Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കീഴ്‌കോടതി നടപടികൾ റിപ്പോർട്ടു ചെയ്യുന്നതിൽ മാദ്ധ്യമങ്ങൾക്ക് വിലക്കില്ല; കളമശ്ശേരി തട്ടിപ്പു കേസിലെ വാദം റിപ്പോർട്ട് ചെയ്തതിൽ വിലക്കേർപ്പെടുത്തിയ കീഴ്‌കോടതി നടപടിക്ക് വിമർശനം

കീഴ്‌കോടതി നടപടികൾ റിപ്പോർട്ടു ചെയ്യുന്നതിൽ മാദ്ധ്യമങ്ങൾക്ക് വിലക്കില്ല; കളമശ്ശേരി തട്ടിപ്പു കേസിലെ വാദം റിപ്പോർട്ട് ചെയ്തതിൽ വിലക്കേർപ്പെടുത്തിയ കീഴ്‌കോടതി നടപടിക്ക് വിമർശനം

കൊച്ചി: കീഴ്‌കോടതി നടപടികൾ റിപ്പോർട്ടു ചെയ്യുന്നതിൽ മാദ്ധ്യമങ്ങൾക്ക് വിലക്കില്ലെന്ന് ഹൈക്കോടതി. രഹസ്യ വിചാരണ നടക്കുന്ന കോടതികളിൽ മാത്രമാണ് മാദ്ധ്യമങ്ങൾക്ക് വിലക്കുള്ളത്. നിർദ്ദേശം മജിസ്‌ട്രേറ്റിനെ അറിയിക്കണമെന്നും നടപടി ആവർത്തിക്കരുതെന്നും ഹൈക്കോടതി അറിയിച്ചു. രജിസ്റ്റ്രാർ ജനറലിന് ഹൈക്കോടതി ജഡ്ജി കെ.ടി. ശങ്കരനാണ് നിർദ്ദേശം നൽകിയത്.

കളമശ്ശേരി ഭൂമിതട്ടിപ്പ് കേസിലെ വാദം കേൾക്കുന്നതിനിടെ കോടതി മുറിയിൽ നിന്ന് മാദ്ധ്യമങ്ങളെ ഇറക്കിവിട്ട എറണാകുളം സിജെഎം നടപടിയിൽ ഇടപെട്ടുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. തുറന്ന കോടതിയിൽ വാദം കേൾക്കുമ്പോൾ മാദ്ധ്യമങ്ങളെ വിലക്കിയ നടപടി തെറ്റാണ്. ഇത്തരം നടപടികൾ ഇനി ആവർത്തിക്കരുതെന്നും രജിസ്ട്രാർ എറണാകുളം സിജെഎമ്മിന് നിർദ്ദേശം നൽകി.

രഹസ്യവിചാരണ നടക്കുന്ന സന്ദർഭങ്ങളിൽ മാത്രമാണ് മാദ്ധ്യമങ്ങൾക്ക് വിലക്കുള്ളതെന്നും ഹൈക്കോടതി വ്യക്തമാക്കി. മാദ്ധ്യമങ്ങളെ ഇറക്കിവിട്ട സംഭവം ഹൈക്കോടതി രജിസ്ട്രാർ അന്വേഷിക്കുമെന്ന് ജസ്റ്റിസ് കെ.ടി ശങ്കരൻ അറിയിച്ചു. കളമശ്ശേരി ഭൂമിതട്ടിപ്പ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്ന കോടതി മുറിയിൽ നിന്ന് മാദ്ധ്യമങ്ങളെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പുറത്താക്കിയിരുന്നു. ഈ സംഭവത്തിലാണ് ഹൈക്കോടതി രജിസ്ട്രാറുടെ ഇടപെടൽ.

കോടതി നടപടികൾ എഴുതിയെടുക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ബോധിപ്പിച്ചെങ്കിലും പുറത്ത് പോകാൻ സിജെഎം കെ.എസ്. അംബിക നിർദേശിക്കുകയായിരുന്നു. കേസിൽ അറസ്റ്റിലായ റവന്യു ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോഴായിരുന്നു കോടതിയുടെ അപൂർവ നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP