Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയതിനെതിരെ സമർപ്പിച്ച ഹർജി കോൺഗ്രസ് പിൻവലിച്ചു; കോൺഗ്രസ് പിന്മാറ്റം ഹർജി ഭരണഘടനാ ബെഞ്ചിനു വിട്ട നടപടിയെത്തുടർന്ന്; കോടതി മുറിയിൽ നാടകീയ രംഗങ്ങൾ

ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയതിനെതിരെ സമർപ്പിച്ച ഹർജി കോൺഗ്രസ് പിൻവലിച്ചു; കോൺഗ്രസ് പിന്മാറ്റം ഹർജി ഭരണഘടനാ ബെഞ്ചിനു വിട്ട നടപടിയെത്തുടർന്ന്; കോടതി മുറിയിൽ നാടകീയ രംഗങ്ങൾ

ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്മെന്റ് നോട്ടിസ് തള്ളിയ രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ നടപടിക്കെതിരെ സമർപിച്ച ഹർജി കോൺഗ്രസ് പിൻവലിച്ചു. എംപിമാരായ പ്രതാപ് സിങ് ബജ്വ, അമീ ഹർഷദ്‌റായ് യജ്നിക് എന്നിവർ സമർപ്പിച്ച ഹർജി ഭരണഘടനാ ബെഞ്ചിനു വിട്ട നടപടിയെത്തുടർന്നാണ് കോൺഗ്രസ് പിന്മാറ്റം.

ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത് സംബന്ധിച്ച ഉത്തരവ് കാണണമെന്ന് കോൺഗ്രസിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു, അല്ലാത്ത പക്ഷം ഹർജിയുമായി മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് കോടതി മുറിയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.

മുതിർന്ന ജഡ്ജിമാരായ ജെ. ചെലമേശ്വർ, കുര്യൻ ജോസഫ് തുടങ്ങിയവരെ ഒഴിവാക്കിയാണ് പുതിയ ബെഞ്ച് രൂപീകരിച്ചത്. ഈ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. എന്നാൽ ഹർജി പരിഗണിക്കുന്നതിന് മുമ്പ് തന്നെ പുതിയ ഭരണഘടന ബെഞ്ചിന് വിട്ട നടപടിയെ കോൺഗ്രസ് ചോദ്യം ചെയ്തു. പുതിയ ഭരണഘടന ഞെഞ്ച് രൂപീകരിച്ച ഉത്തരവ് കാണണമെന്ന് കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബിൽ കോടതിയിൽ ആവശ്യപ്പെട്ടു.

ഇതിന് കോടതി അനുമതി നിഷേധിച്ചതോടെയാണ് കോൺഗ്രസ് ഹർജി പിൻവലിച്ചത്. ഉത്തരവ് ഇല്ലാതെ കേസുമായി മുന്നോട്ട് പോകുന്നതിന് താത്പര്യമില്ലെന്ന് കപിൽ സിബിൽ കോടതിയെ അറിയച്ചതോടെ ഹർജി കോടതി തള്ളി. ജസ്റ്റീസ് എ കെ സിക്രി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഹർജി പരിഗണിക്കുന്ന വേളയിലായിരുന്നു നാടകീയ നീക്കം. ബെഞ്ചിൽ നിന്നും കൊളീജിയത്തിൽ ഉൾപ്പെട്ട മുതിർന്ന ജഡ്ജിമാരെ ഒഴിവാക്കിയതിൽ കോൺഗ്രസിന് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

ചീഫ് ജസ്റ്റീസിനെതിരായ ഹർജി ജസ്റ്റീസ് ജെ ചെലമേശ്വറിൻെ്റ കീഴിലുള്ള ബെഞ്ചിനെ ഏൽപ്പിക്കാനാണ് കോൺഗ്രസ് നീക്കം നടത്തിയത്. പക്ഷേ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഇടപെട്ട് തനിക്കെതിരെ നിലപാട് സ്വീകരിച്ച് മുതിർന്ന ജഡ്ജിമാരെ ഒഴിവാക്കി പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് ഹർജി ആ ബെഞ്ചിന് വിടുകയായിരുന്നു.ഇതിൽ അതൃപ്തി പ്രകടമാക്കിയാണ് കോൺഗ്രസ് ഹർജി പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചത്. എം. പിമാരായ പ്രതാപ് സിങ് ബജ്വ, ആമി യാഗ്‌നിക് എന്നിവരാണ് കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഹർജി നൽകിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP