Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യാക്കൂബ് മേമനെ തൂക്കിലേറ്റരുത്! രാഷ്ട്രപതിക്ക് പ്രമുഖരുടെ അപേക്ഷ; ഒപ്പുവച്ചവരിൽ യെച്ചൂരിയും വൃന്ദാ കാരാട്ടും രാം ജഠ്മലാനിയും നസറുദ്ദീൻ ഷായും അടക്കമുള്ള പ്രമുഖർ

യാക്കൂബ് മേമനെ തൂക്കിലേറ്റരുത്! രാഷ്ട്രപതിക്ക് പ്രമുഖരുടെ അപേക്ഷ; ഒപ്പുവച്ചവരിൽ യെച്ചൂരിയും വൃന്ദാ കാരാട്ടും രാം ജഠ്മലാനിയും നസറുദ്ദീൻ ഷായും അടക്കമുള്ള പ്രമുഖർ

ന്യൂഡൽഹി: മുംബൈ സ്‌ഫോടന കേസിൽ കീഴടങ്ങിയ യാക്കൂബ് മേമനെ തൂക്കിലേറ്റരുത് എന്ന ആവശ്യവുമായി പ്രമുഖർ രംഗത്തെത്തി. ഈ ആവശ്യം ഉന്നയിച്ച് ഇവർ ഒപ്പിട്ട പെറ്റീഷൻ രാഷ്ട്രപതിക്ക് സമർപ്പിച്ചു. നടൻ നസറുദ്ദീൻ ഷാ, ഇടതു നേതാക്കളായ സീതാറാം യെച്ചൂരി, വൃന്ദാ കാരാട്ട് തുടങ്ങിയവരും രാം ജഠ്മലാനി, മുൻ ജഡ്ജിമാരായ ജസ്റ്റീസ് പനചന്ദ് ജയിൻ, എച്എസ് ബേദി, പിബി സാവന്ത്, എച്ച് സുരേഷ്, കെപി ശിവ സുബ്രഹ്മണ്യം, എസ്എൻ ഭാർഗവ, കെ ചന്ദ്രു, നാഗ്മോഹൻ ദാസ്, എംപിമാരായ ശത്രുഘ്‌നൻ സിൻഹ, മണി ശങ്കർ അയ്യർ, രാം ജഠ്മലാനി, മജീദ് മേമൻ, കെടി തുൾസി, എച്‌കെ ദുവ, ടി. ശിവ, പ്രകാശ് കാരാട്ട്. സിപിഐഎംഎൽ നേതാവ് ദിപങ്കർ ഭട്ടാചാര്യ, അക്കാദമിക രംഗത്തുള്ളവർ, നിയമജ്ഞർ മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയവരും ഹർജിയിൽ ഒപ്പുവച്ചിട്ടുണ്ട്. യാക്കൂബ് മേമന്റെ വധശിക്ഷ ഒഴിവാക്കണമെന്ന് ഹർജിയിൽ ഇവർ ആവശ്യപ്പെടുന്നു.

ചലച്ചിത്ര താരങ്ങളായ നസറുദ്ദീൻ ഷായും മഹേഷ് ഭട്ടും മനുഷ്യാവകാശ പ്രവർത്തകനായ തുഷാർ ഗാന്ധിയും അപേക്ഷയിൽ ഒപ്പുവച്ചിട്ടുണ്ട്.
വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് യാക്കൂബ് സമർപ്പിച്ച ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ നീക്കങ്ങൾ. യാക്കൂബിനെ തൂക്കിലേറ്റുന്നത് മനുഷ്യത്വ രഹിതമാണെന്നും ടൈഗർ മേമന് പകരം യാക്കൂബിനെ ശിക്ഷിക്കുന്നത് ശരിയല്ലെന്നും ബോളിവുഡ് നടൻ സൽമാൻ ഖാൻ ട്വിറ്ററിൽ ്അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ യാക്കൂബിന്റെ വധശിക്ഷ വലിയ ചർച്ചയായിരിക്കുകയാണ്. യാക്കൂബിന്റെ വധശിക്ഷയെ എതിർത്ത് സിപിഐഎം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

അതേസമയം യാക്കൂബിന്റെ വധശിക്ഷയെ രാഷ്ട്രീയ വൽക്കരിക്കുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. യാക്കൂബ് മേമന്റെ വധശിക്ഷയ്ക്ക് മതത്തിന്റെ നിറം നൽകിയിരിക്കുകയാണെന്നും ഇത് ശരിയല്ലെന്നും ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. സുപ്രീംകോടതി വിധി മാനിക്കണം. ഭീകരതയ്ക്ക് മതമില്ലെങ്കിൽ പിന്നെന്തിന് ഒരു ഭീകരനെ മതത്തിന്റെ പേരിൽ കാണണമെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തിന്റെ നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും പത്ര പറഞ്ഞു.

വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് യാക്കൂബ് സമർപ്പിച്ച ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കയാണ്. ഇതിനിടെയാണ് മേമന്റെ വധശിക്ഷയിൽ ഇളവു നൽകണമെന്ന് പ്രമുഖർ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് മരണവാറണ്ട് പുറപ്പെടുവിച്ചതെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ഈ മാസം 30ന് ശിക്ഷ നടപ്പാക്കാനിരിക്കെയാണ് മേമൻ വീണ്ടും പരമോന്നതകോടതിയെ സമീപിച്ചത്. മേമൻ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്ന തിരുത്തൽഹർജി കഴിഞ്ഞ ചൊവ്വാഴ്ച തള്ളിയിരുന്നു. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ പുറപ്പെടുവിക്കുന്ന മരണവാറണ്ട് റദ്ദാക്കാൻ സുപ്രീം കോടതിക്ക് അധികാരമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP