്നു. ചീഫ് ജസ്റ്റിസിന്റെ ആവശ്യം തള്ളിക്കളഞ്ഞിതിനെ തുടർന്ന് യുവതിയെ റെസിഡൻസ് ഓഫീസിൽ നിന്ന് പുറത്താക്കി. 2018 ഡിസംബറിൽ സർവീസിൽ നിന്ന് തന്നെ പിരിച്ചുവിട്ടതായും പരാതിക്കാരി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP