Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വോട്ടു ചോദിച്ച് വെളുക്കെ ചിരിച്ചുള്ള ഫ്‌ളക്‌സുകൾ ഈ തെരഞ്ഞെടുപ്പിൽ പാതയോരങ്ങളിൽ കാണില്ല; തെരഞ്ഞെടുപ്പിൽ ഫ്‌ളക്‌സ് ബോർഡുകൾ നിരോധിച്ച് ഹൈക്കോടതി ഉത്തരവ്; നശിക്കാൻ സാധ്യതയില്ലാത്ത വസ്തുക്കൾ ഉപയോഗിക്കരുതെന്നും കോടതി

വോട്ടു ചോദിച്ച് വെളുക്കെ ചിരിച്ചുള്ള ഫ്‌ളക്‌സുകൾ ഈ തെരഞ്ഞെടുപ്പിൽ പാതയോരങ്ങളിൽ കാണില്ല; തെരഞ്ഞെടുപ്പിൽ ഫ്‌ളക്‌സ് ബോർഡുകൾ നിരോധിച്ച് ഹൈക്കോടതി ഉത്തരവ്; നശിക്കാൻ സാധ്യതയില്ലാത്ത വസ്തുക്കൾ ഉപയോഗിക്കരുതെന്നും കോടതി

കൊച്ചി: തെരഞ്ഞെടുപ്പു വേളയിൽ വെളുക്കെ ചിരിച്ച് വോട്ടു ചോദിച്ചുകണ്ടുള്ള ഫ്‌ളക്‌സുകൾ നാടുനീളെ ഉയരാറുണ്ട്. ഇത് പിന്നീട് ഒരു പരിസ്ഥിതി പ്രശ്‌നമായി മാറുകയും ചെയ്യുന്നുണ്ട്. എന്തായാലും ഇത്തവണ ഫ്‌ളക്‌സ് ഉപയോഗിച്ചുള്ള പ്രചരണത്തിന് കടിഞ്ഞാണിട്ട് ഹൈക്കോടതി രംഗത്തെത്തി. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്‌ളക്‌സ് ബോർഡുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടാണ് കോടതി ഉത്തരവ്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഇടക്കാല വിധി. നശിക്കാൻ സാധ്യതയില്ലാത്ത വസ്തുക്കൾ ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിട്ടു. അനധികൃത ഫ്‌ളക്‌സ് ബോർഡുകൾക്കെതിരായ ഹരജിയിൽ ഹൈക്കോടതിയെ സഹായിക്കാൻ നിയോഗിച്ച അമിക്കസ്‌ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ തെരഞ്ഞെടുപ്പ് കാലത്ത് ഫ്‌ളക്‌സ് ബോർഡുകളുടെ അതിപ്രസരത്തിനുള്ള സാധ്യത ചൂണ്ടിക്കാണിച്ചിരുന്നു.

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് മാത്രം ഉപയോഗിച്ചുകൊണ്ടുള്ള ഇലക്ഷൻ പ്രചരണം നടത്തരുതെന്ന് നേരത്തെ ഇലക്ഷൻ കമ്മിഷന്റെ നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബഞ്ചിന്റെ ഇടക്കാല ഉത്തരവ്. ജീർണിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് മാത്രമേ തെരഞ്ഞെടുപ്പ് പ്രചരണം നടത്താൻ പാടുള്ളൂ. പ്ലാസ്റ്റിക് ഫ്‌ളക്‌സ് ബോർഡുകൾ ഉപയോഗിക്കുകയാണെങ്കിൽ കർശന നടപടിയുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP