Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിന് വേണ്ടി ചരിത്രവിധിയുമായി ഡൽഹി കോടതി; ലൈംഗികാതിക്രമ കേസ് ഒത്തുതീർപ്പാക്കാൻ നിർദ്ദേശിച്ചത് 15,000 രൂപ കോടതി ചെലവ് കെട്ടാൻ; കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് പൈസ നിക്ഷേപിച്ച് രസീത് കാണിച്ചാൽ എഫ്.ഐ.ആർ റദ്ദാക്കാമെന്നും ജസ്റ്റിസ് സഞ്ജീവ് സച്ച്‌ദേവ ; വിധിയിൽ കയ്യടിച്ച് സോഷ്യൽ മീഡിയയും

കേരളത്തിന് വേണ്ടി ചരിത്രവിധിയുമായി ഡൽഹി കോടതി; ലൈംഗികാതിക്രമ കേസ് ഒത്തുതീർപ്പാക്കാൻ നിർദ്ദേശിച്ചത് 15,000 രൂപ കോടതി ചെലവ് കെട്ടാൻ; കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് പൈസ നിക്ഷേപിച്ച് രസീത് കാണിച്ചാൽ എഫ്.ഐ.ആർ റദ്ദാക്കാമെന്നും ജസ്റ്റിസ് സഞ്ജീവ് സച്ച്‌ദേവ ; വിധിയിൽ കയ്യടിച്ച് സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേരളത്തിന് വേണ്ടി വിശാല മനസുകാട്ടി കോടതിയും. ലൈംഗികാതിക്രമക്കേസ് ഒത്തു തീർപ്പാക്കാനായി എത്തിയ യുവാവിനോട് കോടതി ചെലവിനത്തിൽ 15,000 രൂപ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നൽകാൻ വിധിച്ച് ഡൽഹി ഹൈക്കോടതി. ജസ്റ്റിസ് സഞ്ജീവ് സച്ച്‌ദേവയുടേതായിരുന്നു ഏവരേയും അമ്പരപ്പിച്ച ഉത്തരവ്. കേസ് ഒപ്പുതീർപ്പായ സാഹചര്യത്തിൽ നടപടികൾ അവസാനിപ്പിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.

ഇത് അംഗീകരിച്ച കോടതി ദുരിതാശ്വാസ ഫണ്ടിലേക്ക് തുക അടച്ചാൽ, മതിയെന്ന് ആവശ്യപ്പെടുകയായിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ശേഷം രസീത് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചാൽ എഫ്.ഐ.ആർ ഇല്ലാതാക്കാമെന്നും ജഡ്ജിയുടെ ഉത്തരവിൽ പറയുന്നു. വിധി വന്നതോടെ സോഷ്യൽ മീഡിയ ഈ വാർത്ത ആഘോഷമാക്കുകയും ചെയ്തു.

കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകാൻ ഡൽഹി ഹൈക്കോടതി നേരത്തേ തീരുമാനിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനും മറ്റു ജഡ്ജിമാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യാനാണ് തീരുമാനം എടുത്തിരുന്നത്. ഇത് പ്രകാരം ജഡ്ജിമാരും മറ്റ് കോടതി അംഗങ്ങളുമുൾപ്പടെ തുക സംഭാവന ചെയ്യണമെന്ന് നിർദ്ദേശിച്ചിരുന്നു. നേരത്തേ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ള ജഡ്ജിമാർ 25,000 രൂപ വീതം നിധിയിലേക്കു സംഭാവന ചെയ്യാൻ തീരുമാനിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP