Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബോഫോഴ്‌സ് കേസിൽ ഹിന്ദുജ സഹോദരന്മാരെ വെറുതെ വിട്ടപ്പോൾ അപ്പീൽ നൽകാൻ സമ്മതിച്ചില്ലെന്ന് സിബിഐ; പത്തുവർഷത്തിനു ശേഷമുള്ള സിബിഐ അഭിഭാഷകന്റെ വെളിപ്പെടുത്തൽ സുപ്രീംകോടതിയിൽ

ബോഫോഴ്‌സ് കേസിൽ ഹിന്ദുജ സഹോദരന്മാരെ വെറുതെ വിട്ടപ്പോൾ അപ്പീൽ നൽകാൻ സമ്മതിച്ചില്ലെന്ന് സിബിഐ; പത്തുവർഷത്തിനു ശേഷമുള്ള സിബിഐ അഭിഭാഷകന്റെ വെളിപ്പെടുത്തൽ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ബൊഫോഴ്‌സ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹിന്ദുജ സഹോദരന്മാരെ വിട്ടയക്കാൻ അനുമതി നൽകിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നതിൽനിന്ന് തങ്ങളെ വിലക്കിയിരുന്നതായി സിബിഐ. ബോഫോഴ്‌സ് കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ വന്ന ഒരു സ്വകാര്യ അപ്പീലിന്റെ വിചാരണാവേളയിലാണ് പത്തുവർഷം മുമ്പ് കേന്ദ്രസർക്കാർ ഇത്തരത്തിൽ അനുമതി നിഷേധിച്ച കാര്യം സിബിഐ അഭിഭാഷകൻ സുപ്രീംകോടതിയിൽ അറിയിച്ചത്. വിഷയം അഞ്ചുവർഷത്തിനു ശേഷം പുതിയ ഹിയറിംഗിനായി ചീഫ് ജസ്റ്റീസ് ടിഎസ് ഠാക്കൂറും ജസ്റ്റിസ് ഡി വൈ ചന്ദ്രാച്ചുദും അടങ്ങിയ ഡിവിഷൻ ബെഞ്ചിൽ എത്തിയതായിരുന്നു.

പരാതിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നില്ല. ഈ വേളയിലാണ് സിബിഐയുടെ അഭിപ്രായം കോടതി തേടിയപ്പോൾ ഹിന്ദുജ സഹോദരന്മാരെ മോചിപ്പിക്കുന്നതിനെതിരെ അപ്പീൽ നൽകാൻ തീരുമാനിച്ചപ്പോൾ അതിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ച കാര്യം അഭിഭാഷകൻ പി കെ ദേയ് വ്യക്തമാക്കിയത്. ബോഫോഴ്‌സ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹിന്ദുജ സഹോദരന്മാരായ ശ്രീചന്ദ്, ഗോപിചന്ദ്, പ്രകാശ് ചന്ദ് എന്നിവരെയും ബോഫോഴ്‌സ് കമ്പനിയേയും കോടതി ഒഴിവാക്കിയത് 2005 മെയ് 31നാണ്.

വിഷയം സുപ്രീംകോടതി ആദ്യമായി പരിഗണിക്കുന്നത് 2010 ഓഗസ്റ്റ് 12നാണ്. വിഷയത്തിൽ ഹിന്ദുജ സഹോദരന്മാർക്ക് 2005 ഒക്ടോബറിൽ നോട്ടീസ് നൽകിയോ എന്ന് അന്ന് കോടതി തിരക്കിയിരുന്നു. പക്ഷേ, അക്കാര്യം സിബിഐക്ക് പോലും അറിയില്ലായിരുന്നു. ഇതോടെ എവിടെ പരാതിക്കാരനെന്ന് കോടതി തിരക്കിയപ്പോൾ അയാളുടെ അഭിഭാഷകനും ഹാജരില്ലായിരുന്നു. ഇതോടെ കേസ് കോടതി ജനുവരിയിലേക്ക് മാറ്റി.

2005 ഒക്ടോബറിലാണ് ഹിന്ദുജ സഹോദരന്മാരെ വെറുതെവിട്ട ഹൈക്കോടതി വിധി ചോദ്യംചെയ്ത് സ്വകാര്യ അന്യായം നൽകുന്നത്. സിബിഐ അപ്പീൽ നൽകാത്ത സാഹചര്യത്തിലായിരുന്നു ഇത്. ബോഫോഴ്‌സ് ഇടപാടുമായി ബന്ധപ്പെട്ടുയർന്ന അഴിമതി ആരോപണത്തിൽ ഹിന്ദുജ സഹോരന്മാർക്കെതിരെ സിബിഐ കണ്ടെത്തിയ തെളിവുകളും വാദങ്ങളും തള്ളിയായിരുന്നു ഹൈക്കോടതി അവരെ വെറുതെ വിട്ടത്. കോൺഗ്രസ് സർക്കാർ കേന്ദ്രം ഭരിച്ചിരുന്ന കാലത്ത് സോണിയ ഉൾപ്പെടെ കോൺഗ്രസ് പ്രതിരോധത്തിലായ കേസിൽ അപ്പീൽ നൽകുന്നതിൽ നിന്ന് അന്നത്തെ സർക്കാർ തങ്ങളെ വിലക്കിയെന്ന വാദം ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP