Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐപിഎൽ ഒത്തുകളിക്കേസിൽ മലയാളി താരം ശ്രീശാന്തിനു വീണ്ടും ഡൽഹി കോടതിയുടെ നോട്ടീസ്; നടപടി ക്ലീൻ ചിറ്റ് നൽകിയ വിചാരണക്കോടതിയുടെ നിലപാടിനെതിരായ പരാതിയിൽ

ഐപിഎൽ ഒത്തുകളിക്കേസിൽ മലയാളി താരം ശ്രീശാന്തിനു വീണ്ടും ഡൽഹി കോടതിയുടെ നോട്ടീസ്; നടപടി ക്ലീൻ ചിറ്റ് നൽകിയ വിചാരണക്കോടതിയുടെ നിലപാടിനെതിരായ പരാതിയിൽ

ന്യൂഡൽഹി: ഐപിഎൽ ഒത്തുകളിക്കേസിൽ മലയാളി താരം എസ് ശ്രീശാന്ത് അടക്കമുള്ള 36 പേർക്ക് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ശ്രീശാന്തടക്കമുള്ളവർക്കെതിരേ ചുമത്തിയിരുന്ന കേസുകൾ വിചാരണക്കോടതി തള്ളിയതിനെതിരേ ഡൽഹി പൊലീസ് സമർപ്പിച്ച ഹർജിയിലാണ് കോടതി നോട്ടീസ് അയച്ചത്.

അടുത്ത തവണ വാദം കേൾക്കുന്ന ഡിസംബർ 16നു മുമ്പ് നോട്ടീസിനു മറുപടി നൽകാനാണു നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ വർഷം ജൂലൈ 25നു ശ്രീശാന്തടക്കമുള്ളവർക്ക് വിചാരണ കോടതി ക്ലീൻചിറ്റ് നൽകിയിരുന്നു.

ആരോപണവിധേയരായ കളിക്കാർക്കെതിരേ മക്കോക്കയടക്കമുള്ള വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും വേണ്ടത്ര തെളിവില്ലെന്നു പറഞ്ഞാണ് വിചാരണക്കോടതി കളിക്കാരെ കുറ്റവിമുക്തരാക്കിയത്. ഒത്തുകളി ആരോപണം പുറത്തുവന്നതിനു പിന്നാലെ ഇന്ത്യൻ ദേശീയ ടീം അംഗമായിരുന്ന ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാൻ അടക്കമുള്ള കളിക്കാരെ ബിസിസിഐ സസ്‌പെൻഡ് ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP