Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അർണബ് ഗോസ്വാമിക്കും മൂന്ന് റിപ്പബ്ലിക് ടിവി മാധ്യമ പ്രവർത്തകർക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ശ്രീനഗർ കോടതി; നടപടി പിഡിപി നേതാവ് നായിം അക്തറുടെ പരാതിയിൽ

അർണബ് ഗോസ്വാമിക്കും മൂന്ന് റിപ്പബ്ലിക് ടിവി മാധ്യമ പ്രവർത്തകർക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ശ്രീനഗർ കോടതി; നടപടി പിഡിപി നേതാവ് നായിം അക്തറുടെ പരാതിയിൽ

ശ്രീനഗർ: റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരെ ജാമ്യമില്ലാ വാറണ്ട്. അർണബിനും ചാനലിലെ മറ്റ് മൂന്ന് മാധ്യമ പ്രവർത്തകർക്കുമെതിരെയാണ് ശ്രീനഗർ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പിഡിപി നേതാവ് നായിം അക്തറുടെ പരാതിയിലാണ് നടപടി. തനിക്കെതിരെ അപകീർത്തികരമായ വാർത്ത നൽകിയെന്നാണ് അക്തറിന്റെ പരാതി.

മാനഹാനിക്ക് ഐപിസി 499, 500 വകുപ്പുകൾ പ്രകാരം ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടാണ് അക്തർ കോടതിയെ സമീപിച്ചത്. ഡിസംബർ 27ന് കോടതിക്ക് മുമ്പാകെ ഹാജരാകാൻ ശ്രീനഗര് കോടതി അർണബിനോടും റിപ്പബ്ലിക് ടിവിയുടെ സീനിയർ ശ്രീനഗർ കറസ്പോണ്ടൻ സീനത് സീഷാൻ ഫാസിലിനോടും സീനിയർ അസോസിയേറ്റ് എഡിറ്റർ ആദിത്യ റോയ് കൗളിനോടും അവതാരകൻ സകാൾ ഭട്ടിനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതിക്ക് മുന്നിൽ ഹാജരാകാൻ ഇവർ തയ്യാറായില്ല. ഇതേ തുടർന്നാണ് ശ്രീനഗർ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

ഗോസ്വാമിക്കും കൂട്ടർക്കും വേണ്ടി ഹാജരായ അഭിഭാഷകൻ ഇർഷാദ് അഹമ്മദ് പറഞ്ഞത് പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് കശ്മീർ താഴ്‌വരയിൽ നിലനിൽക്കുന്ന സാഹചര്യം കാരണം കോടതിയിൽ ഹാജരാകാനാവില്ലെന്നായിരുന്നു. ഹാജരാകുന്നത് ഒഴിവാക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം ശ്രീനഗർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. കോടതിക്ക് മുന്നിൽ ഹാജരായേ മതിയാകുവെന്നും ജാമ്യതുക കെട്ടിവെയ്ക്കണമെന്നും ഉത്തരവിട്ടു.

രേഖകൾ പ്രകാരം ഇവരെല്ലാം മാധ്യമ പ്രവർത്തനമാണ് ചെയ്യുന്നതെന്നാണ് വ്യക്തമാകുന്നത്. ഈ ദിവസങ്ങളിൽ കശിമീരിലെ അവസ്ഥ ചിത്രീകരിക്കാൻ മാധ്യമ പ്രവർത്തകരെല്ലാം താഴ്‌വരയിലുണ്ട്. പിന്നെന്താണ് അതേ തൊഴിൽ ചെയ്യുന്ന ഇവർക്ക് ഇവിടെ ഹാജരാകാൻ പ്രശ്നമെന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്. മാർച്ച് 23ന് ഗോസ്വാമിയേയും കൂട്ടരേയും കോടതിയിലെത്തിക്കാൻ പൊലീസ് സൂപ്രണ്ടിന് ഉത്തരവ് നൽകുകയും ചെയ്തു കോടതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP