Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൾസർ സുനിക്കൊപ്പം പ്രതിക്കൂട്ടിൽ നിന്ന് അഭിഭാഷകരുടെ ചോദ്യങ്ങൾക്ക് എങ്ങനെ മറുപടി നൽകും? നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്താരം 30ന് തുടങ്ങാനിരിക്കവെ ദിലീപ് വീണ്ടും തേടുന്നത് കേസു നീട്ടാനുള്ള വഴി; സാക്ഷിവിസ്താരം നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് വിചാരണാ കോടതിയെ സമീപിച്ചു; ദൃശ്യ പരിശോധനാ ഫലത്തിൽ പ്രതീക്ഷ അർപ്പിച്ചു മുന്നോട്ടു പോകുന്നത് കേസിലെ വിചാരണ വീണ്ടും നീട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടു തന്നെ

പൾസർ സുനിക്കൊപ്പം പ്രതിക്കൂട്ടിൽ നിന്ന് അഭിഭാഷകരുടെ ചോദ്യങ്ങൾക്ക് എങ്ങനെ മറുപടി നൽകും? നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്താരം 30ന് തുടങ്ങാനിരിക്കവെ ദിലീപ് വീണ്ടും തേടുന്നത് കേസു നീട്ടാനുള്ള വഴി; സാക്ഷിവിസ്താരം നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് വിചാരണാ കോടതിയെ സമീപിച്ചു; ദൃശ്യ പരിശോധനാ ഫലത്തിൽ പ്രതീക്ഷ അർപ്പിച്ചു മുന്നോട്ടു പോകുന്നത് കേസിലെ വിചാരണ വീണ്ടും നീട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടു തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ സാക്ഷിവിസ്താനം നിർത്തിവെക്കണം എന്ന ആവശ്യവുമായി നടൻ ദിലീപ് വീണ്ടും രംഗത്തത്തി. ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ റിപ്പോർട്ട് ലഭിക്കുന്നതുവരെ വിസ്താരം നിർത്തണമെന്നാണ് ആവശ്യം. ഇതിനായി വിചാരണ കോടതിയിൽ ദിലീപ് ഹർജി നൽകി. കേസിൽ ഈ മാസം 30 ന് സാക്ഷി വിസ്താരം ആരംഭിക്കും. 136 സാക്ഷികളെയാണ് ആദ്യഘട്ടത്തിൽ വിസ്തരിക്കുക. ഇത്രയും സാക്ഷികൾക്ക് സമൻസ് അയക്കാനും കോടതി ഉത്തരവിട്ടു. ദിലീപടക്കം പത്ത് പ്രതികളെയും ഇന്നലെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചിരുന്നു.

കേസിൽ തന്നെ പ്രതി ചേർക്കാൻ പര്യാപ്തമായ തെളിവുകൾ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാൽ ദിലീപിനെ പ്രതിയാക്കാൻ പാകത്തിലുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എ്‌നാൽ ഈ വാദങ്ങൾ കോടതി മുഖവിലയ്ക്കെടുത്തിരുന്നില്ല. വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ദിലീപ് ഇപ്പോൾ ശ്രമങ്ങൾ നടത്്തുന്നത്.

വിചാരണ ആറുമാസത്തിനകം പൂർത്തിക്കായിരിക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം ഉള്ളതിനാൽ വിചാരണക്കോടതിക്ക് തുടർ നടപടികളുമായി മുന്നോട്ടു പോകേണ്ടതുണ്ട്. തന്റെ വിടുതൽ ഹർജി തള്ളിയ സാഹചര്യത്തിൽ മേൽക്കോടതിയിൽ അപ്പീൽ നൽകുന്നതിന് പത്തു ദിവസം അനുവദിക്കണമെന്ന ദിലീപിന്റെ ആവശ്യം വിചാരണക്കോടതി തള്ളുകയും ചെയ്തിരുന്നു.

കേസ് വിചാരണ തുടങ്ങാനിരിക്കെ പുതിയ ആവശ്യങ്ങളുമായി കോടതിയെ സമീപിക്കുകയും വിധി പ്രതികൂലമാകുന്നതോടെ മേൽക്കോടതികളെ സമീപിക്കുകയും ചെയ്യുന്ന ദിലീപിന്റെ നടപടി, കേസ് വിചാരണ വൈകിപ്പിക്കാനാണെന്ന ആരോപണം നിലവിൽ ഉയർന്നിട്ടുണ്ട്. കേസിലെ നടപടികൾ താമസിപ്പിക്കുന്നത് വിചാരണയിൽ ദിലീപിന് അനുകൂലമാകുമെന്ന പ്രതീക്ഷയാണുള്ളത്. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പത്താം പ്രതി വിഷ്ണുവും കോടതിയിൽ വിടുതൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയും കോടതി തള്ളി.

2017 ഫെബ്രുവരിയിലാണ് നടി ആക്രണത്തിന് ഇരയാകുന്നത്. ഓടിക്കൊണ്ടിരുന്ന കാറിൽ ബലമായി സ്വകാര്യ ദൃശ്യങ്ങൾ പകർത്തി എന്നായിരുന്നു പരാതി. സംഭവത്തിൽ മുഖ്യ പ്രതി പൾസർ സുനി പിടിയിലായതോടെ നടൻ ദിലീപിന്റെ ക്വട്ടേഷനായാണ് കുറ്റകൃത്യമെന്ന ആരോപണം ഉയർന്നു. തുടർന്ന് പൊലീസ് അന്വേഷണത്തിൽ അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയിൽവാസം കഴിഞ്ഞാണ് പുറത്തിറങ്ങിയത്. തുടർന്ന് രണ്ടു വർഷത്തിനു ശേഷമാണ് കുറ്റപത്രം കോടതിയിലെത്തിയത്.

അതിനിടെ കേന്ദ്ര ഫോറൻസിക് ലാബിൽനിന്നു ദൃശ്യം പരിശോധിച്ചതിന്റെ പ്രാഥമിക റിപ്പോർട്ട് ലഭിക്കുമെന്നാണു ദിലീപിന്റെ പ്രതീക്ഷ. വിടുതൽ ഹർജി വിചാരണകോടതി തള്ളിയതോടെ ദിലീപ് ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ നൽകും. സ്റ്റേ ഇല്ലാത്തതിനാൽ അപ്പീലുമായി ദിലീപ് മേൽകോടതികളെ സമീപിച്ചാലും വിചാരണയ്ക്കു തടസമുണ്ടാകില്ല. സാക്ഷിവിസ്താരവുമായി പ്രോസിക്യൂഷനു മുന്നോട്ടുപോകാനാവും. എന്നാൽ, ഒന്നാം സാക്ഷിയുടെ ക്രോസ് വിസ്താരത്തിനു ഫോറൻസിക് റിപ്പോർട്ട് ആവശ്യമായതിനാൽ വിചാരണ നീട്ടിവയ്ക്കണമെന്നു ദിലീപിന് ആവശ്യപ്പെടാം.

കുറ്റകൃത്യവുമായി പ്രഥമദൃഷ്ട്യാ തന്നെ ബന്ധപ്പെടുത്തുന്ന ഒരു തെളിവും പ്രോസിക്യൂഷനു ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണു ദിലീപിന്റെ വാദം. ഇക്കാര്യം സുപ്രീംകോടതിയെ ബോധ്യപ്പെടുത്തി പ്രതിപ്പട്ടികയിൽനിന്നു ഒഴിവാകാമെന്നാണു ദിലീപിന്റെ പ്രതീക്ഷ. ഇതിനാണ് ദിലീപിന്റെ അഭിഭാഷകനായ രാമൻപിള്ള ശ്രമിക്കുന്നതും. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽനിന്ന് ഷൂട്ടിങ്ങിനുശേഷം കൊച്ചിയിലേക്ക് വരുകയായിരുന്ന യുവനടിയെ നെടുമ്പാശ്ശേരി അത്താണിക്ക് സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP