Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവ് മരിച്ച ശേഷം പത്ത് വർഷം ഒപ്പം താമസിച്ച കാമുകൻ ഒടുവിൽ പറ്റിച്ചു; 2500 രൂപ വീതം പ്രതിമാസം ചെലവിന് നൽകാൻ യുവാവിനോട് കോടതി

ഭർത്താവ് മരിച്ച ശേഷം പത്ത് വർഷം ഒപ്പം താമസിച്ച കാമുകൻ ഒടുവിൽ പറ്റിച്ചു; 2500 രൂപ വീതം പ്രതിമാസം ചെലവിന് നൽകാൻ യുവാവിനോട് കോടതി

നാദാപുരം: ദ്വീർഘകാലം ലിവിങ് ടുഗെദർ ആയി കഴിഞ്ഞാൽ അതിനെ വിവാഹ ബന്ധമായി കണക്കാക്കാമെന്ന കോടതി വിധി അടുത്തിടെയാണ് പുറത്തുവന്നത്. ദേശീയ തലത്തിൽ പ്രാധാന്യം നേടിയ ഈ കോടതി വിധിക്ക് ശേഷം കേരളത്തിൽ നിന്നും ശ്രദ്ധേയമായ മറ്റൊരു കോടതി വിധി കൂടി. വിവാഹം കഴിക്കാതെ പത്ത് വർഷം താമസിച്ച ശേഷം യുവതിയെ ഉപേക്ഷിച്ച കാമുകനോട് ചെലവിന് നൽകാൻ നിർദേശിച്ച വിധിയാണ് ശ്രദ്ധേയമായത്. വർഷങ്ങളോളം പ്രണയിച്ച കാമുകിക്ക് മാസത്തിൽ 2,500 രൂപ ചെലവിന് നൽകാൻ നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്.

എടച്ചേരി സ്വദേശിയായ യുവതിയാണ് കാമുകൻ വിവാഹം ചെയ്യാഞ്ഞതിനെത്തുടർന്ന് ജീവനാംശത്തിന് വേണ്ടി കോടതിയെ സമീപിച്ചത്. വാണിമേൽ വാളാംതോട് അരൂൾ പവിത്രൻ(33)നെതിരെയാണ് വിധി. ഭർത്താവ് മരിച്ച യുവതിക്ക് അനുകൂലമായാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ഭർത്താവിന്റെ മരണശേഷം യുവതി അരുൾ പവിത്രനുമായി പ്രണയത്തിലാകുകയായിരുന്നു. 2004 മുതൽ പത്ത് വർഷത്തോലും വിവാഹതുല്യമാണ് വിധത്തിൽ ഇവർ ജീവിച്ചു. എന്നാൽ പിന്നീട് പിരിഞ്ഞ ശേഷം 2013ൽ യുവാവ് മറ്റൊരു സ്ത്രീയെ കല്യാണം കഴിച്ചു.

യുവതിയെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു. തുടർന്നാണ് ശാരീരികവും മാനസികവുമായുണ്ടായ പീഡനത്തിന് നഷ്ടപരിഹാരമാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്. യുവതിയുമായി ബന്ധമില്ലെന്നും പണം വാങ്ങാൻ വേണ്ടി കെട്ടിച്ചമച്ച കഥയാണെന്നും വിവാഹം കഴിച്ചിട്ടില്ലാത്തതിനാൽ ജീവനാംശത്തിന് അർഹതയില്ലെന്നുമായിരുന്നു യുവാവിന്റെ വാദം. എന്നാൽ, 2004 മുതൽ ഇരുവരും ഒരുമിച്ച് താമസിച്ചെന്ന് ബോധ്യപ്പെട്ടെന്നും വിവാഹതുല്യമായ ജീവിതം നയിച്ചതിനാൽ ജീവനാംശത്തിന് അർഹതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

യുവതിയുടെ വീട്ടിൽ കയറരുതെന്നും മാനസികമായും ശാരീരികമായും പീഡിപ്പിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പരാതിക്കാരിക്കുവേണ്ടി അഡ്വ. എം. സിജു ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP