1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
20
Saturday

ലാവ്‌ലിൻ അഴിമതിക്കേസിൽ വിദേശത്തുള്ള പ്രതിയെ പിടികൂടാൻ അയച്ച വാറണ്ട് റിപ്പോർട്ട് ഹാജരാക്കാൻ സിബിഐക്ക് കോടതിയുടെ അന്ത്യശാസനം: വാറണ്ട് ഉത്തരവ് ഇതുവരെ നടപ്പാക്കാൻ കഴിയാത്തത് സിബിഐയുടെ കൃത്യവിലോപമെന്നും നിരീക്ഷണം; കോടതിയുടെ ഇടപെടൽ ആറാം പ്രതിയായ ക്‌ളോസ് ട്രെൻഡലിനുവേണ്ടി ഇറക്കിയ വാറണ്ടിന്റെ പുറത്ത്

March 20, 2019 | 06:09 PM IST | Permalink



ലാവ്‌ലിൻ അഴിമതിക്കേസിൽ വിദേശത്തുള്ള പ്രതിയെ പിടികൂടാൻ അയച്ച വാറണ്ട് റിപ്പോർട്ട് ഹാജരാക്കാൻ സിബിഐക്ക് കോടതിയുടെ അന്ത്യശാസനം: വാറണ്ട് ഉത്തരവ് ഇതുവരെ നടപ്പാക്കാൻ കഴിയാത്തത് സിബിഐയുടെ കൃത്യവിലോപമെന്നും നിരീക്ഷണം; കോടതിയുടെ ഇടപെടൽ ആറാം പ്രതിയായ ക്‌ളോസ് ട്രെൻഡലിനുവേണ്ടി ഇറക്കിയ വാറണ്ടിന്റെ പുറത്ത്

പി നാഗരാജ്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പ്രതിയായ എസ്.എൻ.സി. ലാവ്‌ലിൻ കേസിൽ കാനഡയിലുള്ള പ്രതിയെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറാൻ പുറപ്പെടുവിച്ച വാറണ്ടിന്മേലുള്ള റിപ്പോർട്ട് ഏപ്രിൽ 29 നകം ഹാജരാക്കാൻ തിരുവനന്തപുരം സിബിഐ കോടതി സിബിഐക്ക് അന്ത്യശാസനം നൽകി. അറസ്റ്റ് വാറണ്ടുത്തരവ് ഇതുവരെ നടപ്പിലാക്കാത്തത് സിബിഐയുടെ കൃത്യവിലോപമാണെന്ന് കോടതി നിരീക്ഷിച്ചു.കേസിലെ ആറാം പ്രതിയായ ലാവ് ലിൻ കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെൻഡലിനെയാണ് അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറേണ്ടത്.

ഇന്ത്യയിൽ കുറ്റകൃത്യം നടത്തിയ ശേഷം വിദേശത്ത് ഒളിവിൽ കഴിയുന്ന കുറ്റവാളികളെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറേണ്ട 'എക്‌സ്ട്രാഡിഷൻ നിയമ' പ്രകാരമാണ് പ്രതിക്കായി വാറണ്ട് പുറപ്പെടുവിച്ചത്. കാനഡയിലെ മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് പ്രതിയെ കാനഡ കോടതി കമ്മിറ്റ് ചെയ്ത് ജയിലിലേക്ക് റിമാന്റ് ചെയ്ത് ഇന്ത്യൻ എമ്പസിക്കു കൈമാറുന്നത്.

ആറാം പ്രതിയായ ട്രെൻഡലിനെതിരെ തിരുവനന്തപുരം സിബിഐ കോടതി 2013 ജൂലൈ 17 ൽ പ്രത്യേക കേസായി സി. സി 2 /2013 നമ്പരായി കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്നു മുതൽ കോടതി വാറണ്ട് റിപ്പോർട്ട് ആവശ്യപ്പെട്ടു മൂന്നു മാസം കൂടുന്തോറും കേസ് പരിഗണിക്കുന്നുണ്ട്. എന്നാൽ സിബിഐ ഇതുവരെ പ്രതിയെ പിടികൂടാൻ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കാതെ കൂടുതൽ സമയം കോടതിയിൽ വാക്കാൽ തേടുകയായിരുന്നു.

2010 നവംബറിൽ കൊച്ചി സി ബി ഐ കോടതി പ്രതിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം പ്രതിയെ കുറ്റവാളികള കൈമാറ്റം ചെയ്തു കിട്ടുന്ന നിയമം അനുസരിച്ചു പിടികൂടാൻ 2010 ലെ കേന്ദ്ര സർക്കാർ നടപടി എടുത്തു. എന്നാൽ നടപടിക്രമങ്ങൾ പൂർണ്ണമല്ലാതിരുന്നതിനാൽ വാറണ്ട് കാനഡ ഇന്ത്യക്ക് മടക്കി നൽകി. നിയമാനുസൃത നടപടികൾ വേണമെന്ന് സിബിഐയെ ഹൈക്കോടതി അറിയിച്ചതനുസരിച്ചാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ ഇന്ത്യക്ക് കൈമാറിക്കിടാൻ കേന്ദ്രം 2010 നവംബർ 10 ന് കാനഡയോട് ആവശ്യപ്പെട്ടത്.

ലാവ്‌ലിൻ കമ്പനിക്ക് ഇന്ത്യയിലുള്ള ഓഫീസ് ഡൽഹിയിലെ ഹോസ്‌കസിലാണ് പ്രവർത്തിച്ചിരുന്നത്. ഈ ഓഫീസിലേക്ക് കോടതി അയച്ച സമൻസ് മടങ്ങിയതിനെ തുടർന്നാണ് പ്രതിക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 1995 ഓഗസ്റ്റ് 10ന് പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എൻ സി ലാവ് ലിൻ കമ്പനിയുമായി അഴിമതി കരാറുണ്ടാക്കിയത് വഴി സംസ്ഥാന ഖജനാവിന് 86.25 കോടി രൂപയുടെ നഷ്ടം സംഭവിപ്പിച്ചുവെന്നും കമ്പനി അവിഹിത സാമ്പത്തിക നേട്ടവുമുണ്ടാക്കിയെന്നുമാണ് കേസ്.

കേരള സംസ്ഥാന വിദ്യുത് ച്ഛക്തി ബോർഡ് മുൻ ചെയർമാന്മാരായ കെ.മോഹനചന്ദ്രൻ, കെ.ജി.രാജശേഖരൻ, ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ എം.കസ്തൂരി രംഗ അയ്യർ, മുൻ ചെയർമാനായ പി.എ.സിദ്ധാർത്ഥ മേനോൻ (വിചാരണക്കിടെ മരണപ്പെട്ടു), ലാവ് ലിൻ കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെൻഡൽ, അക്കാലത്ത് വൈദ്യുതി മന്ത്രി ആയിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ വകുപ്പ് ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ്, എസ് എൻ സി ലാവ് ലിൻ കമ്പനി എന്നിവരാണ് സി ബി ഐ കുറ്റപത്രത്തിലെ 1 മുതൽ 9 വരെയുള്ള പ്രതികൾ.

ഒന്നാം പ്രതി കെ.മോഹനചന്ദ്രൻ, ഏഴാം പ്രതി പിണറായി വിജയൻ, എട്ടാം പ്രതി എ.ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. ഇതിനെതിരെ സിബിഐ സമർപ്പിച്ച അപ്പീൽ ഹർജികളും തങ്ങളെയും കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് മറ്റു പ്രതികൾ സമർപ്പിച്ച റിവിഷൻ ഹർജികളും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
അഭയ കൊല്ലപ്പെട്ട സമയത്ത് വൈദികനായിരുന്ന തോമസ് കോട്ടൂരിന് ഡബിൾ പ്രമോഷൻ കൊടുത്തു രൂപതാ ചാൻസലറാക്കി; വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായപ്പോഴും അതേസ്ഥാനത്ത് സംരക്ഷിച്ചു; ക്‌നാനായ കത്തോലിക്ക സഭയെ നാണം കെടുത്തിയ വൈദികനെ ഒടുവിൽ ചാൻസലർ പദവിയിൽ നിന്നും പുറത്താക്കിയത് കൂട്ടുപ്രതി സെഫിക്കൊപ്പം കുറ്റവിചാരണ അടുത്തമാസം ആരംഭിക്കാനിരിക്കേ; കന്യാചർമ്മം കൃത്രിമമായി വെച്ചുപിടിപ്പിച്ചും കേസ് അട്ടിമറിക്കാൻ ശ്രമിച്ച ബുദ്ധികേന്ദ്രത്തിനെതിരെ നടപടി എത്തിയത് മറുനാടൻ വാർത്തയെ തുടർന്ന്
എറണാകുളത്ത് ജേക്കബ് തോമസ്; വട്ടിയൂർക്കാവിൽ കുമ്മനമോ സുരേഷ് ഗോപിയോ; കോന്നിയിൽ ശോഭാ സുരേന്ദ്രൻ; മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും; പാലായിൽ അൽഫോൻസ് കണ്ണന്താനം; അരൂരിൽ തുഷാറും കൂടിയെത്തിയാൽ പൊടിപൊടിക്കും; സ്ഥാനാർത്ഥികളായി പിള്ള മനസ്സിൽ കാണുന്നത് പ്രമുഖരെ തന്നെ; ലക്ഷ്യമിടുന്നത് മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും വിജയവും മൂന്നിടത്ത് രണ്ടാംസ്ഥാനവും; സ്ഥാനാർത്ഥികളെ നേരിട്ട് നിശ്ചയിക്കാൻ അമിത് ഷായും; ബിജെപി ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക്
അഭയ കേസിൽ നിർണായകമായത് സിസ്റ്റർ സെഫിയുടെ വൈദ്യപരിശോധനാ ഫലങ്ങൾ തന്നെ; ഫാദർ കോട്ടൂരുമായുള്ള ബന്ധം നിഷേധിക്കാൻ സെഫി ഹൈമനോപ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു എന്ന സൂചന ലഭിച്ചത് നാർക്കോ അനാലിസിസ് ടെസ്റ്റിൽ; ആലപ്പുഴ മെഡിക്കൽ കോളേജിലെ വിദഗ്ധ പരിശോധനയിൽ കന്യകയല്ലെന്ന് തെളിഞ്ഞു; മാറിട പരിശോധനയും ലൈംഗികബന്ധം സ്ഥിരീകരിക്കാൻ തെളിവായി; സെഫി കന്യാചർമം വെച്ചുപിടിപ്പിച്ചത് ഏത് ആശുപത്രിയിൽ വെച്ചെന്നത് ഇപ്പോഴും ദുരൂഹം
അപമാനിച്ചെന്ന പരാതി നൽകിയ വനിതാ നേതാവിനെ സംഘടനയ്ക്ക് പുറത്ത് നിർത്തിയ വില്ലാളി വീരൻ; അശ്ലീലം പോസ്റ്റ് ചെയ്ത അണ്ടർ സെക്രട്ടറിയെ തൊടാൻ കോടിയേരിക്ക് പോലും കൈവിറച്ചു; നമ്മൾ സഖാക്കൾ ഗ്രൂപ്പിൽ ചേരാൻ ക്യൂ നിൽക്കുന്ന സഖാക്കളുടെ ചിത്രവുമായി ട്രോളന്മാരുടെ കടന്നാക്രമണം; നമ്മൾ സഖാക്കൾ പൂട്ടിച്ച അണ്ടർ സെക്രട്ടറിക്കെതിരെ സെക്രട്ടറിയേറ്റ് അസോസിയേഷനിലും കലാപം; സെക്രട്ടറിയേറ്റിലെ പ്രശ്‌നങ്ങൾ യൂണിവേഴ്‌സിറ്റി കോളേജിനെക്കാൾ ഗുരുതരമോ?
സ്വാമി ശരണം...ഹിന്ദു മരിച്ചു...പിണറായി വീണ്ടും കൊന്നു....... എന്ന് നവോത്ഥാനക്കാർ; ആചാര ലംഘനം നടന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോയിലെ സ്ത്രീ ജനിച്ച വർഷം 1964 ആണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പരിവാറുകാരും; ഈ അമ്മ തമിഴ്‌നാട്ടിൽ നിന്നെത്തിയ 50 വയസിനു മുകളിൽ പ്രായമുള്ള മാളികപ്പുറമെന്നും ബജ്രംഗ്ദൾ നേതാവ്: രണ്ട് ദിവസം മുമ്പ് ഹരിവരാസനം പാടി നടയടയ്ക്കുമ്പോൾ കൊടിമരത്തിന് മുമ്പിൽ നിന്ന് പ്രാർത്ഥിച്ചത് യുവതിയോ? ശബരിമലയിൽ വീണ്ടും വിവാദം
മാനേജർമാരുടെ മകളെ മൂന്നാം ഭാര്യയാക്കാൻ അണ്ണാച്ചി ശ്രമിച്ചത് ജ്യോത്സ്യന്റെ വാക്ക് കേട്ട്; ശല്യം കാരണം നാടു വിട്ടു പോയിട്ടും വെറുതെ വിട്ടില്ല; രാജഗോപാലിനെ ഞെട്ടിച്ച് വിവാഹം നടത്തിയപ്പോൾ ആഗ്രഹം നിയന്ത്രിക്കാനാവാതെ ജ്യോതിയുടെ ഭർത്താവിന്റെ ഘാതകനായി; ജാമ്യത്തിൽ ഇറങ്ങിയിട്ടും ജ്യോതിയോടുള്ള മോഹവുമായി ജീവിച്ചു; പക കൈവിടാതെ പോരാടി ജ്യോതിയും; ജീവപര്യന്തം വിധിക്കപ്പെട്ടെങ്കിലും കേവലം എട്ട് മാസം മാത്രം ജയിലിൽ ജീവിച്ച 'ദോശ മുതലാളിയുടെ' ജീവിതം അവസാനിക്കുമ്പോൾ
എന്റെ മാല പൊട്ടിച്ചേയെന്ന് വയസായ അമ്മയുടെ നിലവിളി; പെട്ടെന്ന് ബാഗും മൊബൈലും കണ്ടക്ടറെ ഏൽപിച്ച് തമിഴ് നാടോടി സ്ത്രീയുടെ പിന്നാലെ ഓടി കാൽ തട്ടി വീഴ്‌ത്തി നിലത്തിട്ട് ഷാൾ കൊണ്ട് കെട്ടി; വൃദ്ധയുടെ മാല പൊട്ടിച്ച കള്ളിയെ ഓടിച്ചിട്ട് പിടിച്ച റിനി റോബിൻ ഓർക്കാപ്പുറത്ത് താരമായി; മുമ്പ് ഒരുഞരമ്പ് രോഗിയെ കനാലിൽ തള്ളിയ കഥകൂടി മറുനാടനോട് പങ്കുവച്ച് സിവിൽ സർവീസ് വിദ്യാർത്ഥിനി
വിവാഹം കഴിക്കാത്ത യുവതി വീടിനുള്ളിൽ പ്രസവിച്ചു; കുഞ്ഞിനെ പിതാവും വല്യച്ഛനും ചേർന്ന് പറമ്പിൽ കുഴിച്ചിട്ടു; അവശനിലയിലായ യുവതിയെ ആശുപത്രിയിലാക്കിയപ്പോൾ പൊലീസിന് വിവരം ചോർന്നു കിട്ടി; ചാപിള്ളയെയാണ് പ്രസവിച്ചതെന്ന് ബന്ധുക്കൾ; കുഞ്ഞിന്റെ പോസ്റ്റുമോർട്ടം നടത്താൻ പൊലീസ്; അവിവാഹിതയുടെ ഗർഭം ചർച്ചയാകുമ്പോൾ
ഒരവസരം ലഭിച്ചാൽ അഭിമുഖം ചെയ്യാൻ തിരഞ്ഞെടുക്കുന്നവരിൽ മമ്മൂട്ടിയും മോഹൻലാലുമില്ല! ചോദ്യം ചോദിക്കാൻ നടിക്ക് താൽപ്പര്യം ഓം പുരിയോടും ജാമീല ജാമിലിനോടും; ലിഫ്റ്റിൽ കുടുങ്ങിയാൽ കൂടെ ബ്ലാൻചെറ്റി ഉണ്ടായാൽ സന്തോഷവും; പുതിയ ലുക്കിലെ ഫോട്ടോ ഷൂട്ടിനിടെ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി ഉരുളയ്ക്ക് ഉപ്പേരിപ്പോലെ; പാർവ്വതി തിരുവോത്ത് കാര്യങ്ങളെ കാണുന്നത് ഇങ്ങനെ
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ