Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ ഡൽഹി കോടതിയുടെ വിധി സുപ്രീം കോടതി ശ്രദ്ധിച്ചാൽ പീഡന കേസ് ഭയന്ന് കഴിയുന്ന പുരുഷന്മാരുടെ ഭാഗദേയം മാറും; വ്യാജ പീഡന കേസിൽ പ്രതി ചേർക്കപ്പെട്ടവർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് കോടതി

ഈ ഡൽഹി കോടതിയുടെ വിധി സുപ്രീം കോടതി ശ്രദ്ധിച്ചാൽ പീഡന കേസ് ഭയന്ന് കഴിയുന്ന പുരുഷന്മാരുടെ ഭാഗദേയം മാറും; വ്യാജ പീഡന കേസിൽ പ്രതി ചേർക്കപ്പെട്ടവർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് കോടതി

ന്യൂഡൽഹി: കോടതിവിധികൾ പലപ്പോഴും പല വിധത്തിലാണ് വ്യാഖ്യാനിക്കുന്നത്. മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തുവരുമ്പോൾ വീണ്ടും മാറിമറിയും. ഡൽഹി കോടതിയുടേതായി. ഇന്ന് പുറത്തുവന്ന വിധി സുപ്രീംകോടതി നിരീക്ഷിച്ചാൽ പീഡനകേസിൽ ശിക്ഷ പ്രതീക്ഷിച്ചു കഴിയുന്നവരുടെ തലവര മാറ്റിമറിക്കും. പ്രതികാരം തീർക്കാൻ അടക്കം പുരുഷന്മാർക്ക്‌മേൽ പീഡന കേസ് ചുമത്തുന്ന നടപടിക്ക് എതിരായവാണിംഗാണ് ഡൽഹി കോടതിയുടെ വിധി. വ്യാജ പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ടാൽ പുരുഷന്മാർക്ക് പരാതിക്കാരിക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നാണ് കോടതി.

വ്യാജ ആരോപണങ്ങളുടെ പേരിൽ പീഡനക്കേസുകളിൽ പ്രതി ചേർക്കപ്പെടുന്ന പുരുഷന്മാർക്ക് കോടതി വെറുതെ വിട്ടാൽ പീഡന ആരോപണം ഉന്നയിച്ച സ്ത്രീയ്‌ക്കെതിരെ മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടും ആദ്യത്തെ കേസിൽ നിയമനടപടിക്ക് ചെലവായ തുക ആവശ്യപ്പെട്ടും നിയമനടപടി സ്വീകരിക്കാമെന്നാണ് കോടതി വിധി.

സഹപ്രവർത്തക നൽകിയ പീഡനക്കേസിൽ ഡൽഹിയിലെ മുഖർജി നഗർ സ്വദേശിയായ ഒരാളെ വെറുതെവിട്ടു കൊണ്ടാണ് കോടതിയുടെ നിർണ്ണായക വിധി. പീഡനക്കേസ് നൽകിയ യുവതി തന്നെ വിചാരണ വേളയിൽ കോടതിയിൽ മൊഴി മാറ്റുകയും ആരോപണവിധേയനുമായുണ്ടായിരുന്ന ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നെന്ന് വ്യക്തമാക്കുകയുമായിരുന്നു. ഈ കേസിൽ വിധി പ്രസ്താവിക്കവെയാണ് കോടതിയുടെ വ്യാജ പീഡനക്കേസുകൾ സംബന്ധിച്ച് കോടതി വ്യക്തമാക്കിയത്. വ്യാജ ആരോപണങ്ങൾ പീഡനക്കേസിൽ പ്രതിയായ ആരോപണവിധേയർ അനുഭവിച്ച മാനസിക പീഡനവും മാനനഷ്ടവും കാണാതിരിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം ഇര മൊഴി മാറ്റിയതു കൊണ്ടു മാത്രം ആരോപണവിധേയർ പൂർണ്ണമായി കുറ്റവിമുക്തരായെന്ന് പറയാനാകില്ലെന്ന് മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഇന്ദിരാ ജെയ്‌സിങ് പറഞ്ഞു. പീഡനക്കേസുകളിൽ ഇരകളിൽ മൊഴി മാറ്റുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ടെന്നും ഇന്ദിരാ ജെയ്‌സിങ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP