Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

21കാരിയെ വിവാഹം കഴിച്ച പതിനേഴുകാരനെ ശിക്ഷിക്കാൻ സാധിക്കുമോ? പ്രായപൂർത്തിയെത്തിയ സ്ത്രീയെ വിവാഹം കഴിച്ച ആൺകുട്ടിയെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം ശിക്ഷിക്കാനാവില്ലെന്ന് സുപ്രീം കോടതി; വിവാഹ നിയമത്തിൽ വ്യക്തത വരുത്തിയ കോടതി വിധി വന്നത് ഹരിയാനയിലെ വിവാഹം കോടതി കയറിയപ്പോൾ

21കാരിയെ വിവാഹം കഴിച്ച പതിനേഴുകാരനെ ശിക്ഷിക്കാൻ സാധിക്കുമോ? പ്രായപൂർത്തിയെത്തിയ സ്ത്രീയെ വിവാഹം കഴിച്ച ആൺകുട്ടിയെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം ശിക്ഷിക്കാനാവില്ലെന്ന് സുപ്രീം കോടതി; വിവാഹ നിയമത്തിൽ വ്യക്തത വരുത്തിയ കോടതി വിധി വന്നത് ഹരിയാനയിലെ വിവാഹം കോടതി കയറിയപ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ നിയമ പ്രകാരം വിവാഹപ്രായമായി നിശ്ചയിച്ചിരിക്കുന്നത് പെൺകുട്ടിക്ക് 18 വയസും യുവാവിന് 21 വയസും എന്നാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ നേരെ മറിച്ച് വധുവിന് 21ഉം വരന് 18ഉം വയസു പ്രായമായാൽ ഈ വിവാഹം നിയമ വിരുദ്ധമായ മാറുമോ? ഇത്തരം കേസുകൾ വരുന്നത് കുറവാണെങ്കിലും നിയമ പ്രശ്‌നങ്ങളിലേക്ക് നയിക്കാറുണ്ട്. ഇതോട് ശൈശവ വിവാഹ നിരോധന വകുപ്പിൽ കൂടുതൽ വ്യക്തത വരുത്തി സൂപ്രീംകോടതി രംഗത്തെത്തി.

പ്രായപൂർത്തിയെത്തിയ സ്ത്രീയെ വിവാഹം കഴിച്ച ആൺകുട്ടിയെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം ശിക്ഷിക്കാനാവില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. പ്രായപൂർത്തിയെത്താത്ത പെൺകുട്ടികളെ സംരക്ഷിക്കുകയാണ് ശൈശവ വിവാഹ നിരോധന നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളിലൂടെ ഉദ്ദേശിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മോഹൻ എം ശാന്തനഗൗഡരുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധി.

ഇരുപത്തിയൊന്നു വയസുള്ള്ള സ്ത്രീയെ വിവാഹം കഴിച്ച പതിനേഴുകാരനെതിരെ നടപടിയെടുക്കാൻ നിർദേശിച്ചുകൊണ്ടുള്ള പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഉ്ത്തരവ്. ഇരുവർക്കും സംരക്ഷണം നൽകാൻ നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. അപ്പീലിൽ ഇതു റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് ശൈശവ വിവാഹ നിരോധന നിയമപ്രകാരം പതിനേഴുകാരനെതിരെ നടപടിയെടുക്കാൻ നിർദേശിക്കുകയായിരുന്നു.

കുട്ടികളെ ശിക്ഷിക്കുകയല്ല ശൈശവ വിവാഹ നിരോധന നിയമത്തിന്റെ ലക്ഷ്യമെന്ന് സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കി. പതിനെട്ടു വയസിനു മുകളിൽ പ്രായമുള്ള പുരുഷൻ പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയെ വിവാഹം കഴിച്ചാൽ രണ്ടു വർഷം വരെ തടവിനോ പിഴയോടു കൂടിയ തടവിനോ അർഹനാണ് എന്നാണ് ശൈശവ വിവാഹ നിരോധന നിയനം ഒൻപതാം വകുപ്പിൽ പറയുന്നത്. മുതിർന്ന സ്ത്രീയെ വിവാഹം കഴിച്ച ആൺകുട്ടിയെയോ ആൺകുട്ടിയെ വിവാഹം കഴിച്ച മുതിർന്ന സ്ത്രീയെയോ ശിക്ഷിക്കാമെന്ന് നിയമം പറയുന്നില്ല. നമ്മുടേതു പോലുള്ള ഒരു സമൂഹത്തിൽ വിവാഹത്തിൽ പലപ്പോഴും കുടുംബങ്ങളാണ് തീരുമാനമെടുക്കുന്നത് എന്നതും പെൺകുട്ടിക്ക് അതിൽ അഭിപ്രായം പറയാൻ അവസരം ലഭിക്കാറില്ല എന്നതും കണക്കിലെടുത്താവാം നിയമം ഇത്തരത്തിൽ നിർമ്മിച്ചതെന്ന് കോടതി വിശദീകരിച്ചു.

പ്രായപൂർത്തിയെത്താത്ത പെൺകുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാരെ ശിക്ഷിക്കാൻ നിയമം വ്യവസ്ഥ ചെയ്തത് പെൺകുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിൽ ആണെന്നും കോടതി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP