Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഷെഹ്ല റാഷിദിനെ അറസ്റ്റ് ചെയ്യുന്നതിന് പത്ത് ദിവസം മുമ്പ് നോട്ടീസ് നൽകണം; ഡൽഹി പൊലീസിനോട് അഡീഷനൽ സെഷൻസ് കോടതിയുടെ നിർദ്ദേശം ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ; കശ്മീർ താഴ്‌വരയിലെ വനിതാ നേതാവിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത് സുരക്ഷാ സേന ജനങ്ങളെ പീഡിപ്പിക്കുന്നെന്ന് ട്വീറ്റ് ചെയ്തതിന്റെ പേരിൽ

ഷെഹ്ല റാഷിദിനെ അറസ്റ്റ് ചെയ്യുന്നതിന് പത്ത് ദിവസം മുമ്പ് നോട്ടീസ് നൽകണം; ഡൽഹി പൊലീസിനോട് അഡീഷനൽ സെഷൻസ് കോടതിയുടെ നിർദ്ദേശം ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ; കശ്മീർ താഴ്‌വരയിലെ വനിതാ നേതാവിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത് സുരക്ഷാ സേന ജനങ്ങളെ പീഡിപ്പിക്കുന്നെന്ന് ട്വീറ്റ് ചെയ്തതിന്റെ പേരിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ഷെഹ്ല റാഷിദിനെ അറസ്റ്റ് ചെയ്യുന്നതിന് പത്ത് ദിവസം മുമ്പ് നോട്ടിസ് നൽകണമെന്നു കോടതി. രാജ്യദ്രോഹക്കുറ്റത്തിനു പൊലീസ് കേസെടുത്തിട്ടുള്ള ഷെഹ്ല റാഷിദിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച അഡീഷനൽ സെഷൻസ് കോടതിയാണു ഡൽഹി പൊലീസിനു നിർദ്ദേശം നൽകിയത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം സുരക്ഷാസേന അവിടുത്തെ ജനങ്ങളെ പീഡിപ്പിക്കുന്നതായി ട്വീറ്റ് ചെയ്ത ഷെഹ്ലയ്‌ക്കെതിരെ സുപ്രീം കോടതി അഭിഭാഷകൻ അലോക് ശ്രീവാസ്തവ നൽകിയ പരാതിയിലാണു ഡൽഹി പൊലീസ് രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തത്.

പാർലമെന്റ് ആക്രമണക്കേസിൽ അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ ഡൽഹി ജെഎൻയുവിൽ 2016 ഫെബ്രുവരിയിൽ നടന്ന പ്രതിഷേധത്തിൽ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതിനു നേരത്തേ ഷെഹ്ലയ്‌ക്കെതിരെ കേസെടുത്തിരുന്നു. അന്നു ജെഎൻയു വിദ്യാർത്ഥി യൂണിയൻ വൈസ് പ്രസിഡന്റായിരുന്നു ഷെഹ്ല. 9 പേർക്കെതിരെ ഈ കേസിൽ കുറ്റപത്രം നൽകിയെങ്കിലും ഷെഹ്ല ഉൾപ്പെടെയുള്ളവരെ പിന്നീട് ഒഴിവാക്കി.

ജെഎൻയുവിലെ ഗവേഷകയായിരുന്ന ഷെഹ്ല റാഷിദ്, 2015-16 വർഷത്തിൽ ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ വിദ്യാർത്ഥിയുണിയന്റെ വൈസ് പ്രസിഡണ്ടായിരുന്നു. ഓൾ ഇന്ത്യ സ്റ്റുഡൻസ് അസോസിയേഷൻ(അകടഅ) അംഗമായ ഷെഹ്ല, പിന്നീട് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഷാ ഫൈസൽ ആരംഭിച്ച ജമ്മു കശ്മീർ പീപ്പിൾസ് പാർട്ടിയിൽ ചേർന്നിരുന്നു. 2016 - ലെ ജെ.എൻ .യു രാജ്യദ്രോഹ വിവാദത്തെ തുടർന്ന് ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ വിദ്യാർത്ഥി യുണിയന്റെ പ്രസിഡണ്ടായിരുന്ന കനയ്യ കുമാറിനെ രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തതോടെയാണ് ശ്രദ്ധേയതയാവുന്നത്. അന്ന് കനയ്യ കുമാറിനെയും ഉമർ ഖാലിദ്‌നെയും മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥി പ്രക്ഷോഭം നയിച്ചത് ഷെഹ്ല റാഷിദ് ആയിരുന്നു.

രാഷ്ട്രീയ പശ്ചാത്തമില്ലാത്ത കുടുംബത്തിൽ നിന്നുള്ള ഷെഹ്ല ജെഎൻയുവിൽ എത്തിയശേഷമാണ് ഇടതുപക്ഷ രാഷ്ട്രീയത്തിൽ സജീവമാകുന്നത്. എൻഐടിയിൽ നിന്ന് കംപ്യൂട്ടർ എൻജിനീയറിങ്ങിന് ശേഷം സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്തിരുന്ന പെൺകുട്ടി പിന്നീട് ജെഎൻയുവിൽ എത്തി. അവിടെ ആദ്യം സോഷ്യോളജിയിൽ എംഎ, നിയമവും ഭരണനിർവഹണത്തിലും എംഫിൽ, തുടർന്ന് പിഎച്ച് ഡി യും നേടി.

ഡൽഹിയിൽ എത്തുന്നതിന് മുമ്പുള്ള കാലത്തും കശ്മീർ താഴ്‌വരയിലെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു ഷെഹ്ല. കശ്മീരിലെ രണ്ട് മുസ്ലിം പെൺകുട്ടികൾ ചേർന്ന് തുടങ്ങിയ പ്രഗാഷ് എന്ന റോക്ക് ബാൻഡിന് പിന്തുണ പ്രഖ്യാപിച്ചതായിരുന്നു അതിൽ പ്രധാനം. മുസ്ലിം സമൂഹത്തിലെ യാഥാസ്ഥിതികർ കശ്മീരി പെൺകുട്ടികളുടെ റോക്ക് ബാൻഡിനെതിരെ സൈബർ ആക്രമണവും വധഭീഷണിയും നടത്തിയപ്പോൾ ഐ സപ്പോർട്ട് പ്രഗാഷ് എന്ന ഓൺലൈൻ സൈബർ ക്യാംപയിന് ഷെഹ്ല തുടക്കമിട്ടു. ഇന്റർനെറ്റ് വഴിയുള്ള അധിക്ഷേപത്തിന് കടുത്ത ശിക്ഷ കിട്ടുന്ന തരത്തിൽ നിയമം മാറ്റണമെന്നും ആവശ്യമുന്നയിച്ചു. കുട്ടികളുടെ അവകാശത്തിനും ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീകൾക്കായും ശബ്ദം ഉയർത്തി.

2015ൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഐസയുടെ സ്ഥാനാർത്ഥിയായി വിജയിച്ചപ്പോൾ ചരിത്രത്തിന്റെ ഭാഗമായി. കശ്മീരിൽ നിന്നുള്ള ഒരു പെൺകുട്ടി ജെഎൻയുവിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ആദ്യമായിരുന്നു. 200 വോട്ടുകൾക്കാണ് ഷെഹ്ല എബിവിപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. മുഖ്യധാരാ രാഷ്ട്രീയം ഉപേക്ഷിക്കാൻ ഷെഹ്ല തീരുമാനിച്ചതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവപ്പിന് ശേഷം രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച ഷെഹ്ല, എന്നാൽ പൊതുപ്രവർത്തകയായി തുടരുമെന്നും വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP