Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇ പി ജയരാജനെ ബോംബെറിഞ്ഞ് പരിക്കേൽപ്പിച്ച കേസ്; 38 ബിജെപി- ആർഎസ്എസ് പ്രവർത്തകരെ വെറുതെവിട്ടു; തലശ്ശേരി അഡീ. ജില്ലാ സെഷൻസ് കോടതിയുടെ വിധി സംഭവം നടന്ന് 20 വർഷങ്ങൾക്ക് ശേഷം

ഇ പി ജയരാജനെ ബോംബെറിഞ്ഞ് പരിക്കേൽപ്പിച്ച കേസ്; 38 ബിജെപി- ആർഎസ്എസ് പ്രവർത്തകരെ വെറുതെവിട്ടു; തലശ്ശേരി അഡീ. ജില്ലാ സെഷൻസ് കോടതിയുടെ വിധി സംഭവം നടന്ന് 20 വർഷങ്ങൾക്ക് ശേഷം

സ്വന്തം ലേഖകൻ

കണ്ണൂർ: മന്ത്രി ഇ പി ജയരാജനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായ 38 ബിജെപി ആർഎസ്എസ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു. സംഭവം നടന്ന് 20 വർഷങ്ങൾക്ക് ശേഷമാണ് മുഴുവൻ പ്രതികളെയും തലശ്ശേരി അഡീ. ജില്ലാ സെഷൻസ് കോടതി - 4 വെറുതെ വിട്ടത്. 2000 ഡിസംബർ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.

പാനൂർ എലാങ്കോട് സിപിഎം പ്രവർത്തകൻ കനകരാജിന്റെ രക്തസാക്ഷി ദിനാചരണ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോൾ 2000 ഡിസംബർ രണ്ടിന് വൈകിട്ടാണ് ബോംബെറിഞ്ഞ് ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ചത്. ആർഎസ്എസ്-ബിജെപിക്കാരായ 38 പേരാണ് പ്രതികൾ. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ സി എ മുനീറും അഡ്വ. വിനോദ്കുമാർ ചമ്പളോനും ഹാജരായി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP