Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സരിത പറഞ്ഞു എന്നതിന്റെ പേരിൽ ജനപ്രതിനിധികളെ അധിക്ഷേപിക്കുന്നവർ തമിഴ് നാട്ടിലെ ഈ കോടതി വിധി വായിക്കുക; വീരപ്പൻ പറഞ്ഞെന്നു പറഞ്ഞ് അപമാനിച്ച് വാർത്ത നൽകിയ സൺ ടിവി നടി സുകന്യയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

സരിത പറഞ്ഞു എന്നതിന്റെ പേരിൽ ജനപ്രതിനിധികളെ അധിക്ഷേപിക്കുന്നവർ തമിഴ് നാട്ടിലെ ഈ കോടതി വിധി വായിക്കുക; വീരപ്പൻ പറഞ്ഞെന്നു പറഞ്ഞ് അപമാനിച്ച് വാർത്ത നൽകിയ സൺ ടിവി നടി സുകന്യയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ചെന്നൈ: ചന്ദനക്കൊള്ളക്കാരൻ വീരപ്പൻ നടത്തിയ അപകീർത്തികരമായ പരാമർശം അടങ്ങിയ അഭിമുഖം പത്തൊൻപതു വർഷം മുൻപ് സംപ്രേഷണം ചെയ്തതിന്റെ പേരിൽ പ്രമുഖ തമിഴ് ടെലിവിഷൻ ചാനലായ സൺ ടിവി, നടി സുകന്യക്ക് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു കോടതി. 1996 ഏപ്രിലിൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് സുകന്യയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വീരപ്പൻ പരാമർശം നടത്തിയത്.

തമിഴ് ദൈവാരികയായ നക്കീരനാണ് വീരപ്പന്റെ അഭിമുഖം എടുത്തത്. ഇതിന്റെ വിഡിയോ സൺ ടിവിക്ക് കൈമാറി. സുകന്യയ്‌ക്കെതിരെ മോശമായ ആക്ഷേപങ്ങളാണ് വീരപ്പൻ നടത്തിയത്. ഈ സഹചര്യത്തിൽ സൺ ടിവി, നക്കീരന്റെ എഡിറ്റർ ഗോപാലൻ, വീരപ്പൻ എന്നിവർക്കെതിരെ സുകന്യ കോടതിയെ സമീപിക്കുകയായിരുന്നു.

ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കേസിൽ ഉത്തരവിട്ടത്. നക്കീരനെ കുറ്റവിമുക്തനാക്കുകയും ചെയ്തു. നക്കീരനിൽ നിന്നാണ് ദൃശ്യങ്ങൾ കിട്ടിയതെന്ന സൺടിവിയുടെ വാദം അംഗീകരിച്ചില്ല. അത് സംപ്രേഷണം ചെയ്തതാണ് കുറ്റമെന്ന് കണ്ടെത്തിയാണ് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ചാനലിനോട് നിർദ്ദേശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP