Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൾസർ സുനിക്കൊപ്പം പ്രതിക്കൂട്ടിൽ നിൽക്കാൻ സൂപ്പർ താരം ഇന്നുമെത്തും; നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് അതിവേഗ സ്വഭാവം ലഭിച്ചേക്കും; അഭിനയം മാറ്റിവച്ച് നടപടികളിൽ സഹകരിക്കാനുറച്ച് നടൻ; ദൃശ്യത്തെളിവ് ദിലീപിന് കിട്ടില്ലെന്നും വിലയിരുത്തൽ; സ്വന്തം അഭിഭാഷകനെ നിയമിക്കാനുള്ള അക്രമത്തിനിരയായ നടിയുടെ ആവശ്യത്തിലും തീരുമാനമുണ്ടായേക്കും

പൾസർ സുനിക്കൊപ്പം പ്രതിക്കൂട്ടിൽ നിൽക്കാൻ സൂപ്പർ താരം ഇന്നുമെത്തും; നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് അതിവേഗ സ്വഭാവം ലഭിച്ചേക്കും; അഭിനയം മാറ്റിവച്ച് നടപടികളിൽ സഹകരിക്കാനുറച്ച് നടൻ; ദൃശ്യത്തെളിവ് ദിലീപിന് കിട്ടില്ലെന്നും വിലയിരുത്തൽ; സ്വന്തം അഭിഭാഷകനെ നിയമിക്കാനുള്ള അക്രമത്തിനിരയായ നടിയുടെ ആവശ്യത്തിലും തീരുമാനമുണ്ടായേക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ വിചാരണ നടപടികൾ ഇന്നു വീണ്ടും തുടങ്ങും. നടൻ ദിലീപ് അടക്കമുള്ള പ്രതികൾ ഹാജരാവും. വിചാരണ തുടങ്ങിയതിനാൽ ദിലീപ് തൽകാലത്തേക്ക് അഭിനയം പോലും നിർത്തി വച്ചിരിക്കുകയാണ്. വിചാരണയ്ക്ക് ശേഷം മാത്രമേ ദിലീപ് ഇനി സിനിമകളിൽ അഭിനയിക്കൂവെന്നാണ് സൂചന. പൾസർ സുനി അടക്കമുള്ള പ്രതികളും വിചാരണയ്ക്കായി കോടതിയിൽ എത്തും.

കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യപ്പെട്ട പ്രതിഭാഗത്തിന്റെ ഹർജി, സ്വന്തം അഭിഭാഷകനെ നിയോഗിക്കാൻ അതിക്രമത്തിന് ഇരയായ നടി നൽകിയ അപേക്ഷ, കേസിൽ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവർ നൽകിയ അപേക്ഷ എന്നിവ കോടതി ഇന്നു പരിഗണിക്കും. ഇതെല്ലാം കേസിനെ സ്വാധീനിക്കാൻ പോന്ന ഹർജികളാണ്. വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജ്ഡ്ജിയും വേണമെന്നും ആക്രമത്തിനിരയായ നടി ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിന്റെ വിചാരണ നടപടികൾ അനന്തമായി നീണ്ടുപോവുന്ന സാഹചര്യം ഉണ്ടാക്കരുതെന്നു കോടതി പ്രതിഭാഗത്തോടു നേരത്തെ നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിൽ എല്ലാ ദിവസവും കോടതിയിൽ നേരിട്ടെത്താൻ തന്നെയാണ് ദിലീപിന്റെ പദ്ധതി. കേസിൽ ദൃശ്യ തെളിവ് തേടിയുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജിയിൽ ദിലീപ് അനുകൂല വിധി പ്രതീക്ഷിക്കുന്നില്ലെന്നാണ് സൂചന. വിചാരണ നടപടികൾ നീട്ടിക്കൊണ്ട് പോകാനുള്ള തന്ത്രം മാത്രമാണിതെന്ന വിലയിരുത്തൽ പൊതുവേ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ വിചാരണയുമായി പൂർണ്ണമായും സഹകരിക്കാനാണ് ദിലീപിന്റെ തീരുമാനം.

നടിക്കെതിരായ ആക്രമണത്തിൽ കൂട്ടമാനഭംഗമാണ് ഉണ്ടായതെന്നു പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ നിലപാട് എടുത്തിരുന്നു. നടിയെ ആക്രമിച്ച് നീലച്ചിത്രം പകർത്താനായിരുന്നു പ്രതികളുടെ ശ്രമമെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയ ശേഷം ആ ദൃശ്യങ്ങൾ ആവശ്യപ്പെടുന്നത് ക്രൂരമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇരയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ കേസെടുക്കാവുന്ന സംഭവമാണിത്. പുറത്തുവിടാനാകാത്ത ദൃശ്യങ്ങളാണു മെമ്മറി കാർഡിലുള്ളത്. അതുകൊണ്ടുതന്നെ ദൃശ്യങ്ങൾ വേണമെന്ന ദിലീപിന്റെ ആവശ്യം ക്രൂരമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ദൃശ്യങ്ങളും രേഖകളും പ്രതിഭാഗം നേരത്തെ പരിശോധിച്ചിട്ടുള്ളതാണ്. മാധ്യമങ്ങളിൽ ചർച്ചയാക്കുന്നതിനാണ് പ്രതിഭാഗം ആവർത്തിച്ച് ദൃശ്യങ്ങളാവശ്യപ്പെടുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് നൽകാനാകില്ല. ദൃശ്യങ്ങളില്ലാതെതന്നെ കേസ് തെളിയിക്കാമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. അതിനിടെ, നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ എന്തിനാണെന്നു പ്രതിഭാഗത്തിന്റെ വാദത്തിനിടെ ദിലീപിനോട് ഹൈക്കോടതി ചോദിച്ചു. ദൃശ്യങ്ങൾ കോടതിയിൽവച്ചു പരിശോധിച്ചതല്ലേയെന്നും ഹൈക്കോടതി ആരാഞ്ഞു.

എന്നാൽ, ദൃശ്യങ്ങളിൽ എഡിറ്റിങ് നടന്നതായി സംശയമുണ്ടെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ മറുപടി. വിഡിയോയിൽ സ്ത്രീ ശബ്ദമുണ്ട്. അതാരുടേതാണെന്നു പരിശോധിച്ചിട്ടില്ല. നടിയുടെ ശബ്ദത്തിന്റെ തീവ്രത കുറച്ചതായും സംശയമുണ്ട്. പുരുഷ, സ്ത്രീ ശബ്ദങ്ങളുടെ തീവ്രത തമ്മിൽ വ്യത്യാസമുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP