Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്ലീസ് ഒരു 30 സെക്കൻഡ് എനിക്ക് തരൂ; റിപ്പോർട്ടർ ചാനൽ ചർച്ചയിൽ അഭിലാഷിനോട് കേണപേക്ഷിച്ച രാഹുൽ ഇശ്വറിന് പണി കിട്ടുമോ? ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച ദീപക് മിശ്രയെ കള്ളനെന്ന് വിളിച്ച രാഹുലിനെതിരെ പരാതി നൽകി പൊതുപ്രവർത്തകൻ ശ്രീജിത്ത് പെരുമന; ചാനൽ ചർച്ചകളിലും സാമൂഹ്യ മാധ്യമങ്ങളിലും നടത്തുന്നത് കോടതിക്കെതിരെയുള്ള ആഹ്വാനങ്ങളെന്നും പരാതി; ചീഫ് ജസ്റ്റിസിനെ അധിക്ഷേപിച്ച രാഹുൽ ഈശ്വർ കുരുക്കിലേക്ക്

പ്ലീസ് ഒരു 30 സെക്കൻഡ് എനിക്ക് തരൂ; റിപ്പോർട്ടർ ചാനൽ ചർച്ചയിൽ അഭിലാഷിനോട് കേണപേക്ഷിച്ച രാഹുൽ ഇശ്വറിന് പണി കിട്ടുമോ? ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച ദീപക് മിശ്രയെ കള്ളനെന്ന് വിളിച്ച രാഹുലിനെതിരെ പരാതി നൽകി പൊതുപ്രവർത്തകൻ ശ്രീജിത്ത് പെരുമന; ചാനൽ ചർച്ചകളിലും സാമൂഹ്യ മാധ്യമങ്ങളിലും നടത്തുന്നത് കോടതിക്കെതിരെയുള്ള ആഹ്വാനങ്ങളെന്നും പരാതി; ചീഫ് ജസ്റ്റിസിനെ അധിക്ഷേപിച്ച രാഹുൽ ഈശ്വർ കുരുക്കിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധി പുറത്തുവന്നതിനു പിന്നാലെ വിയോചിപ്പുകൾ വിവിധ ഭാഗങ്ങളിൽ നിന്നും ശക്തമാണ്. ഇക്കൂട്ടുത്തൽ ഏറ്റവും അധികം വിയോജിപ്പുകൾ പ്രകടമാക്കുന്ന വ്യക്തിയാണ് തന്ത്രി കുടുംബാംഗം കൂടിയായ രാഹുൽ ഈശ്വർ.സുപ്രീംകോടതി ചീഫ്ജസ്റ്റിസിനും മറ്റു ജഡ്ജിമാർക്കും എതിരേ ആരോപണങ്ങൾ ഉന്നയിക്കുകയും ചീഫ് ജസ്റ്റിസിനെ കള്ളനെന്ന് വിളിക്കുകയും ചെയ്ത രാഹുൽ ഈശ്വറിനെതിരേ സുപ്രീംകോടതി രജിസ്ട്രാർക്ക് പരാതി നൽകിയിരിക്കുകയാണ് ഇപ്പോൾ.

ടിവിചാനലുകളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസിനുമെതിരേ രാഹുൽ ഈശ്വർ നടത്തിയ പരാമർശങ്ങൾ സംബന്ധിച്ച തെളിവുകൾ സഹിതം വയനാട്ടിലെ അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീജിത്ത് പെരുമനയാണ് സുപ്രീംകോടതി രജിസ്ട്രാറെ സമീപിച്ചത്.

സുപ്രീംകോടതിക്ക് അപകീർത്തി വരുത്തുന്ന തരത്തിൽ സുപ്രീംകോടതിക്കും ജഡ്ജിമാർക്കുമെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച രാഹുൽ ഈശ്വറിനെതിരേ കോടതിയലക്ഷ്യ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ അനുസരിച്ച് ക്രിമിനൽ കോടതിയലക്ഷ്യത്തിന് നടപടികൾ സ്വീകരിക്കണമെന്നാണ് ശ്രീജിത്ത് പെരുമനയുടെ ആവശ്യം. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ചീഫ് ജസ്റ്റിസിനും മറ്റ് ജഡ്ജിമാർക്കുമെതിരേ ഉന്നയിക്കുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ അതിന് വലിയ പ്രചാരം നൽകുകയും ചെയ്ത രാഹുൽ ഈശ്വർ നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം നശിപ്പിക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് പരാതിയിൽ പറയുന്നു.

രാഹുൽ ഈശ്വറിനെതിരേ ക്രിമിനൽ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിച്ചില്ലെങ്കിൽ അത് ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താനും സമ്മർദ്ദത്തിലാക്കാനും ശ്രമിക്കുന്നവർക്ക് പ്രോത്സാഹനമായി മാറുമെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച വിധിയിൽ രാഹുൽ ഈശ്വർ രാഷ്ട്രീയ താല്പര്യം ആരോപിക്കുകയും വിധിന്യായത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസിനെ നിന്ദിക്കുക മാത്രമല്ല കുറ്റാരോപിതൻ ചെയ്തത്. ചീഫ് ജസ്റ്റിസിന്റെയും സുപ്രീംകോടതിയുടെയും അന്തസ്സിന്റെയും മാന്യതയെയും തകർക്കാൻ ശ്രമിക്കുകയും സുപ്രീം കോടതിയുടെ ഭരണനടപടികളെ ചോദ്യം ചെയ്യുകയും ചെയ്തിരിക്കുന്നു.

ഭരണഘടനയുടെ ആർട്ടിക്കിൾ 129, കോടതിയലക്ഷ്യ നിയമത്തില 15-ാം വകുപ്പ് എന്നിവ അനുസരിച്ച് സുപ്രീംകോടതിയിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ക്രിമിനൽ കോടതിയലക്ഷ്യത്തിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.പല ടിവിചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും ശബരിമല വിധി സംബന്ധിച്ച് അഭിപ്രായ പ്രകടനങ്ങൾ നടത്തിയ രാഹുൽ ഈശ്വർ കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിലാണ് എല്ലാ പരിധികളും ലംഘിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ പേരെടുത്ത് പറഞ്ഞ് കള്ളനെന്ന് വിളിച്ച രാഹുൽ ഈശ്വർ അവതാരകൻ തുടർച്ചയായി വിലക്കിയിട്ടും ആക്ഷേപം തുടരുകയായിരുന്നു. ഈ കേസിൽ രാഹുൽ ഈശ്വർ കുടുങ്ങുമെന്ന് തന്നെയാണ് നിയമവൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP