Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹാരിസൺ കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി; തള്ളിയത് ഹൈക്കോടതി വിധി റദ്ദാക്കണമെന്ന സർക്കാർ ആവശ്യം; ഉടമസ്ഥ അവകാശം നിർണയിക്കാൻ സ്‌പെഷ്യൽ ഓഫീസർക്ക് കഴിയില്ലെന്നും കോടതി; 38,000 ഏക്കർ ഏറ്റെടുത്തത് റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ചു; ഏറ്റെടുത്ത നടപടിയല്ല കോടതിയിൽ അവതരിപ്പിച്ച രീതിയാണ് തെറ്റെന്ന് വിമർശിച്ച് സുശീല ഭട്ട്

ഹാരിസൺ കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി; തള്ളിയത് ഹൈക്കോടതി വിധി റദ്ദാക്കണമെന്ന സർക്കാർ ആവശ്യം; ഉടമസ്ഥ അവകാശം നിർണയിക്കാൻ സ്‌പെഷ്യൽ ഓഫീസർക്ക് കഴിയില്ലെന്നും കോടതി; 38,000 ഏക്കർ ഏറ്റെടുത്തത് റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ചു; ഏറ്റെടുത്ത നടപടിയല്ല കോടതിയിൽ അവതരിപ്പിച്ച രീതിയാണ് തെറ്റെന്ന് വിമർശിച്ച് സുശീല ഭട്ട്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഹാരിസൺ കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഹാരിസൺ ഭൂമി ഏറ്റെടുത്ത നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു.ഹൈക്കോടതി വിധി റദ്ദാക്കണമെന്ന സംസ്ഥാന സർ്കകാരിന്റെ ഹർജിയാണ് തള്ളിയത്.38000 ഏക്കർ ഭൂമിയാണ് പാട്ടക്കരാർ റദ്ദാക്കി ഏറ്റെടുത്ത നടപടിയാണ് തള്ളിയത്. ഉടമസ്ഥ അവകാശം നിർണയിക്കാൻ സ്‌പെഷ്യൽ ഓഫീസർക്ക് കഴിയില്ലെന്നും കോടതി .

ഭൂമി ഏറ്റെടുക്കാനായി സ്‌പെഷ്യൽ ഓഫീസർ പറഞ്ഞ കാരണങ്ങൾ ഹൈക്കോടതി കൃത്യമായി പരിശോധിച്ചില്ലെന്നാണു സർക്കാർ ഉന്നയിച്ച വാദം.കേരള ഭൂ സംരക്ഷണ നിയമ പ്രകാരം സ്‌പെഷ്യൽ ഓഫീസർക്ക് കോടതിയുടെ അധികാരങ്ങൾ ഉണ്ട്. ഉടമസ്ഥ അവകാശം നിശ്ചയിക്കാൻ സ്‌പെഷ്യൽ ഓഫീസർക്ക് അധികാരം ഇല്ലെന്ന ഹൈക്കോടതി കണ്ടെത്തൽ തെറ്റാണെന്നും കേരളം ഹർജിയിൽ പറയുന്നു. റിസർവ് ബാങ്ക് അനുമതി ഇല്ലാതെ ആണ് വിദേശ കമ്പനി ഭൂമി കൈവശം വെച്ചത്. ഉടമസ്ഥ അവകാശം തെളിയിക്കാൻ ഹാരിസൺ കമ്പനി ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് വിജിലൻസിന്റെ കണ്ടെത്തലിൽ പറഞ്ഞിരുന്നു.

ചോദ്യം ചെയ്ത് ഹാരിസൺ നൽകിയ ഹർജി ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഇന്ന് ആദ്യത്തെ കേസായാണ് ഇത് പരിഗണിച്ചത്. ജസ്റ്റിസ് രോഹിന്ത നരിമാൻ കേസ് പരിഗണിച്ച ഉടൻ തന്നെ സ്പെഷൽ ഓഫീസറെ വെച്ച് ഭൂമി ഏറ്റെടുത്തത് തെറ്റാണെന്നാണ് സുപ്രീം കോടതി പറഞ്ഞു. നോട്ടീസ് അയക്കുകയും വാദം കേൾക്കുകയുമാണുണ്ടായത്. സമാനമായ കേസുകളിൽ സുപ്രീംകോടതിയിൽ ഇനിയും ഹർജി നൽകണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് വലിയ തിരിച്ചടി. പാട്ടക്കരാർ ലംഘിച്ചുവെന്നായിരുന്നു കണ്ടെത്തൽ. ഇതുപോലെ ഭൂമി ഏറ്റെടുത്ത നിരവധി കേസുകൾ സുപ്രീംകോടതിയിലുണ്ട്.

കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നില്ല. സെക്ഷൻ 20 പ്രകാരം സർക്കാർ നടപടികൾ തെറ്റാണ്. വിശദമായ വാദം കേൾക്കാൻ പോലും സുപ്രീംകോടതി നിന്നില്ല. ഇക്കാര്യത്തിലെ കണ്ടെത്തൽ- നിശിതമായ വിമർശനത്തോടെയായിരുന്നു അന്ന് സർക്കാരിനെ വിമർശിച്ചത്. സർക്കാരിനെ സംബന്ധിച്ച് വലിയ തിരിച്ചടി. ഇനി പല കേസുകളെയും സ്വാധീനിക്കും. അത് തള്ളിക്കളയാനാകില്ല. നെല്ലിയാമ്പതിയിൽ ഭൂമി ഏറ്റെടുത്ത കേസ്. മലപ്പുറത്ത് ഭൂമി ഏറ്റെടുത്ത കേസ്.

നേരെ ചൊവ്വേ കോടതിയിൽ പ്രസന്റ് ചെയ്യാത്തതിനാൽ തള്ളിയതാകും. കേസ് സ്ട്രോങ്ങ് കേസാണ്. അങ്ങനെ തള്ളേണ്ട സാഹചര്യമില്ല. വാദം പോലും കേൾക്കാതെ തള്ളേണ്ട സാഹചര്യമില്ല. അതിശയമാണ്, ആശ്ചര്യമാണ്. സിംഗിൾ ബെഞ്ച് സർക്കാരിന് അനുകൂലമായി പ്രഖ്യാപിച്ചിട്ട്. ഇത് മൊത്തം ഫ്രോഡാണെന്ന് അന്ന് കോടതി പറഞ്ഞിരുന്നു. അപ്പീലിൽ അത് അതേ രീതിയിൽ പ്രസന്റ് ചെയ്ത് സാങ്കേതികമായി തള്ളുകയും. സാധാരണ രീതിയിൽ അപ്പീൽ കൊടുത്തു. മുൻ സ്പെഷൽ ഗവൺമെന്റ് പ്ലീഡറായ അഡ്വ. സുശീല ഭട്ട് പറഞ്ഞു. ഏത് സാഹചര്യത്തിലാണ് തള്ളിയത് എന്നത്ത് ഷോക്കിങ്. ഏറ്റെടുത്ത നടപടിയിൽ യാതൊരു അപാകതയുമില്ല. കോടതിയിൽ പറഞ്ഞതാണ് തെറ്റ്. പേരിനൊരു അപ്പീൽ ഫയൽ ചെയ്ത് തള്ളി എന്ന് മനസിലാക്കേണ്ടിവരും.

ഹാരിസൺസ് പ്ലാന്റേഷൻസ് കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നീക്കങ്ങൾക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി ലഭിച്ച സാഹചര്യത്തിലാണ് സർ്ക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. 38,000 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നീക്കങ്ങൾക്കാണ് തിരിച്ചടി ഉണ്ടായത്.സ്പെഷ്യൽ ഓഫീസർ രാജമാണിക്യത്തിന്റെ നടപടികൾ ഹൈക്കോടതി റദ്ദാക്കിയ കോടതി കേസുമായി ബന്ധപ്പെട്ട പൊതു താത്പര്യ ഹർജികളും തള്ളിയിരുന്നു

മുൻ കെപിസിസി അധ്യക്ഷൻ വി എം. സുധീരൻ, മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ തുടങ്ങിയവർ ഈ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കക്ഷി ചേർന്നിരുന്നു. ഇവർ ഉന്നയിച്ചിരുന്ന ആവശ്യങ്ങൾ കോടതി നിരാകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP