Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രസവശസ്ത്രക്രിയയ്ക്ക് 2,000 രൂപ കൈക്കൂലി വാങ്ങിയ ഗൈനക്കോളജിസ്റ്റിന് 50,000 രൂപ പിഴയും മൂന്ന് വർഷം തടവും; കടയ്ക്കൽ സർക്കാർ ആശുപത്രിയിലെ ജൂനിയർ ഗൈനക്കോളജിറ്റ് റിനു അനസ് റാവുത്തർ അറസ്റ്റിലാകുന്നത് ചിതറ സ്വദേശിയുടെ പരാതിയിൽ; എട്ട് വർഷം മുൻപ് നടന്ന കേസിന്റെ വിധി പറഞ്ഞത് ഇന്നലെ

പ്രസവശസ്ത്രക്രിയയ്ക്ക് 2,000 രൂപ കൈക്കൂലി വാങ്ങിയ ഗൈനക്കോളജിസ്റ്റിന് 50,000 രൂപ പിഴയും മൂന്ന് വർഷം തടവും; കടയ്ക്കൽ സർക്കാർ ആശുപത്രിയിലെ ജൂനിയർ ഗൈനക്കോളജിറ്റ് റിനു അനസ് റാവുത്തർ അറസ്റ്റിലാകുന്നത് ചിതറ സ്വദേശിയുടെ പരാതിയിൽ; എട്ട് വർഷം മുൻപ് നടന്ന കേസിന്റെ വിധി പറഞ്ഞത് ഇന്നലെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം : പ്രസവശസ്ത്രക്രിയ നടത്താൻ കൈക്കുലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടിയിലായ ഡോക്ടർക്ക് മൂന്നുവർഷം തടവും 50,000രൂപ പിഴയും. കൊല്ലം ചിതറസ്വദേശിയായ യുവാവിന്റെ ഭാര്യയുടെ പ്രസവ ശസ്ത്രക്രിയ നടത്തുന്നതിനായി 2,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് കടയ്ക്കൽ സർക്കാർ ആശുപത്രിയിലെ ജൂനിയർ ഗൈനക്കോളജിസ്റ്റായിരുന്ന റിനു അനസ്സ് റാവുത്തർ വിജിലൻസ് വലയിലാകുന്നത്്,. നിലവിൽ ഇടുക്കി നെടുങ്കണ്ടം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡോക്ടറാണ്. തിരുവനന്തപുരം എൻക്വയറി കമ്മിഷണർ ആൻഡ് സ്‌പെഷ്യൽ ജഡ്ജ് എം.ബി.സ്‌നേഹലതയാണ് ശിക്ഷവിധിച്ചത്.

2011 നവംബർ 28-ന് പ്രസവത്തിനായി കടയ്ക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പരാതിക്കാരന്റെ ഭാര്യക്ക് പ്രസവശസ്ത്രക്രിയ നടത്താനായി ഡോ. റിനു അനസ്സ് റാവുത്തർ കൈക്കൂലി ആവശ്യപ്പെട്ടു. പണം നൽകാതിരുന്നതിനാൽ പ്രസവശസ്ത്രക്രിയ നീട്ടിക്കൊണ്ടുപോയി. ഇതിനെ തുടർന്നാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. അന്നത്തെ വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായിരുന്ന റെക്‌സ് ബോബി അർവിന്റെ നേതൃത്വത്തിൽ ഫിനോഫ്തലിൻ പുരട്ടിയ 2,000 രൂപ ഡോക്ടർക്ക് കൊടുക്കാനായി പരാതിക്കാരന് നൽകി. ഡിസംബർ രണ്ടിന് ആശുപത്രിക്കുസമീപത്തുള്ള ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് കേന്ദ്രത്തിലെത്തി പണം നൽകിയപ്പോഴാണ് വിജിലൻസ് ഇവരെ പിടികൂടിയത്.

കേസ് വിസ്താരത്തിനിടെ പരാതിക്കാരനും ഭാര്യയും കൂറുമാറി. ഇവരെ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. എന്നാൽ ക്രിമിനൽ നടപടിച്ചട്ടപ്രകാരം കൂറുമാറുന്നതിനുമുൻപേ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷവിധിച്ചത്. ഫിനോഫ്തലിൻ പൗഡറിന്റെ അംശവും ഡോക്ടറുടെ കൈവശം കണ്ടെത്താനായിരുന്നില്ല. വിജിലൻസ് ടീമിനൊപ്പമുണ്ടായിരുന്ന ഗസറ്റഡ് ഉദ്യോഗസ്ഥരുടെ മൊഴിയുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു വിധി.

കേസിന്റെ തുടരന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ദക്ഷിണമേഖലാ പൊലീസ് സൂപ്രണ്ട് ആർ.ജയശങ്കർ ആണ്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് അഡീഷണൽ ലീഗൽ അഡൈ്വസർ ഉണ്ണിക്കൃഷ്ണൻ എസ്.ചെറിന്നിയൂർ ഹാജരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP