Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാല മോഷണക്കേസിൽ അമ്മയായ യുവതി അഴിക്കുള്ളിലായപ്പോൾ പതിനൊന്ന് മാസം പ്രായമായ കൈക്കുഞ്ഞിന് സംരക്ഷണമില്ല'; റിമാൻഡിലായ അമ്മയ്‌ക്കൊപ്പം കുഞ്ഞിന് ജയിലിൽ സംരക്ഷണമൊരുക്കാൻ നിർദ്ദേശിച്ച് കോടതി; നാടകീയ കോടതിവിധിക്ക് സാക്ഷിയായത് ഒറ്റപ്പാലം മജിസ്‌ട്രേറ്റ് കോടതി

മാല മോഷണക്കേസിൽ അമ്മയായ യുവതി അഴിക്കുള്ളിലായപ്പോൾ പതിനൊന്ന് മാസം പ്രായമായ കൈക്കുഞ്ഞിന് സംരക്ഷണമില്ല'; റിമാൻഡിലായ അമ്മയ്‌ക്കൊപ്പം കുഞ്ഞിന് ജയിലിൽ സംരക്ഷണമൊരുക്കാൻ നിർദ്ദേശിച്ച് കോടതി; നാടകീയ കോടതിവിധിക്ക് സാക്ഷിയായത് ഒറ്റപ്പാലം മജിസ്‌ട്രേറ്റ് കോടതി

മറുനാടൻ ഡെസ്‌ക്‌

ഒറ്റപ്പാലം: മാല മോഷണക്കേസിൽ യുവതി അഴിക്കുള്ളിലായപ്പോൾ കുഞ്ഞിന് സംരക്ഷണം നൽകാൻ അമ്മയ്‌ക്കൊപ്പം കുഞ്ഞിനേയും ജയിലിൽ പ്രവേശിപ്പിക്കാൻ ഉത്തരവിട്ട് കോടതി. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ഒന്നരവയസുകാരന്റെ മാല മോഷ്ടിച്ച കേസിലാണ് കൈക്കുഞ്ഞുമായി യുവതി അറസ്റ്റിലായത്.

റിമാൻഡിലായ യുവതിക്കൊപ്പം കുഞ്ഞിനെയും ജയിലിലേക്ക് അയച്ചു. ലക്കിടിമംഗലം സ്വദേശിയുടെ കുട്ടിയുടെ ഒരു പവൻ മാല മോഷ്ടിച്ച കേസിൽ സൗത്ത് പനമണ്ണ സ്വദേശി നസീറയെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയുടെ 11 മാസം പ്രായമുള്ള കുഞ്ഞും മോഷണത്തിനിരയായ ഒന്നര വയസ്സുകാരനും കുട്ടികളുടെ വാർഡിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണു മാല കാണാതായെന്ന പരാതിയുമായി ബന്ധുക്കൾ പൊലീസിനെ സമീപിച്ചത്. ആശുപത്രിയിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. ഇവർ കുറ്റം സമ്മതിച്ചെന്നു പൊലീസ് അറിയിച്ചു.

മാല ശുചിമുറിയിൽ ഉപേക്ഷിച്ചെന്നും വെളിപ്പെടുത്തി. തിരച്ചിൽ നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ നസീറയെ മലമ്പുഴയിലെ ജയിലിലേക്കു റിമാൻഡ് ചെയ്തു. അമ്മയുടെ സംരക്ഷണം ആവശ്യമുള്ളതു കൊണ്ടാണു കുഞ്ഞിനെയും കൂടെ വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP