Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടു തവണ 144 ലംഘിച്ച് പൊതുയോഗം നടത്തിയതിന് പിന്നാലെ ബിജെപി എംപിക്ക് ആറ് മാസം തടവ്; രാജസ്ഥാനിലെ ഗാംഗപുർ സിറ്റി കോടതി ശിക്ഷിച്ചത് മുതിർന്ന നേതാവ് കിരോഡി ലാൽ മീണയെ; റെയിൽവേയ്ക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ അടയ്ക്കുന്നതിന് പുറമേ 10,000 രൂപ പിഴയടയ്ക്കണമെന്നും കോടതി

രണ്ടു തവണ 144 ലംഘിച്ച് പൊതുയോഗം നടത്തിയതിന് പിന്നാലെ ബിജെപി എംപിക്ക് ആറ് മാസം തടവ്; രാജസ്ഥാനിലെ ഗാംഗപുർ സിറ്റി കോടതി ശിക്ഷിച്ചത് മുതിർന്ന നേതാവ് കിരോഡി ലാൽ മീണയെ; റെയിൽവേയ്ക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ അടയ്ക്കുന്നതിന് പുറമേ 10,000 രൂപ പിഴയടയ്ക്കണമെന്നും കോടതി

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ : രണ്ടു തവണ 144 ലംഘിച്ച് പൊതുയോഗം നടത്തിയ ബിജെപി എംപിക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ച് രാജസ്ഥാനിലെ ഗാംഗപൂർ സിറ്റി കോടതി. മുതിർന്ന ബിജെപി നേതാവും ബിജെപി എംപിയുമായ കിരോഡി ലാൽ മീണയ്ക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. മാത്രമല്ല നഷ്ടപരിഹാരമായി റെയിൽവേയ്ക്കു ഒരു ലക്ഷം രൂപ നൽകാനും പിഴയായി 10,000 രൂപ അടയ്ക്കാനും കോടതി വിധിച്ചിട്ടുണ്ട്.

നിരോധന നിയമം ലംഘിച്ചു യോഗം നടത്തിയതിന് കോടതി ഓരോ കേസിലും 6 മാസം വീതം തടവു വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. മൊത്തം 6 മാസത്തെ ജയിൽവാസം മതി. 2009-10 കാലഘട്ടത്തിലെ കേസിലാണ് വിധി. നാഷനൽ പീപ്ൾസ് പാർട്ടി (എൻ.പി.പി) എംഎ‍ൽഎയായിരുന്ന കിരോഡി ലാൽ മീണ 2018ലാണ് വീണ്ടും ബിജെപിയിൽ ചേർന്നത്. 2008ലാണ് ഇദ്ദേഹം ബിജെപി വിട്ടത്.

മീണ സമുദായത്തിന്റെ നേതാവായ കിരോഡി ലാൽ, ജലവിഭവ മന്ത്രി രാം പ്രതാപുമായി കൂടിയാലോചിച്ചാണ് ഇക്കാര്യത്തിൽ അന്ന് അന്തിമ തീരുമാനമെടുത്തത്. വീട്ടിലേക്കുള്ള മടങ്ങിവരവാണ് തന്നെ സംബന്ധിച്ച് ബിജെപിയിൽ ചേരലെന്ന് യോഗത്തിനുശേഷം മീണ മാധ്യമങ്ങളോട് പറഞ്ഞു. എൻ.പി.പിക്ക് നേരത്തെ മീണയടക്കം നാലു എംഎ‍ൽഎമാരാണുണ്ടായിരുന്നത്.

അതിൽ മൂന്നുപേർ മേയിൽ ബിജെപിയിൽ ചേരാൻ തീരുമാനിച്ചിരുന്നു. ബിജെപി വിട്ട ശേഷം 2009 ൽ മീണ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിച്ച് വിജയിച്ചത്. 2013ൽ എൻ.പി.പിയിൽ ചേർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP