Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ വേണമെന്ന പ്രതിയുടെ വാദം സുപ്രീംകോടതി തള്ളി; സ്വകാര്യത മാനിക്കേണ്ടതുണ്ടെന്നും വിഡീയോ ദൃശ്യങ്ങൾ കൈമാറില്ലെന്നും കോടതി; തള്ളുന്നത് കുറ്റപത്രത്തിലെ രേഖകളെല്ലാം പ്രതിക്ക് അവകാശപ്പെട്ടതെന്ന വാദം; ദൃശ്യങ്ങൾ കണാമെന്നും നൽകില്ലെന്നുമുള്ള സുപ്രീംകോടതിയുടെ വിധി അതീവ നിർണ്ണായകം; കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സൂപ്പർ താരത്തിന്റെ നീക്കം പാളി; ഇനി കേസിൽ വിചാരണ

ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ വേണമെന്ന പ്രതിയുടെ വാദം സുപ്രീംകോടതി തള്ളി; സ്വകാര്യത മാനിക്കേണ്ടതുണ്ടെന്നും വിഡീയോ ദൃശ്യങ്ങൾ കൈമാറില്ലെന്നും കോടതി; തള്ളുന്നത് കുറ്റപത്രത്തിലെ രേഖകളെല്ലാം പ്രതിക്ക് അവകാശപ്പെട്ടതെന്ന വാദം; ദൃശ്യങ്ങൾ കണാമെന്നും നൽകില്ലെന്നുമുള്ള സുപ്രീംകോടതിയുടെ വിധി അതീവ നിർണ്ണായകം; കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സൂപ്പർ താരത്തിന്റെ നീക്കം പാളി; ഇനി കേസിൽ വിചാരണ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ പകർപ്പ് കേസിൽ പ്രതിയായ നടൻ ദിലീപിനു ലഭിക്കില്ല. ഈ ആവശ്യവുമായി ദിലീപ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഇതോടെ ഇനി വിചാരണയ്ക്കുള്ള തടസ്സങ്ങൾ നീങ്ങും. ദൃശ്യങ്ങൾ ദിലീപിനു പരിശോധിക്കാമെന്നു സുപ്രീംകോടതി വിധിച്ചു. ഇക്കാര്യത്തിൽ സുപ്രീംകോടതി ചില മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചു. ഇരയുടെ സ്വകാര്യത കണക്കിലെടുത്താണു വിധിയെന്നു സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ പകർപ്പ് തനിക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു ദിലീപിന്റെ വാദം.

മെമ്മറി കാർഡ് തെളിവിന്റെ ഭാഗമായുള്ള രേഖയാണോ തൊണ്ടിമുതലാണോയെന്നു വ്യക്തമാക്കാൻ കോടതി നേരത്തേ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്, മെമ്മറി കാർഡിലെ ദൃശ്യങ്ങൾ രേഖയാണെന്നും മെമ്മറി കാർഡ് തൊണ്ടിമുതലാണെന്നും സർക്കാർ അറിയിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് വിധി. നേരത്തെ ഹൈക്കോടതിയും ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ അത് പോരെന്നും ദൃശ്യങ്ങൾ വേണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. ഇതാണ് സുപ്രീംകോടതിയും തള്ളുന്നത്. കേസ് വിചാരണ നീട്ടിക്കൊണ്ടു പോകാൻ വേണ്ടിയാണ് ഈ നീക്കമെന്നും വിവാദമെത്തിയിരുന്നു. ഈ കേസിൽ പൊലീസ് ദിലീപിനെതിരെ കുറ്റപത്രം നൽകിയിട്ട് മാസങ്ങളായി. ഈ കേസ് കാരണമാണ് വിചാരണ നീണ്ടു പോയത്.

ഓടുന്ന കാറിൽ വച്ചുണ്ടായ ആക്രമണത്തിൽ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തിയ ആക്രമണ ദൃശ്യങ്ങൾ കേസിലെ പ്രധാന രേഖയാണ്. നിയപരമായി അത് ലഭിക്കാൻ അവകാശമുണ്ടെന്നും ദിലീപ് വാദിച്ചിരുന്നു. ദൃശ്യങ്ങൾ കൈമാറുന്നിന് ഉപാധികൾ വെക്കാമെന്നും ദൃശ്യങ്ങൾ ചോരാതിരിക്കാൻ വാട്ടർമാർക്കിട്ട് നൽകിയാൽ മതിയെന്നും ദിലീപ് അറിയിച്ചിരുന്നു.

അതേസമയം ഉപാധികളോടെ പോലും ദൃശ്യങ്ങൾ കൈമാറരുതെന്നാണ് ആക്രമണത്തിന് ഇരയായ നടി ആവശ്യപ്പെട്ടത്. സ്വകാര്യതയും സുരക്ഷയും കണക്കിലെടുക്കണമെന്നും അവർ കോടതിയിൽ അഭ്യർതഥിച്ചിരുന്നു. ദൃശ്യങ്ങൾ കൈമാറണമെന്ന ആവശ്യത്തെ സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ ശക്തമായി എതിർത്തിയിരുന്നു. ദൃശ്യങ്ങൾ ദിലീപിന് നൽകാൻ കോടതി തീരുമാനിച്ചാൽ മറ്റ് പ്രതികളും ഇതേ ആവശ്യവുമായി എത്താമെന്ന് സർക്കാർ കോടതിയിൽ വാദിച്ചിരുന്നു.

സുപ്രീംകോടതിയിലെ കേസ് നീണ്ടുപോയതിനാൽ ദിലീപ് ഉൾപ്പടെയുള്ളവർക്കെതിരെ കുറ്റംചുമത്താൻ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. വിധി വരുന്നതോടെ വിചാരണ നടപടികളിലേക്ക് പോകുന്നതിന് അന്വേഷണ സംഘത്തിനുള്ള തടസ്സം നീങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മുഗുൾ റോത്തഗിയാണ് ദിലീപിന് വേണ്ടി കേസിൽ ഹാജരായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP