Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സ്ഥാപനത്തിന്റെ ഭാഗമായറിയപ്പെടുന്ന വ്യക്തികളുടെ പ്രതികരണം സമൂഹ മാധ്യമത്തിൽ പരിധിവിട്ടാൽ സ്ഥാപനത്തിന്റെ അന്തസിന് കളങ്കം'; വൈകാരികമായി പ്രതികരിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമെങ്കിലും സ്ഥാപന താൽപര്യത്തിന് വിരുദ്ധമാകാറുണ്ടെന്നും നടപടിയെടുക്കാമെന്നും ഹൈക്കോടതി

'സ്ഥാപനത്തിന്റെ ഭാഗമായറിയപ്പെടുന്ന വ്യക്തികളുടെ പ്രതികരണം സമൂഹ മാധ്യമത്തിൽ പരിധിവിട്ടാൽ സ്ഥാപനത്തിന്റെ അന്തസിന് കളങ്കം';  വൈകാരികമായി പ്രതികരിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമെങ്കിലും സ്ഥാപന താൽപര്യത്തിന് വിരുദ്ധമാകാറുണ്ടെന്നും നടപടിയെടുക്കാമെന്നും ഹൈക്കോടതി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി : സമൂഹ മാധ്യമത്തിലൂടെ വൈകാരികമായി പ്രതികരിക്കുന്ന ജീവനക്കാർ ഒന്നല്ല പത്തു തവണ ചിന്തിക്കുന്നത് നന്നാകും. പ്രതികരണം നടത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെങ്കിലും ചില സമയത്ത് ജീവനക്കാരുടെ പ്രതികരണം സ്ഥാപന താൽപര്യത്തിന് വിരുദ്ധമാകാറുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എങ്ങനെയാണ് സമൂഹ മാധ്യമങ്ങളിൽ പെരുമാറേണ്ടത് എന്ന് ചർച്ച ചെയ്യപ്പെടേണ്ടതാണ്. ഇത്തരം കാര്യങ്ങളിൽ കൃത്യമായ മാർഗരേഖയില്ലാത്തത് ചിലപ്പോഴെങ്കിലും പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും കോടതി വ്യക്തമാക്കി.

സമൂഹ മാധ്യമത്തിൽ പ്രതികരിച്ചതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തതിനെതിരെ എം.ജി സർവകലാശാലാ അസിസ്റ്റന്റ് എ.പി. അനിൽകുമാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണു ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖിന്റെ ഉത്തരവ്. പ്രതികരണം സർവകലാശാലയെയോ ഉദ്യോഗസ്ഥരെയോ യൂണിയൻകാരെയോ ഉദ്ദേശിച്ചാണോ എന്നത് അന്വേഷണത്തിന്റെ ഭാഗമാകാം എന്നതിനാൽ അതു പരിശോധിക്കുന്നില്ലെന്നു കോടതി പറഞ്ഞു. സസ്‌പെൻഷന്റെ നിയമസാധുത വിലയിരുത്തുന്നില്ല. എന്നാൽ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുന്നത് അന്വേഷത്തെ ബാധിക്കില്ല. അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു സമൂഹ മാധ്യമങ്ങളിൽ പ്രതികരിക്കരുതെന്നും കോടതി വ്യക്തമാക്കി.

സ്ഥാപനത്തിന്റെ ഭാഗമായി തിരിച്ചറിയപ്പെടുന്ന വ്യക്തികളുടെ പ്രതികരണം പരിധി വിട്ടാൽ സ്ഥാപനത്തിന്റെ അന്തസിനു കളങ്കമുണ്ടാകാമെന്നു കോടതി അഭിപ്രായപ്പെട്ടു. ഇത്തരം പ്രതികരണങ്ങൾ തടയാൻ സ്ഥാപനങ്ങൾക്കു നടപടി സാധ്യമാണ്. അഭിപ്രായ സ്വാതന്ത്ര്യം പരിധിയില്ലാത്തതല്ല. വ്യക്തി സ്വാതന്ത്ര്യം സ്ഥാപന താൽപര്യത്തിനു നിരക്കുന്നതല്ലെങ്കിൽ സ്ഥാപന താൽപര്യം മാനിക്കണം.

അതേസമയം, വ്യക്തികൾ നിശബ്ദരാകണമെന്ന് അധികൃതർ പ്രതീക്ഷിക്കരുത്. സ്ഥാപനത്തിന്റെ താൽപര്യത്തിനു വിരുദ്ധമല്ലാത്ത കാര്യങ്ങൾ വ്യക്തി സമൂഹമാധ്യമങ്ങളിൽ പറയുന്നതു സ്വതന്ത്രഭാഷണത്തിന്റെ ഭാഗമാണ്. ജനാധിപത്യ മൂല്യങ്ങളിലാണു പൊതുസ്ഥാപനങ്ങളുടെ നിലനിൽപ്. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യ മൂല്യങ്ങളുടെ മൂലക്കല്ലാണെന്നു കോടതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP